Thursday, May 23, 2019 Last Updated 46 Min 14 Sec ago English Edition
Todays E paper
Ads by Google
Tuesday 31 Jul 2018 02.40 AM

സര്‍വകലാശാലാ വാര്‍ത്ത

എം.ജി.
വിദ്യാര്‍ഥി യൂണിയന്‍ തെരഞ്ഞെടുപ്പ്‌

അഫിലിയേറ്റഡ്‌ കോളജുകളിലേക്കുള്ള ഈ അദ്ധ്യയനവര്‍ഷത്തെ (2018-19) വിദ്യാര്‍ഥി യൂണിയന്‍ തെരഞ്ഞെടുപ്പ്‌ വിജ്‌ഞാപനം മൂന്നിന്‌ അതാത്‌ കോളജുകളില്‍ പ്രസിദ്ധീകരിക്കുകയും വോട്ടെടുപ്പും വോട്ടെണ്ണലും 16ന്‌ നടത്തുന്നതുമാണ്‌. ഇത്‌ സംബന്ധമായ അറിയിപ്പ്‌ എല്ലാ കോളജ്‌ പ്രിന്‍സിപ്പല്‍മാര്‍ക്കും ഇ-മെയില്‍ ചെയ്‌തിട്ടുള്ളത്‌ കൂടാതെ സര്‍വ്വകലാശാലയുടെ വെബ്‌ സൈറ്റിലും നല്‍കിയിട്ടുണ്ട്‌. ഇത്‌ സംബന്ധിച്ച്‌ മറ്റ്‌ തരത്തിലുള്ള അറിയിപ്പുകള്‍ ഉണ്ടായിരിക്കുന്നതല്ല.

പി.ജി. ഏകജാലകം മൂന്നാം അലോട്ട്‌മെന്റ്‌: ഓപ്‌ഷനുകള്‍ ഇന്ന്‌ പുനഃക്രമീകരിക്കാം

ഓഗസ്‌റ്റ് മൂന്നിന്‌ നടക്കുന്ന ബിരുദാനന്തര ബിരുദ ഏകജാലക പ്രവേശനത്തിന്റെ മൂന്നാം അലോട്ട്‌മെന്റിന്‌ പരിഗണിക്കപ്പെടുന്നതിനായി അപേക്ഷകര്‍ക്ക്‌ നേരത്തെ നല്‍കിയ ഓപ്‌ഷനുകള്‍ പുനഃക്രമീകരിക്കുവാന്‍ ഇന്ന്‌ വൈകുന്നേരം അഞ്ച്‌ മണി വരെ സൗകര്യമുണ്ടാകും. അപേക്ഷകര്‍ക്ക്‌ തങ്ങളുടെ ആപ്ലിക്കേഷന്‍ നമ്പര്‍, പാസ്‌വേഡ്‌ എന്നിവ ഉപയോഗിച്ച്‌ ലോഗിന്‍ ചെയ്‌ത് ഓപ്‌ഷനുകളില്‍ ആവശ്യമായ പുനഃക്രമീകരണം നടത്തുവാന്‍ സാധിക്കും.

പുതുതായി കോളജുകളോ, പ്രോഗ്രാമുകളോ കൂട്ടിച്ചേര്‍ക്കുവാന്‍ ഈ ഘട്ടത്തില്‍ സാധിക്കുകയില്ല. ഒന്നും രണ്ടും അലോട്ട്‌മെന്റുകളില്‍ അലോട്ട്‌മെന്റ്‌ വഴി പ്രവേശനം ലഭിച്ച വിദ്യാര്‍ഥികള്‍ തങ്ങള്‍ക്ക്‌ നിലവില്‍ ലഭിച്ച അലോട്ട്‌മെന്റില്‍ തൃപ്‌തരാണെങ്കില്‍ നിലനില്‍ക്കുന്ന ഹയര്‍ ഓപ്‌ഷനുകള്‍ ഡിലീറ്റ്‌ ചെയ്യേണ്ടതാണ്‌. അലോട്ട്‌മെന്റ്‌ ലഭിച്ച വിദ്യാര്‍ഥികള്‍ ഹയര്‍ ഓപ്‌ഷന്‍ ഡിലീറ്റ്‌ ചെയ്യാതിരിക്കുകയും തന്മൂലം പ്രോഗ്രാമിലേക്ക്‌/കോളജിലേക്ക്‌ മൂന്നാം അലോട്ട്‌മെന്റ്‌ ലഭിക്കുകയും ചെയ്യുന്നപക്ഷം പുതുതായി അലോട്ട്‌മെന്റ്‌ ലഭിച്ച പ്രോഗ്രാമിലേക്ക്‌/കോളജിലേക്ക്‌ നിര്‍ബ്ബന്ധമായും പ്രവേശനം നേടേണ്ടതായി വരും. കൂടാതെ അവര്‍ക്ക്‌ ലഭിച്ച ആദ്യ അലോട്ട്‌മെന്റ്‌ റദ്ദാക്കപ്പെടുകയും ചെയ്യും. ഒന്നും രണ്ടും അലോട്ട്‌മെന്റില്‍ സ്‌ഥിരപ്രവേശം നേടിയിട്ടുള്ളവര്‍ ഹയര്‍ ഓപ്‌ഷനുകള്‍ റദ്ദാക്കേണ്ടതില്ല.

പ്രാക്‌ടിക്കല്‍

2018 ജൂണ്‍/ജൂലൈ മാസങ്ങളില്‍ തൃപ്പൂണിത്തുറ ആര്‍.എല്‍.വി. കോളജില്‍ നടത്തിയ രണ്ടും നാലും സെമസ്‌റ്റര്‍ എം.എ. ഭരതനാട്യം, മോഹിനിയാട്ടം (സി.എസ്‌.എസ്‌. റഗുലര്‍/സപ്ലിമെന്ററി) പരീക്ഷകളുടെ പ്രാക്‌ടിക്കല്‍ ഓഗസ്‌റ്റ് എട്ടു മുതല്‍ 14 വരെ ആര്‍.എല്‍.വി. കോളജില്‍ നടക്കും. വിശദമായ ടൈംടേബിള്‍ സര്‍വകലാശാലാ വെബ്‌സൈറ്റില്‍ ലഭ്യമാണ്‌.

വൈവാവോസി

2018 മാര്‍ച്ചില്‍ നടത്തിയ നാലാം സെമസ്‌റ്റര്‍ എല്‍.എല്‍.എം. (റഗുലര്‍/സപ്ലിമെന്ററി) പരീക്ഷകളുടെ വൈവാവോസി ഓഗസ്‌റ്റ് ഏഴു മുതല്‍ ഒന്‍പത്‌ വരെ എറണാകുളം ഗവ. ലോ കോളജില്‍ നടക്കും. വിശദമായ ടൈംടേബിള്‍ സര്‍വകലാശാലാ വെബ്‌സൈറ്റില്‍ ലഭ്യമാണ്‌.

പരീക്ഷാഫലം

2017 ഡിസംബറില്‍ നടത്തിയ മൂന്നാം സെമസ്‌റ്റര്‍ എം.എ. സോഷ്യോളജി (സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്‌മപരിശോധനയ്‌ക്കും ഓഗസ്‌റ്റ് ഒന്‍പത്‌ വരെ അപേക്ഷിക്കാം.

2017 ഡിസംബറില്‍ നടത്തിയ മൂന്നാം സെമസ്‌റ്റര്‍ എം.എ. തമിഴ്‌ (സി.എസ്‌.എസ്‌. റഗുലര്‍) പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്‌മപരിശോധനയ്‌ക്കും ഓഗസ്‌റ്റ് ഒന്‍പത്‌ വരെ അപേക്ഷിക്കാം.

2017 ഡിസംബറില്‍ നടത്തിയ മൂന്നാം സെമസ്‌റ്റര്‍ എം.എ. മ്യൂസിക്‌ വോക്കല്‍ (സി.എസ്‌.എസ്‌. റഗുലര്‍, സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്‌മപരിശോധനയ്‌ക്കും ഓഗസ്‌റ്റ് ഒന്‍പത്‌ വരെ അപേക്ഷിക്കാം.

Ads by Google
Tuesday 31 Jul 2018 02.40 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW