Monday, November 19, 2018 Last Updated 21 Min 20 Sec ago English Edition
Todays E paper
Ads by Google
Tuesday 31 Jul 2018 02.36 AM

സഹായിക്കാന്‍ പോയി, സംവിധായകനായി

uploads/news/2018/07/237611/bft3.jpg

പൂനെ ഫിലിം ഇന്‍സ്‌റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ഥിയെ സഹായിക്കാന്‍ ഒരുക്കിയ ഡോക്യുമെന്ററിയാണ്‌ ജോണ്‍ ശങ്കരമംഗലം എന്ന സംവിധായകന്റെ ജീവിതത്തിലെ വഴിത്തിരിവായത്‌. 1977 ലായിരുന്നു അത്‌.
ഇന്‍സ്‌റ്റിറ്റ്യൂട്ടില്‍ പഠിക്കുന്ന വിദ്യാര്‍ഥിക്ക്‌ വേണ്ടി യോഗാചാര്യന്‍ ബി.കെ.എസ്‌ അയ്യങ്കാറിനെ കുറിച്ച്‌ സമാധി എന്ന ഡോക്യുമെന്ററിയാണ്‌ ജോണ്‍ ഒരുക്കിയത്‌. 22 മിനുട്ട്‌ ദൈര്‍ഘ്യമുള്ള 'സമാധി' മികച്ച പരീക്ഷണ ചിത്രത്തിനുള്ള രജതകമലം സ്വന്തമാക്കി. ബംഗ്‌ളാദേശുകാരനായ ഛായാഗ്രഹണ വിദ്യാര്‍ഥിയെ മറ്റുള്ളവര്‍ തഴഞ്ഞതാണ്‌ സമാധിയുടെ പിറവിയില്‍ കലാശിച്ചത്‌. പിന്നീട്‌ സംവിധായകനായി അരങ്ങേറിയ 'ജന്മഭൂമി' തന്നെ വീണ്ടും ജോണിനെ ദേശീയ പുരസ്‌കാരത്തിന്‌ അര്‍ഹനാക്കി. 19-ാം വയസില്‍ കോളജ്‌ അധ്യാപക ജോലി രാജിവച്ചാണ്‌ പുനെ ഫിലിം ഇന്‍സ്‌റ്റിറ്റ്യൂട്ടില്‍ ജോണ്‍ ചേര്‍ന്നത്‌.
പിന്നീട്‌ ഇതിന്റെ അധ്യക്ഷനാകുന്ന ആദ്യ മലയാളി എന്ന പദവിയും തേടിയെത്തി. നടന്‍, തിരക്കഥാകൃത്ത്‌, നിര്‍മാതാവ്‌ എന്നീ മേഖലകളിലും ജോണ്‍ അറിയപ്പെട്ടു. നാലു തവണ സംസ്‌ഥാന പുരസ്‌കാരവും നേടി. ജയശ്രീ എന്ന തമിഴ്‌ചിത്രത്തിന്‌ വേണ്ടി കഥയെഴുതി സിനിമാരംഗത്ത്‌ എത്തി. ഒരു ഡസനിലധികം ഡോക്യുമെന്ററികളും ചെയ്‌തു.
ചലച്ചിത്ര അക്കാഡമിയുടെ ഉപാധ്യക്ഷനായും പ്രവര്‍ത്തിച്ചു. പ്രേംനസീര്‍, കൊട്ടാരക്കര, മധു, ശ്രീനിവാസന്‍ എന്നിവരെ നായകന്മാരാക്കി ജോണ്‍ സിനിമകള്‍ ചെയ്‌തു. 'അവളല്‍പ്പം വൈകിപ്പോയി' എന്ന ചിത്രത്തിലാണ്‌ നസീര്‍ നായകവേഷം ചെയ്‌തത്‌. ജന്മഭൂമിയില്‍ കൊട്ടാരക്കരയും മധുവുമായിരുന്നു പ്രധാന താരങ്ങള്‍. 'സമാന്തരത്തി'ല്‍ ബാബു നമ്പൂതിരിയും സൂര്യയും നായികാ-നായകന്മാരായി. 'സാരാംശ'ത്തില്‍ ശ്രീനിവാസന്‍ നായകനായി. മികച്ച ഛായാഗ്രഹണത്തിന്‌ സംസ്‌ഥാന അവാര്‍ഡും ലഭിച്ചു.

Ads by Google
Tuesday 31 Jul 2018 02.36 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW