Monday, November 19, 2018 Last Updated 16 Min 49 Sec ago English Edition
Todays E paper
Ads by Google
Tuesday 31 Jul 2018 02.05 AM

അവള്‍ ജനിച്ചില്ലെങ്കിലും ആ കൈകാലുകള്‍ വെറോണിക്കയുടെ ശരീരത്തില്‍ ഒട്ടിപ്പിടിച്ചു വളര്‍ന്നു; വേദന മാത്രം സമ്മാനിച്ചിരുന്ന ആ രണ്ടു കൈകള്‍ ഇനി മുറിച്ചുമാറ്റും

uploads/news/2018/07/237528/Veronica.jpg

മനില: ചികിത്സയ്‌ക്കു പണമായി, വേദന മാത്രം സമ്മാനിച്ചിരുന്ന ആ രണ്ടു കൈകള്‍ ഇനി മുറിച്ചുമാറ്റും. ദിവസങ്ങള്‍ക്കുള്ളില്‍ തായ്‌ലന്‍ഡില്‍പോയി അധികമുള്ള കൈകള്‍ നീക്കാനുള്ള ശസ്‌ത്രക്രിയയ്‌ക്കു വെറോണിക്ക കോമിന്‍ഗസ്‌(14) വിധേയയാകും. അമ്മയുടെ ഗര്‍ഭപാത്രത്തില്‍ ഒപ്പമുണ്ടായിരുന്ന ഇരട്ടയുടെ ശരീരമാണു വെറോണിക്കയ്‌ക്കു ദുരിതമായത്‌. ഇരട്ട സഹോദരിയുടെ ശരീരത്തിനു ഭ്രൂണാവസ്‌ഥയില്‍തന്നെ തകരാറുണ്ടായി.

അവള്‍ ജനിച്ചില്ലെങ്കിലും ആ കൈകാലുകള്‍ വെറോണിക്കയുടെ ശരീരത്തില്‍ ഒട്ടിപ്പിടിച്ചു വളര്‍ന്നു. നെഞ്ചില്‍ ഒട്ടിച്ചേര്‍ന്ന നിലയിലുള്ള കൈകളിലെ നഖങ്ങള്‍ പോലും വെട്ടേണ്ടതുണ്ട്‌. സഹോദരിയുടെ ശരീരഭാഗങ്ങള്‍ ഭാരം പോലെ തോന്നുന്നെന്നാണു വെറോണിക്ക പറയുന്നത്‌. ശരീരത്തില്‍ തൂങ്ങി ഇവ ആടുമ്പോള്‍ അവള്‍ക്കു വേദനയെടുക്കും. ഇവ ചലിപ്പിക്കാനുള്ള കഴിവും അവള്‍ക്കില്ല.

മുറിവുണ്ടാകുമ്പോള്‍ രക്‌തം പുറത്തുവരുമ്പോള്‍ മാത്രമാകും അവളറിയുക. ചികിത്സയ്‌ക്കു പണമില്ലാതിരുന്നതാണ്‌ ഇത്രനാളും വലച്ചത്‌. നാട്ടുകാര്‍ ചേര്‍ന്നു പണം കണ്ടെത്തിയതോടെ തായ്‌ലന്‍ഡിലെത്തി ശസ്‌ത്രക്രിയയ്‌ക്കു വിധേയയാകാനുള്ള നീക്കത്തിലാണ്‌ അവള്‍.

Ads by Google
Tuesday 31 Jul 2018 02.05 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW