Friday, November 16, 2018 Last Updated 11 Min 40 Sec ago English Edition
Todays E paper
Ads by Google
Tuesday 31 Jul 2018 02.04 AM

ദയാമരണം: നിയമാനുമതി വേണ്ടെന്നു യു.കെ. കോടതി

ലണ്ടന്‍: ദീര്‍ഘകാലമായി മരണസമാനമായ അവസ്‌ഥയില്‍ തുടരുന്ന രോഗികള്‍ക്കു പരിചരണം അവസാനിപ്പിച്ച്‌ ദയാമരണം അനുവദിക്കുന്നതിനു നിയമാനുമതി വേണ്ടെന്ന ഉത്തരവ്‌ ബ്രിട്ടീഷ്‌ സുപ്രീം കോടതി ശരിവച്ചു.
കുടുംബാംഗങ്ങളും ഡോക്‌ടര്‍മാരും ചേര്‍ന്നു തീരുമാനിക്കുന്നപക്ഷം ഭക്ഷണ-പാനീയ കുഴലുകള്‍ നീക്കി മരണം അനുവദിക്കുന്നതിനുള്ള പ്രക്രിയ ഇതോടെ ലളിതമായി. നേരത്തേ ഇതിനു കോടതിയുടെ അനുവാദം വേണ്ടിയിരുന്നു.
ദയാവധവും വൈദ്യസഹായത്തോടെയുള്ള ആത്മഹത്യയും യു.കെയില്‍ അനുവദനീയമല്ല. ജീവിത്തിലേക്കു മടങ്ങില്ലെന്ന്‌ ഉറപ്പുള്ളവരുടെ കാര്യത്തില്‍, മരണം നീട്ടിക്കൊണ്ടുപോകാനുള്ള പരിചരണം പിന്‍വലിക്കുന്ന പരോക്ഷ ദയാമരണത്തിനു മാത്രമേ അനുവാദമുള്ളൂ. അതാണ്‌ എളുപ്പത്തിലാക്കിയത്‌.തലച്ചോറിനു സാരമായ പരുക്കേറ്റ്‌ കഴിഞ്ഞ വര്‍ഷം ജൂണ്‍ മുതല്‍ കോമാ അവസ്‌ഥയില്‍ കഴിയുന്ന 52 വയസുകാരനു ദയാമരണം അനുവദിക്കുന്ന കേസിലാണു സുപ്രീം കോടതി തീര്‍പ്പുകല്‍പ്പിച്ചത്‌.

Ads by Google
Tuesday 31 Jul 2018 02.04 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW