Friday, September 14, 2018 Last Updated 13 Min 41 Sec ago English Edition
Todays E paper
Ads by Google
Tuesday 31 Jul 2018 02.04 AM

കാണാതായ മലേഷ്യന്‍ വിമാനം വഴിമാറി പറന്നെന്ന്‌ സ്‌ഥിരീകരണം

പുത്രജയ: വഴി മാറി പറന്നതു കൊണ്ടാണ്‌ കാണാതായ മലേഷ്യന്‍ വിമാനം എം.എച്ച്‌.370 അപകടത്തില്‍പ്പെട്ടതെന്നു റിപ്പോര്‍ട്ട്‌. സ്വദേശികളും വിദേശികളും അടങ്ങുന്ന 19 അംഗ അന്വേഷണ സംഘം 400 പേജുള്ള റിപ്പോര്‍ട്ട്‌ മലേഷ്യന്‍ ഗതാഗത മന്ത്രാലയത്തിനു റിപ്പോര്‍ട്ട്‌ കൈമാറി. ക്വാലാലമ്പൂരില്‍നിന്നു ബെയ്‌ജിങ്ങിലേക്കു പറക്കുകയായിരുന്ന എം.എച്ച്‌. 370 വിമാനം കാണാതായത്‌ ലോക വ്യോമയാന ചരിത്രത്തിലെ ഏറ്റവും ദുരൂഹമായ അധ്യായമാണ്‌. 12,000 അടി ഉയരെ പറയ്‌ക്കുമ്പോഴാണു വിമാനവുമായുള്ള ബന്ധം നഷ്‌ടപ്പെട്ടത്‌. വിമാനം വഴി മാറി പറന്നാലല്ലാതെ അങ്ങനെ സംഭവിക്കാനിടയില്ലെന്നാണു കണ്ടെത്തല്‍. പൈലറ്റ്‌ അടക്കമുള്ളവരുടെ ബോധപൂര്‍വമായ ഇടപെടലുണ്ടായെന്നും അന്വേഷണ സംഘം വ്യക്‌തമാക്കി. 239 പേരാണു വിമാനത്തിലുണ്ടായിരുന്നത്‌. വിമാനത്തിന്റെ അവശിഷ്‌ടങ്ങള്‍ക്കു വേണ്ടി ഓസ്‌ട്രേലിയയുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ തെരച്ചില്‍ നടത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം ജനുവരി അവസാനത്തോടെയാണ്‌ തെരച്ചില്‍ മതിയാക്കിയത്‌. ഓഷ്യന്‍ ഇന്‍ഫിനിറ്റി എന്ന പര്യവേഷണ സംഘം അത്യാധുനിക സംവിധാനങ്ങള്‍ ഉപയോഗിച്ചു നടത്തിയ അന്വേഷണങ്ങളും ഫലം കണ്ടില്ല.

Ads by Google
Tuesday 31 Jul 2018 02.04 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW