Monday, November 19, 2018 Last Updated 0 Min 47 Sec ago English Edition
Todays E paper
Ads by Google
Monday 30 Jul 2018 06.10 PM

ദേശീയപാതയില്‍ അഞ്ച് വയസുകാരിയുടെ ഡ്രൈവിംഗ് അഭ്യാസം; പിതാവിന്റെ ലൈസന്‍സ് റദ്ദാക്കും

viral video, minor ride

കൊച്ചി: ഇടപ്പള്ളി ലുലു മാളിന് മുന്‍വശത്തെ ദേശീയപാതയിലൂടെ സഞ്ചരിക്കവെ അഞ്ച് വയസുകാരിക്ക് സ്‌കൂട്ടറിന്റെ നിയന്ത്രണം നല്‍കിയ പിതാവിനെതിരെ നടപടി. പള്ളുരുത്തി സ്വദേശിയായ ഷിബു ഫ്രാന്‍സിസിന്റെ ലൈസന്‍സ് റദ്ദാക്കാന്‍ ജോയിന്റ് ആര്‍.ടി.ഒ നിര്‍ദ്ദേശം നല്‍കി. ഞായറാഴ്ചയായിരുന്നു അഞ്ച് വയസുകാരിയുടെ സാഹസിക ഡ്രൈവിംഗ്.

പിഞ്ചു കുഞ്ഞിനെക്കൊണ്ട് സ്‌കൂട്ടര്‍ ഓടിപ്പിച്ച് ആത് ആസ്വദിക്കുന്ന പിതാവിന്റെയും അമ്മയുടേയും വീഡിയോ ദൃശ്യം പുറത്ത് വന്നതോടെയാണ് സംഭവം പുറത്തറിഞ്ഞത്. സ്‌കൂട്ടര്‍ ഓടിച്ച കുട്ടിയുടെ പിന്നില്‍ മറ്റൊരു പിഞ്ചുകുഞ്ഞും നില്‍പ്പുണ്ടായിരുന്നു. സംഭവത്തില്‍ ട്രാഫിക് പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിരുന്നു. മട്ടാഞ്ചേരി രജിസ്‌ട്രേഷനുള്ള വണ്ടിയാണ് ഇതെന്നും കണ്ടെത്തിയിരുന്നു.

അച്ഛനേയും അമ്മയേയും അനുജത്തിയേയും പിന്നിലിരുത്തിയാണ് അഞ്ച് വയസുകാരി സ്‌കൂട്ടര്‍ ഓടിച്ചത്. ലുലു മാളിന് സമീപത്ത് കൂടി സ്‌കൂട്ടര്‍ ഓടിച്ചു പോയ കുടുംബത്തിന്റെ വീഡിയോ പിന്നാലെ കാറില്‍ വന്ന യുവാക്കളാണ് പകര്‍ത്തിയത്. വീഡിയോ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തതോടെ ദൃശ്യങ്ങള്‍ വൈറലായി. സംഭവം ട്രാഫിക് പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് കേസെടുത്തത്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW