Saturday, August 11, 2018 Last Updated 24 Min 26 Sec ago English Edition
Todays E paper
Ads by Google
Monday 30 Jul 2018 04.41 PM

കാത്തിരിപ്പിന് വിരാമം; കൊട്ടിയൂരില്‍ 23 രാജവെമ്പാല മുട്ടകള്‍ വിരിഞ്ഞു

King cobra

കണ്ണൂര്‍: മാസങ്ങളുടെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് കൊട്ടിയൂരില്‍ 23 രാജവെമ്പാല മുട്ടകള്‍ വിരിഞ്ഞു.

85 ദിവസം മുമ്പാണ് കുറ്റിമാക്കല്‍ ചാക്കോയുടെ കൃഷിടത്തില്‍ രാജവെമ്പാലയെയും 26 മുട്ടകളും കണ്ടെത്തിയത്. രാജവെമ്പാലയെ അന്ന് തന്നെ പിടികൂടി വനത്തില്‍ വിട്ടു. മുട്ടകള്‍ക്ക് തനത് ആവാസവ്യവസ്ഥയൊരുക്കി വിരിയിക്കാന്‍ വെച്ചിരുന്നു. കഴിഞ്ഞ ദിവസം കൂടകള്‍ തുറന്നപ്പോളാണ് അഞ്ചോളം മുട്ടകള്‍ വിരിഞ്ഞതായി കണ്ടെത്. പിന്നീട് മണിക്കൂറുകള്‍ക്കകം ഓരോ മുട്ടകള്‍ വിരിഞ്ഞ് കുഞ്ഞുങ്ങള്‍ പുറത്തുവന്നത്.

26 മുട്ടകളില്‍ 23 മുട്ടകളാണ് വിരിഞ്ഞത്. രണ്ട് മുട്ടകള്‍ കൂടി വിരിയാന്‍ സാധ്യതയുണ്ട്. വനം വകുപ്പിന്റെ റാപ്പിഡ്‌റെസ്‌പോണ്‍സ് ടീമംഗങ്ങളുടെ നേതൃത്വത്തിലാണ് പാമ്പിന്‍ കുഞ്ഞുങ്ങളെ പുറത്തെടുത്തത്. ഇവയെ ആറളം വന്യജീവി സങ്കേതത്തിലേക്ക് കൊണ്ടുപോയി.

Ads by Google
Monday 30 Jul 2018 04.41 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW