Tuesday, November 06, 2018 Last Updated 1 Min 0 Sec ago English Edition
Todays E paper
Ads by Google
Monday 30 Jul 2018 02.19 PM

45 പെണ്‍കുട്ടികളുടെയും ഫീസ് അടയ്ക്കുന്നത് സ്‌കൂളിലെ ക്ലര്‍ക്ക്: പിന്നിലുണ്ട് കരളലിയിക്കും ഒരു കാരണം

Clerk pay, School fees, Karnataka

കര്‍ണാടകയിലെ കല്‍ബുര്‍ഗിയിലെ എംപിഎച്എസ് സ്‌കൂളിലെ ക്ലര്‍ക്കാണ് ബസവരാജ്. എന്നാല്‍ ഇദ്ദേഹം ചെയ്ത നല്ല പ്രവൃത്തിയാണ് ഇപ്പോള്‍ ആര്‍ക്കും മാതൃകയാകുന്നത്. മകളുടെ ഓര്‍മയ്ക്കായി 45 പെണ്‍കുട്ടികള്‍ക്ക് കൈത്താങ്ങായിരിക്കുകയാണ് ഇദ്ദേഹം. തന്റെ മകള്‍ ആ അച്ഛന് എത്രമാത്രം പ്രിയയപ്പെട്ടതായിരുന്നു എന്ന് ബസവരാജിന്റെ ഈ പ്രവൃത്തിയിലൂടെ വ്യക്തമാകുകയാണ്.

ഈ അധ്യയന വര്‍ഷം മുതല്‍ ബസവരാജ് സ്‌കൂളിലെ പാവപ്പെട്ട 45 കുട്ടികളെ പഠിപ്പിക്കുന്നതിനുള്ള ചിലവ് മുഴുവനാണ് ഏറ്റെടുത്ത് മാതൃകയായത്. കഴിഞ്ഞ വര്‍ഷമാണ് അസുഖം ബാധിച്ച് ബസവരാജിന്റെ മകള്‍ മരിക്കുന്നത്. 'ഞങ്ങളെല്ലം പാവപ്പെട്ട കുടുംബത്തിലെ കുട്ടികളാണ്. ഞങ്ങള്‍ക്ക് ഫീസടയ്ക്കാന്‍ കഴിയില്ല. അത് ഇപ്പോള്‍ ബസവരാജ് സാര്‍ ആണ് അടയ്ക്കുന്നത്. അദ്ദേഹത്തിന്റെ മകളുടെ ഓര്‍മയ്ക്കായാണ് ഈ സഹായം. അവളുടെ ആത്മാവിന് നിത്യശാന്തി ലഭിക്കാന്‍ ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു'. സ്‌കൂളിലെ ഒരു വിദ്യാര്‍ത്ഥിനിയുടെ വാക്കുകളാണിത്.

Ads by Google
Monday 30 Jul 2018 02.19 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW