Monday, April 22, 2019 Last Updated 5 Min 43 Sec ago English Edition
Todays E paper
Ads by Google
Monday 30 Jul 2018 02.11 PM

നല്ല സിനിമകള്‍ കിട്ടിയാല്‍ ഇനിയും വെള്ളിത്തിരയിലെത്താം...

തൊബാമയിലൂടെ മലയാളസിനിമയിലേക്ക് ചുവടു വച്ച പുണ്യ എലിസബത്തിന്റെ വിശേഷങ്ങളിലേക്ക്...
uploads/news/2018/07/237404/PUNNYELESABATH300718a.jpg

തൊമ്മിയും ബാലുവും മമ്മുവും ചേര്‍ന്നാല്‍ തൊബാമ. പേരു പോലെ തന്നെ സൗഹൃദത്തിന്റെയും പ്രണയത്തിന്റെയും കുടുംബബന്ധങ്ങളുടെയും കൂടിച്ചേരലായ ഈ സിനിമയിലൂടെ മലയാളത്തിന് ഒരു പുതിയ നായികയെ കൂടി കിട്ടിയിരിക്കുകയാണ്, പുണ്യ എലിസബത്ത്.

Lucky Launching


മൊഹ്‌സിന്‍ കാസിം സംവിധാനം ചെയ്ത തൊബാമ അല്‍ഫോണ്‍സ് പുത്രന്‍ നിര്‍മ്മിച്ച സിനിമയാണ്. തൊമ്മി, ബാലു, മമ്മു എന്നിവരുടെ സൗഹൃദകഥയില്‍ ബാലു പ്രണയിക്കുന്ന നിത്യയുടെ വേഷമാണെ ന്റേത്. സൗഹൃദം, പ്രണയം, അമ്മ-മകന്‍ ബന്ധം എന്നിങ്ങനെ മൂന്നുപേരുടെയും ജീവിതഘട്ടങ്ങളിലൂടെ സിനിമ കടന്നു പോകുന്നു.

സൗഹൃദത്തിനൊപ്പം ജീവിതബന്ധങ്ങളെക്കുറിച്ചിതില്‍ പറയുന്നുണ്ട്. എന്റെ ലോഞ്ചിംഗ് നല്ലൊരു ടീമിനൊപ്പമായിരുന്നു. എല്ലാം പറഞ്ഞു തരുന്ന സപ്പോര്‍ട്ടീവായ അണിയറപ്രവര്‍ത്തകരും അഭിനേതാക്കളുമൊക്കെ സിനിമയില്‍ മുന്‍പരിചയമില്ലാത്ത എനിക്ക് നല്ല എക്‌സ്പീരിയന്‍സായിരുന്നു. പ്രേമം പോലെയാണെന്നു വിചാരിച്ച് കയറിയാല്‍ ഈ സിനിമ പ്രേക്ഷകര്‍ക്കിഷ്ടപ്പെടില്ല, ശരിക്കും ഡിഫറന്റായ ജോണറാണിത്.

Entry to Silverscreen


അല്‍ഫോണ്‍സ് പുത്രന്റെ ഫെയ്‌സ്ബുക്കിലെ ഒരു ഒഡിഷന്‍ കോള്‍ കണ്ടിട്ടു പ്രതികരിക്കുകയായിരുന്നു. ജനുവരിയിലാണത്. പ്രേമമൊക്കെ ഹിറ്റായ ശേഷമല്ലേ. കൂട്ടുകാരൊക്കെ പ്രൊഫൈല്‍ അയയ് ക്കാന്‍ പറഞ്ഞു. കിട്ടില്ലെന്ന് തോന്നിയതു കൊണ്ട് അന്ന് ഞാന്‍ അപ്ലൈ ചെയ്തില്ല.
മൂന്നാലു ദിവസം കഴിഞ്ഞപ്പോള്‍ ഞങ്ങളുടെ ഫാമിലി ഫ്രണ്ടായ ഒരു അങ്കിളെന്നോട് പറഞ്ഞത്, പുണ്യേ, നീ ഇതില്‍ അപ്ലൈ ചെയ്യ്.

നിനക്കു ചിലപ്പോള്‍ കിട്ടിയേക്കും.. അതുകേട്ടപ്പോള്‍ എനിക്കും കോണ്‍ഫിഡന്‍സായി. അങ്ങനെയാണ് അപ്ലൈ ചെയ്തത്. അതു കിട്ടുകയും ചെയ്തു. ഒരു നോവല്‍ ഭാഗമാണെനിക്ക് ചെയ്യാന്‍ തന്നത്. മൂഡ് ഇന്റര്‍പ്രെറ്റ് ചെയ്ത് അഭിനയിക്കാന്‍ പറഞ്ഞു. പിന്നീട് രണ്ടു മൂന്നു ഒഡിഷനും കൂടിക്കഴിഞ്ഞാണ് സെലക്ട് ചെയ്തത്.

Dubsmash to Cinema-


ഫെയ്‌സ്ബുക്കിലൂടെയും മറ്റും ഡബ്‌സ് മാഷൊക്കെ ചെയ്യുമായിരുന്നു. അത്യാവശ്യം ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. കൂട്ടുകാരായിരുന്നു അതിനൊക്കെ പ്രോത്സാഹനം. രസമുണ്ടെന്ന് പലരും പറയുമായിരുന്നു. പൂനെയിലാണെങ്കിലും ഡബ്‌സ്മാഷ് ചെയ്തത് മലയാളം സിനിമകളിലേതായിരുന്നു. കൂട്ടുകാര്‍ ശ്രദ്ധിക്കാനുള്ള കാരണവും അതാകാം.

ഡാന്‍സ് പഠിച്ചിട്ടില്ലെങ്കിലും ഡാന്‍സ് ഇഷ്ടമാണ്. കള്‍ച്ചറല്‍ ഫെസ്റ്റിനൊക്കെ പങ്കെടുത്തിട്ടുണ്ട്. മോഡലിംഗും ചെയ്തിരുന്നു. അന്നേ അഭിനയിക്കാന്‍ ഇഷ്ടമാണ്. ഒഡിഷന്‍ കോളുകള്‍ വരുമ്പോള്‍ പങ്കെടുക്കണമെന്ന് വലിയ ആഗ്രഹമായിരുന്നു. പക്ഷേ ഞാനന്ന് പൂനെയിലാണ് പഠിച്ചിരുന്നത്.

ഒഡിഷനെല്ലാം എറണാകുളം, തിരുവനന്തപുരം ഒക്കെയായതു കൊണ്ട് പങ്കെടുക്കാന്‍ പറ്റിയിട്ടില്ല. അതിന്റെ സങ്കടവും ഉണ്ടായിരുന്നു. ആദ്യമായി ചെയ്ത ഒഡിഷന്‍ തൊബാമയുടേതാണ്. അതില്‍ സെലക്ടായി. അതിലൊരുപാട് സന്തോഷമുണ്ട്.

uploads/news/2018/07/237404/PUNNYELESABATH300718.jpg

Cultural Platform-


ആര്‍ക്കിടെക്ച്ചര്‍ പഠിക്കാനാണ് പൂനെയിലേക്ക് പോയത്. അവസാനവര്‍ഷ പരീക്ഷയ്ക്ക് ശേഷമാണ് സിനിമയില്‍ അഭിനയിച്ചത്. കംപ്ലീറ്റ്‌ലി ഡിഫറന്റായ മേഖലയിലാണല്ലോ പഠിച്ചതെന്ന് പലരും ചോദിച്ചിട്ടുണ്ട്. പക്ഷേ എനിക്കങ്ങനെ തോന്നിയിട്ടില്ല. ഒരു ബ്രോഡര്‍ സെന്‍സില്‍ രണ്ടും ഒരു തരത്തില്‍ ഡിസൈനിംഗാണല്ലോ? ഞാന്‍ മൂന്നാം വര്‍ഷം പഠിക്കുമ്പോള്‍ കരിക്കുലത്തിന്റെ ഭാഗമായി ഡോക്യുമെന്റേഷന്‍ ചെയ്യാനുണ്ടായിരുന്നു. അതിലഭിനയിക്കുന്ന സമയത്താണ് ശരിക്കും അഭിനയമേഖലയോട് കൂടുതലിഷ്ടം തോന്നിയത്.

My Lovable Family-


ആലുവയാണെന്റെ നാട്. നാട്ടിലും വിദേശത്തുമൊക്കെയായിട്ടാണ് പഠനം പൂര്‍ത്തിയാക്കിയത്. അച്ഛന്‍ ബോസിന് ദുബായില്‍ കണ്‍സ്ട്രക്ഷന്‍ കമ്പനിയിലായിരുന്നു ജോലി. നാട്ടിലും വിദേശത്തുമൊക്കെയായി അച്ചച്ചന് (അച്ഛനെ വിളിക്കു ന്നതങ്ങനെയാണ്) ജോലിമാറ്റമുണ്ടായിരുന്നത് കൊണ്ട് അതിനനുസരിച്ചായിരുന്നു ഞങ്ങളുടെ പഠനം.

സ്‌കൂള്‍ കഴിഞ്ഞ് പൂനെ ഭാരതി വിദ്യാപീഠ് കോളജ് ഓഫ് ആര്‍ക്കിട്ടെക്ച്ചറില്‍ ചേര്‍ന്ന് ഞാന്‍ ബിരുദമെടുത്തു. അതു കഴിഞ്ഞാണ് സിനിമയിലേക്ക് വന്നത്. അമ്മ വീണ, ആലുവ ജീവസ് സി.എം.ഐ സെ ന്‍ട്രല്‍ സ്‌കൂളില്‍ അദ്ധ്യാപികയാണ്. രണ്ട് അനിയന്‍മാരുണ്ടെനിക്ക്. തൊട്ടുതാഴെയുള്ള പാവന്‍ മുബൈയില്‍ ഡിഗ്രിക്കു പഠിക്കുന്നു. പോള്‍ പത്താം ക്ലാസ് കഴിഞ്ഞു.

സിനിമയെക്കുറിച്ച് നല്ല വിമര്‍ശനങ്ങള്‍ പറയുന്നതവരാണ്. കൃത്യമായ അഭിപ്രായം അവരുടെ അടുത്ത് നിന്നേ കിട്ടൂ. അമ്മയ്ക്ക് സിനിമയോട് ആദ്യം വലിയ താത്പര്യമില്ലായിരുന്നു. തൊബാമയുടെ ടീം നല്ലതായതു കൊണ്ട് അമ്മ സമ്മതിച്ചു. സിനിമയിലെ അണിയറപ്രവര്‍ത്തകരെ കൂടി നന്നായി കിട്ടിയാല്‍ മാത്രമേ അമ്മയ്ക്ക് സമാധാനം വരുകയുള്ളൂ.

Miss My Dad


സിനിമയെനിക്ക് പണ്ടേ ഇഷ്ടമാണ്. മലയാളസിനിമ ഒരുപാട് കണ്ടിട്ടുമുണ്ട്. കരിയറാക്കണമെന്ന് അന്നൊന്നും തീരുമാനിച്ചിരുന്നില്ല. സിനിമയില്‍ ഇങ്ങനൊരു തുടക്കം കിട്ടിയപ്പോള്‍ സന്തോഷം തോന്നി. അതിനിടയില്‍ ഒരു നൊമ്പരം, ഇതൊന്നും കാണാന്‍ അച്ചച്ചനില്ലാതായി എന്നതാണ്.

ഞാന്‍ സിനിമയിലഭിനയിക്കുന്നത് കാണാനുള്ള ഭാഗ്യം അച്ചച്ചനുണ്ടായില്ല. കഴിഞ്ഞ വര്‍ഷമാണ് അച്ചച്ചന്‍ ഞങ്ങളെ വിട്ടുപോയത്. ഇപ്പോഴും ആ വേര്‍പാട് അവിശ്വസനീയമായി തുടരുന്നു. എങ്കിലും എവിടെയോ ഇരുന്ന് അച്ചച്ചനിത് കാണുന്നുണ്ടെന്നും അനുഗ്രഹവും കരുത്തും തരുന്നുണ്ടെന്നും ഞാനുറച്ചു വിശ്വസിക്കുന്നു.

My Fashion Mantras


എന്റേതായ ചില ഫാഷന്‍ സങ്കല്പങ്ങളുണ്ട്. കണ്ണുംപൂട്ടി ആരെയും ഫോളോ ചെയ്യില്ല. എനിക്ക് കംഫര്‍ട്ടായ വേഷം മാത്രമേ ധരിക്കൂ. വെസ്‌റ്റേണും നാടനുമൊക്കെ ഇഷ്ടമാണ്. പൂനെയിലായിരുന്നതു കൊണ്ട് മിക്‌സഡ് കള്‍ച്ചറുണ്ട്. സന്ദര്‍ഭത്തിനൊത്താണ് വേഷവിധാനം. ട്രെന്‍ഡി മേക്കപ്പും ആക്‌സസറീസും ഫോളോ ചെയ്യാറുണ്ട്.

ജുംകയാണെന്റെ ഫേവറേറ്റ്. ജങ്ക് ആക്‌സസറീസ് വളരെയിഷ്ടമാണ്. ചിലപ്പോള്‍ വളരെ സിമ്പിള്‍ ആക്‌സസറീസും ഉപയോഗിക്കാറുണ്ട്. എല്ലാത്തരം മിക്‌സ് ആന്‍ഡ് മാച്ച് സ്‌റ്റൈലും പിന്‍തുടരാറുണ്ട്. ഇന്നര്‍ ബ്യൂട്ടിയാണ് എന്നെ സംബന്ധിച്ച് ഏറ്റവും വലിയ പ്ലസ് പോയിന്റ്. എക്‌സ്‌റ്റേണല്‍ ബ്യൂട്ടി സബ്ജക്ടീവാണെന്നാണ് എന്റെ പക്ഷം.

Friends & Trips


സ്‌കൂളിംഗ് പല സ്ഥലങ്ങളിലായിരുന്നതു കൊണ്ട് ഒരുപാട് കൂട്ടുകാരുണ്ട്. ഗള്‍ഫിലും, നാട്ടിലുമൊക്കെയായി വലിയ ഗ്യാംഗുണ്ട്. എല്ലാവരോടും സൗഹൃദം സൂക്ഷിക്കാറുമുണ്ട്. അതുപോലെ തന്നെയാണ് യാത്രകളും. ഇപ്പോഴും അവസരം കിട്ടിയാല്‍ യാത്ര മുടക്കില്ല. ഓരോ നാടിനും അതിന്റേതായ സംസ്‌കാരവും ഭംഗിയുമൊക്കെയുണ്ടാകും. എല്ലാ സ്ഥലങ്ങള്‍ക്കും അതിന്റേതായ ബ്യൂട്ടിയുണ്ട്.
uploads/news/2018/07/237404/PUNNYELESABATH300718b.jpg

Future Career


സിനിമ തന്നെയാകണം കരിയര്‍ എന്നൊന്നും തീരുമാനിച്ചിട്ടില്ല. സിനിമയില്‍ സജീവമാകണമെന്നുണ്ട്. ഗ്യാരന്റിയൊന്നും പറയാന്‍ പറ്റില്ല. എപ്പോഴുമൊരു ബാലന്‍സുള്ളത് നല്ലതാണല്ലോ.

അതുകൊണ്ട് പഠിച്ച മേഖല കംപ്ലീറ്റായി ഒഴിവാക്കുന്നില്ല. ആദ്യത്തെ സിനിമ തന്ന എക്‌സ്പീരിയന്‍സും അതിലെ അണിയറപ്രവര്‍ത്തകരുടെ പിന്തുണയുമൊക്കെ വലിയൊരു ശക്തിയാണ്. അതുകൊണ്ടു തന്നെ ഇനിയുള്ളതും നല്ല സിനിമയാകണമെന്ന് ആഗ്രഹമുണ്ട്.

Passion For Cinema


മലയാള സിനിമകളും അഭിനേതാക്കളും എന്നും എപ്പോഴൂം അഡ്മയര്‍ ചെയ്തിട്ടുണ്ട്. എല്ലാ താരങ്ങളും ഒരുപോലെ ഇന്‍സ്പയര്‍ ചെയ്തിട്ടുണ്ട്. ലാലേട്ടനെ ഭയങ്കരയിഷ്ടമാണ്, അദ്ദേഹത്തിന്റെ ആരാധികയുമാണ്. നിമിഷവേഗത്തില്‍ കരയിപ്പിക്കാനും ചിരിപ്പിക്കാനും ലാലേട്ടനോളം കഴിവ് മറ്റാര്‍ക്കുമില്ല. മമ്മൂക്ക, ശോഭന മാം, പാര്‍വ്വതി എന്നിവരെയൊക്കെ ഇഷ്ടമാണ്.

എങ്കിലും കാണുന്ന സിനിമകളില്‍ എന്റേതായ ടേസ്റ്റുണ്ടായിരുന്നു. അന്നും ഇഷ്ടമല്ലാത്ത സിനിമകള്‍ ഇഷ്ടമല്ലെന്ന് പറയുമായിരുന്നു.
ഇപ്പോള്‍ മലയാളം മാത്രമല്ല, ഹിന്ദി സിനിമകളും കാണും. പൂനെയിലെത്തിയ ശേഷം രണ്ടു മൂന്നു മറാഠി സിനിമകളും കണ്ടു. ഓരോ സിനിമയ്ക്കും ഓരോ കള്‍ച്ചറുണ്ടെന്ന് തോന്നിയിട്ടുണ്ട്.

സിനിമകളിഷ്ടപ്പെട്ടിരുന്നതു കൊണ്ടാകാം എനിക്കും ദൈവം ഇവിടെയൊരു അവസരം തന്നത്. തൊബാമ കണ്ട ശേഷം ചിലരൊക്കെ തിരിച്ചറിയുന്നുണ്ട്. അതുതന്നെ വലിയൊരു ഭാഗ്യം. ഇപ്പോള്‍ ഒരുപാട് കഥകള്‍ കേള്‍ക്കുന്നുണ്ട്. ചിലതൊക്കെ ഇഷ്ടപ്പെട്ടിട്ടുണ്ട്. നല്ല സിനിമകള്‍ കിട്ടിയാല്‍ ദൈവം അനുഗ്രഹിച്ചാല്‍ ഇനിയും വെള്ളിത്തിരയിലെത്താം...

ലക്ഷ്മി ബിനീഷ്

Ads by Google
Monday 30 Jul 2018 02.11 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW