Wednesday, June 26, 2019 Last Updated 7 Min 22 Sec ago English Edition
Todays E paper
Ads by Google
Monday 30 Jul 2018 01.50 PM

വനത്തില്‍ കനത്തമഴ; ഇടുക്കി ഡാമിലെ ജലനിരപ്പ് 2394.72 അടിയിലേക്ക് ; ചെറുതോണിയിലും പരിസര പ്രദേശങ്ങളിലും മാറാന്‍ നോട്ടീസ് നല്‍കി

uploads/news/2018/07/237399/cheruthonidam.jpg

ചെറുതോണി: വൃഷ്ടിപ്രദേശങ്ങളില്‍ ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ഇടുക്കി ഡാമിലെ ജലനിരപ്പ് 2394.72 അടിയിലേക്ക് ഉയര്‍ന്നതോടെ ഇടുക്കി ഡാം തുറക്കാനുള്ള സാധ്യതകള്‍ ഏറുന്നു. ഏതാനും അടി കൂടി വെള്ളം ഉയര്‍ന്നാല്‍ ഓറഞ്ച് അലേര്‍ട്ട് പുറപ്പെടുവിക്കും. ഉച്ചയ്ക്ക് ഒരു മണിയോടെ ജലനിരപ്പ് അല്‍പ്പം കൂടി ഉയര്‍ന്നിരിക്കുയാണ്. ഡാം തുറക്കാനുള്ള നിലയിലേക്ക് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ ചെറുതോണിയിലും പരിസര പ്രദേശങ്ങളിലും രേഖാമൂലം അറിയിപ്പ് നല്‍കിയിരിക്കുകയാണ്.

ചെറുതോണിയിലും മറ്റും മുന്‍കരുതല്‍ നടപടിയായി ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ബോധവല്‍ക്കരണ നടപടികള്‍ സ്വീകരിച്ചു തുടങ്ങി. പെരിയാറിന്റെ രണ്ടു കരകളിലും ഉള്ളവര്‍ക്ക് മാറിത്താമസിക്കാന്‍ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കുകയും ബോധവല്‍ക്കരണവും നല്‍കുകയാണ്. ഇടുക്കി ഡാമിലെ ജലനിരപ്പ് നേരിയ തോതില്‍ ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. നേരിയ വര്‍ദ്ധനയാണ് ഇപ്പോള്‍ ഉണ്ടായികൊണ്ടിരിക്കുന്നത്. എന്നാല്‍ വൃഷ്ടിപ്രദേശങ്ങളില്‍ മഴ തുടരുന്ന അവസ്ഥയുണ്ട്. വനമേഖലയില്‍ വലിയ രീതിയിലുള്ള മഴയാണ് പെയ്യുന്നത്. 2395 അടി ഉയരമാണ് ഓറഞ്ച് അലര്‍ട്ടിനുള്ള പരിധി. വൈകുന്നേരത്തേടെ ജലനിരപ്പ് ഈ നിലയിലേക്ക് ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

uploads/news/2018/07/237399/notice.jpg

പെരിയാര്‍ കരകവിയുന്ന സാഹചര്യത്തില്‍ ഇരുകരകളിലെയും ആള്‍ക്കാര്‍ക്ക് ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ആലുവ പോലെയുള്ള പ്രദേശത്ത് പോലീസും ഫയര്‍ഫോഴ്‌സും മൈക്ക് അനൗണ്‍സ്‌മെന്റ് അടക്കമുള്ള മുന്നറിയിപ്പാണ് നല്‍കുക. ഉയര്‍ന്ന പ്രദേശങ്ങളില്‍ ദുരിതാശ്വാസ ക്യാമ്പ് ആക്കാന്‍ കഴിയുന്ന കെട്ടിടങ്ങളും കണ്ടെത്തി അതിന്റെ താക്കോല്‍ സ്വന്തമാക്കിയിട്ടുണ്ട്. ഉദ്യോഗസ്ഥരോട് ലീവ് ഒഴിവാക്കി ജാഗരുകരായി ഇരിക്കാനാണ് നിര്‍ദേശം. അതേസമയം ഇപ്പോഴത്തെ സാഹചര്യത്തില്‍ ഡാം തുറക്കേണ്ട എന്ന നിലപാടിലാണ് ജില്ലാ ഭരണകൂടം.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW