Tuesday, November 13, 2018 Last Updated 0 Min 24 Sec ago English Edition
Todays E paper
Ads by Google
Monday 30 Jul 2018 12.26 PM

ഹോക്കി വേള്‍ഡ്കപ്പ്; യു.എസ്.എ യ്ക്ക് എതിരെ സമനില; ഇന്ത്യയുടെ ക്വാര്‍ട്ടര്‍ പ്രതീക്ഷകള്‍ സജീവമായി

uploads/news/2018/07/237378/hockey.jpg

ന്യുഡല്‍ഹി: വനിതാ വേള്‍ഡ്കപ്പിലെ നിര്‍ണായക മത്സരത്തില്‍ യു.എസ്.എ യ്ക്ക് എതിരെ 1-1 സമനിലയില്‍ കലാശിച്ചതോടെ ഇന്ത്യയുടെ ക്വാര്‍ട്ടര്‍ പ്രതീക്ഷകള്‍ സജീവമായി,ആവേശകരമായ മത്സരത്തില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ റാണി റാമ്പാളിന്റെ ഗോളാണ് ഇന്ത്യക്ക് സമനില സമ്മാനിച്ചത്

ഇരു ടീമിനും നിരവധി ഗോളവസരങ്ങള്‍ പിറന്ന മത്സരത്തില്‍ ആദ്യ പകിതിയില്‍മാത്രം അഞ്ച് പെനാല്‍റ്റി കോര്‍ണറുകളാണ് ഇന്ത്യ പാഴാക്കിയത്. ഒപ്പം യു.എസ്.എ ഡിഫന്റര്‍മാരുടെയും ഗോള്‍കീപ്പര്‍ ജാക്കി ബ്രിക്‌സിന്റെ അത്യുഗ്രന്‍ സേവുകളും സ്‌കോര്‍ 1-1 എന്ന നിലയില്‍ നിര്‍ത്താന്‍ കാരണമായി.

ഗ്രുപ്പിലെ നിര്‍ണായകമായ മുന്നാം മത്സരത്തില്‍ 11ാം മിനിറ്റില്‍ മാര്‍ഗൗ പൗളിനോയുടെ ഗോളിലൂടെ യു.എസാണ് ആദ്യം മുന്നിലെത്തിയത്. 31ാം മിനിറ്റുവരെ ഒരുഗോളിന് പിന്നില്‍നിന്ന ഇന്ത്യയെ ക്യാപ്റ്റന്‍ റാണി റാംമ്പാളാണ് സമനിലയില്‍ എത്തിച്ചത്. പൂള്‍ ബീയില്‍ അയര്‍ലന്റ് മാത്രമാണ് ക്വാര്‍ട്ടറിലേക്ക് കടന്നിരിക്കുന്നത്, അതിനാല്‍തന്നെ അവസാനമത്സരം ഇന്ത്യക്ക് ഏറെ നിര്‍ണായകമാണ്.

Ads by Google
Ads by Google
Loading...
TRENDING NOW