Wednesday, September 12, 2018 Last Updated 2 Min 19 Sec ago English Edition
Todays E paper
Ads by Google
ജി. അരുണ്‍
Monday 30 Jul 2018 09.45 AM

രക്ഷകനും രക്ഷയില്ല! കെ.എസ്.ആര്‍.ടി.സി.യില്‍ തച്ചങ്കരിയെ മാറ്റാന്‍ സമ്മര്‍ദം ശക്തം, സി.ഐ.ടി.യുവും എതിര്, സി.പി.എം. പിന്തുണതേടി തച്ചങ്കരി കോടിയേരിക്കു കത്തയച്ചു

കെ.എസ്.ആര്‍.ടി.സി. മാനേജിങ് ഡയറക്ടര്‍ സ്ഥാനത്തു നിന്ന് ഡി.ജി.പി: ടോമിന്‍ ജെ. തച്ചങ്കരിയെ മാറ്റാന്‍ സര്‍ക്കാരിനു മേല്‍ സമ്മര്‍ദം മുറുകി. യൂണിയനുകളുടെ എതിര്‍പ്പു മറികടക്കാന്‍ സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പിന്തുണ അഭ്യര്‍ഥിച്ച് തച്ചങ്കരി കത്തയച്ചു.
Tomin Thachankari

തിരുവനന്തപുരം: നഷ്ടത്തിലോടുന്ന കെ.എസ്.ആര്‍.ടി.സിയെ എങ്ങനെയും കരകയറ്റാനാണു സര്‍ക്കാര്‍ ശ്രമം പാളുന്നു. മൂന്നു മാസം മുന്‍പാണ് ഡി.ജി.പി: ടോമിന്‍ ജെ. തച്ചങ്കരിയെ സര്‍ക്കാര്‍ എം.ഡിയായി നിയമിച്ചത്. കഴിഞ്ഞ ഏപ്രില്‍ 16-ന് കെ.എസ്.ആര്‍.ടി.സി. ആസ്ഥാനത്ത് ജീവനക്കാരെ വിളിച്ചുകൂട്ടി തബല വായിച്ചായിരുന്നു തുടക്കം. തബലയില്‍ ഗുരുവായ മുന്‍ കണ്ടക്ടറും ഒപ്പമുണ്ടായിരുന്നു. കെ.എസ്.ആര്‍.ടി.സിയിലെ താളപ്പിഴകള്‍ ചൂണ്ടിക്കാട്ടാനായിരുന്നു എന്നും വിവാദനായകനായ തച്ചങ്കരിയുടെ വേറിട്ട തുടക്കം.

കെ.എസ്.ആര്‍.ടി.സിയില്‍ കയറിയ പരിചയമില്ലെങ്കിലും ബിസിനസ് കുടുംബപശ്ചാത്തലമുള്ള തനിക്ക് കോര്‍പറേഷനെ കരകയറ്റാനാകുമെന്നും തച്ചങ്കരി ആത്മവിശ്വാസം പ്രകടിപ്പിച്ചു. അതുതന്നെയായിരുന്നു സര്‍ക്കാരിന്റെയും പ്രതീക്ഷ. മുഖ്യമന്ത്രി പിണറായി വിജയന്റെ ശക്തമായ പിന്തുണയും തച്ചങ്കരിക്കു പ്രതീക്ഷയേകി. എന്നാല്‍, പരിഷ്‌കാരങ്ങള്‍ നടപ്പാക്കിത്തുടങ്ങിയതോടെ യൂണിയനുകള്‍ക്കു ഹാലിളകി. മേലനങ്ങാതെ ശമ്പളം പറ്റുന്ന യൂണിയന്‍ നേതാക്കളും ഡ്യൂട്ടിക്കു പോയേ പറ്റൂ എന്ന ഉത്തരവാണ് ആദ്യ പ്രകോപനമായത്.

സ്വകാര്യ ബസുകള്‍ വാടകയ്‌ക്കെടുത്ത് കെ.എസ്.ആര്‍.സിയെ ലാഭത്തിലാക്കാനും തച്ചങ്കരി ശ്രമിച്ചു. കണ്ടക്ടറും ഡീസലും മാത്രം കോര്‍പറേഷന്‍ വക. ബസുകള്‍ക്കു സര്‍ക്കാര്‍ നിശ്ചയിക്കുന്ന വാടക എന്നതായിരുന്നു ഐഡിയ. കൂടുതല്‍ ഇലക്ട്രിക് ബസുകള്‍ നിരത്തിലിറക്കാനും ശ്രമിച്ചു. എന്നാല്‍, ഈ നീക്കത്തിനു സര്‍ക്കാര്‍ പച്ചക്കൊടി കാട്ടിയില്ല. ജീവനക്കാരില്‍ നിന്നുള്ള പിരിവിനുള്‍പ്പെടെ കടിഞ്ഞാണിടാന്‍ നീക്കമാരംഭിച്ചതോടെ യൂണിയനുകള്‍ ഒറ്റക്കെട്ടായി തച്ചങ്കരിക്കെതിരേ തിരിഞ്ഞു. യൂണിയന്‍ പ്രവര്‍ത്തനം ഇല്ലാതാക്കാനാണു പുതിയ എം.ഡിയുടെ ശ്രമമെന്നാണ് ആരോപണം.

സി.ഐ.ടി.യു. സംസ്ഥാന സെക്രട്ടറി ആനത്തലവട്ടം ആനന്ദനും തനിക്കെതിരേ തിരിഞ്ഞതോടെയാണ് പ്രവര്‍ത്തനസ്വാതന്ത്ര്യം തേടി സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനു തച്ചങ്കരി കത്തയച്ചത്. കെ.എസ്.ആര്‍.ടി.സിയെ രക്ഷിക്കാന്‍ മുഖ്യഭരണകക്ഷിയുടെ പിന്തുണ തേടിയതായി തച്ചങ്കരി മംഗളത്തോടു പറഞ്ഞു. തച്ചങ്കരിയുടെ പ്രവര്‍ത്തനരീതി സൂക്ഷ്മമായി വിലയിരുത്തിയശേഷമേ അദ്ദേഹത്തെ നീക്കുന്ന കാര്യം സര്‍ക്കാര്‍ തീരുമാനിക്കൂ എന്നാണു സൂചന.

Ads by Google
ജി. അരുണ്‍
Monday 30 Jul 2018 09.45 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW