Saturday, July 06, 2019 Last Updated 2 Min 19 Sec ago English Edition
Todays E paper
Ads by Google
Monday 30 Jul 2018 01.56 AM

ഭരണങ്ങാനം തിരുനാള്‍ : അല്‍ഫോന്‍സ്‌ കണ്ണന്താനമെത്തി

uploads/news/2018/07/237337/re6.jpg

ഭരണങ്ങാനം: അല്‍ഫോന്‍സാ തീര്‍ഥാടനകേന്ദ്രത്തിലെത്തിയ കേന്ദ്രമന്തി അല്‍ഫോന്‍സ്‌ കണ്ണന്താനം കബറിടത്തിങ്കല്‍ പ്രാര്‍ഥിച്ചു. ഇതു ദേശീയ തീര്‍ഥാടനകേന്ദ്രമായി ഉയര്‍ത്താന്‍ അര്‍ഹമാണെന്നും സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന്‌ പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്നും അദ്ദഹം പറഞ്ഞു.
കുമ്പസാരത്തെക്കുറിച്ചുള്ള വിവാദം അനാവശ്യമാണെന്നും മതത്തിന്റെ അന്തസത്ത മനസിലാക്കാത്തവരുടെ പ്രതികരണമായിരുന്നു അതെന്നും മന്ത്രി പറഞ്ഞു. മതത്തിന്റെ വിശ്വാസത്തിലോ, അനുഷ്‌ഠാനങ്ങളിലോ സര്‍ക്കാര്‍ ഇടപെടില്ല. സര്‍ക്കാര്‍ വിശ്വാസികളുടെ കൂടെ നില്‍ക്കുമെന്നും മന്ത്രി പറഞ്ഞു.
റെക്‌ടര്‍ ഫാ. മാത്യു ചന്ദ്രന്‍കുന്നേല്‍, ഫാ. തോമസ്‌ കൊല്ലിത്താനത്തുമലയില്‍, ഫാ. കുര്യന്‍ വരിക്കമാക്കല്‍, ഫാ. ജോസ്‌ മഠത്തിക്കുന്നേല്‍, ഫാ. മൈക്കില്‍ ഔസേപ്പറമ്പില്‍ തുടങ്ങിയവര്‍ മന്ത്രിയെ സ്വീകരിച്ചു.

Ads by Google
Monday 30 Jul 2018 01.56 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW