Friday, November 16, 2018 Last Updated 0 Min 13 Sec ago English Edition
Todays E paper
Ads by Google
Monday 30 Jul 2018 01.22 AM

ഇമ്രാന്‍ 14-നു സത്യപ്രതിജ്‌ഞ ചെയ്യുമെന്നു പാര്‍ട്ടി നേതൃത്വം , ഭൂരിപക്ഷത്തിനായി നെട്ടോട്ടം

uploads/news/2018/07/237278/in1.jpg

ഇസ്‌മാബാദ്‌: ആവശ്യമായ ഭൂരിപക്ഷമായില്ലെങ്കിലും പാര്‍ട്ടി അധ്യക്ഷന്‍ ഇമ്രാന്‍ ഖാന്‍ പാകിസ്‌താന്‍ സ്വാതന്ത്ര്യദിവമായ ഓഗസ്‌റ്റ്‌ 14 നു സത്യപ്രതിജ്‌ഞ ചെയ്‌ത്‌ അധികാരമേല്‍ക്കുമെന്ന്‌ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ പാകിസ്‌താന്‍ തെഹ്‌രിക്‌ ഇന്‍സാഫ്‌(പി.ടി.ഐ). 342 അംഗ പാര്‍ലമെന്റിലേക്ക്‌ 272 പേരെയാണു നേരിട്ടു തെരഞ്ഞെടുത്തത്‌.
172 പേരുടെ പിന്തുണയാണു ഭൂരിപക്ഷത്തിനു വേണ്ടത്‌. ഇമ്രാന്റെ പാര്‍ട്ടിക്കു 116 സീറ്റാണുള്ളത്‌. ചെറിയപാര്‍ട്ടികളുടെയും സ്വതന്ത്രരുടെയും പിന്തുണ നേടാനാകുമെന്ന പ്രതീക്ഷയിലാണു പി.ടി.ഐ. ഇതുസംബന്ധിച്ചു ചര്‍ച്ച നടക്കുന്നതായി പാര്‍ട്ടി നേതാവ്‌ നയീനുള്‍ ഹഖ്‌ പറഞ്ഞു.
മന്ത്രിമാരാകാന്‍ സാധ്യതയുളളവരുടെ പേരു വിവരം ഇലക്‌ടോണിക്‌ മാധ്യമങ്ങള്‍ പുറത്തുവിട്ടു. തിരിക്കിട്ട രാഷ്‌ട്രീയനീക്കത്തിലാണു മുഖ്യകക്ഷികള്‍. ഭരണകക്ഷിയായ പാകിസ്‌താന്‍ മുസ്ലിംലീഗ്‌ -നവാസ്‌(പി.എം.എല്‍-എന്‍) പാര്‍ട്ടിക്കു 64 അംഗങ്ങളും മുന്‍ പ്രസിഡന്റ്‌ ആസിഫ്‌ അലി സര്‍ദാരിയുടെ പാകിസ്‌താന്‍ പീപ്പിള്‍സ്‌ പാര്‍ട്ടി(പി.പി.പി)ക്കു 43 സീറ്റുമാണുളളത്‌. ജി.ഡി.എ, എം.ക്യു-എം-പി, പി.എം.എല്‍-ക്യു എന്നീ പാര്‍ട്ടികളുടെ പിന്തുണയാണ്‌ പി.ടി.ഐ. ഉറപ്പിച്ചിട്ടുളളത്‌. എന്നിട്ടും 122 പേരുടെ പിന്തുണയേ ആകുന്നുളളൂ. മറ്റു ചില ചെറിയ കക്ഷികള്‍ കൂടി പിന്തുണച്ചാലേ സര്‍ക്കാര്‍ രൂപീകരിക്കാനാകൂ. ഇതിനിടെ, ഒന്നിലേറെ സീറ്റുകളില്‍ വിജയിച്ചവര്‍ രാജിവയ്‌ക്കുന്നതോടെ പി.ടി.ഐയുടെ ഭൂരിപക്ഷം കുറയും. അഞ്ചു സീറ്റില്‍ വിജയിച്ച ഇമ്രാന്‍ ഖാന്‍ നിയമാനുസൃതം നാലുസീറ്റില്‍ രാജിവയ്‌ക്കേണ്ടി വരും. ഗുലാം സര്‍വര്‍ ഖാന്‍ രണ്ടു സീറ്റില്‍ ജയിച്ചിട്ടുണ്ട്‌. ഖൈബര്‍ പാഖ്‌തുംഗ്വ പ്രവിശ്യാ മുന്‍ മുഖ്യമന്ത്രി പര്‍വേശ്‌ ഖട്ടക്‌ ദേശീയ അസംബ്ലിയിലേക്കും പ്രവിശ്യാസീറ്റിലേക്കും വിജയിച്ചു. ഇദ്ദേഹത്തെ വീണ്ടും മുഖ്യമന്ത്രിയാക്കാന്‍ പാര്‍ട്ടി തീരുമാനിച്ചാല്‍ അസംബ്ലി സീറ്റ്‌ ഒഴിയേണ്ടി വരും.ഇതോടെ, പാര്‍ട്ടിയുടെ സീറ്റുനില 109 ആയി കുറയും. ഇതിനിടെ, നവാസ്‌ ഷെരീഫിന്റെ പി.എം.എല്‍-എന്‍ പാര്‍ട്ടിയും പാകിസ്‌താന്‍ പീപ്പിള്‍സ്‌ പാര്‍ട്ടിയും ഒരുമിച്ചു നീങ്ങുന്നതിനു ശ്രമം നടക്കുന്നതായാണു റിപ്പോര്‍ട്ട്‌.

Ads by Google
Monday 30 Jul 2018 01.22 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW