Sunday, November 11, 2018 Last Updated 31 Min 33 Sec ago English Edition
Todays E paper
Ads by Google
Monday 30 Jul 2018 01.22 AM

ബാലപീഡനം: യു.എസ്‌. കര്‍ദിനാള്‍ രാജിവച്ചു

uploads/news/2018/07/237276/in2.jpg

വാഷിങ്‌ടണ്‍: രണ്ട്‌ കൗമാരക്കാരെ ലൈംഗികമായി പീഡിപ്പിച്ചെന്ന ആരോപണത്തിനു വിധേയനായ വാഷിങ്‌ടണ്‍ മുന്‍ ആര്‍ച്ച്‌ ബിഷപ്‌ തിയോഡോര്‍ മേക്കാറിക്‌(88) കര്‍ദിനാള്‍ സ്‌ഥാനം രാജിവച്ചു. ആരോപണത്തെ തുടര്‍ന്നു കഴിഞ്ഞ മാസം ഇദ്ദേഹത്തെ സഭാ ചുമതലകളിനിന്നു ഫ്രാന്‍സിസ്‌ മാര്‍പാപ്പ നീക്കിയിരുന്നു. 1970കളിലെ പീഡനത്തിന്റെ പേരിലാണു രാജി.
നേരത്തെ ഈ കേസുകള്‍ മേക്കാറിക്‌ തീര്‍പ്പാക്കിയിരുന്നെങ്കിലും വിവാദം രാജിയില്‍ കലാശിക്കുകയായിരുന്നു. രാജി മാര്‍പാപ്പ സ്വീകരിച്ചെന്നും സഭാപരമായ എല്ലാ ചുമതലകളില്‍നിന്നും മേക്കാറിക്കിനെ നീക്കം ചെയ്‌തതായും വത്തിക്കാന്‍ അറിയിച്ചു.
1958 ലാണ്‌ ഇദ്ദേഹം വൈദികനായത്‌. 2001 ല്‍ വാഷിങ്‌ടണ്‍ ആര്‍ച്ച്‌ബിഷപ്പായി. ആര്‍ച്ച്‌ ബിഷപ്പെന്ന നിലയില്‍ മനുഷ്യാവകാശങ്ങള്‍ക്കായി വാദിച്ചാണ്‌ അദ്ദേഹം ലോകപ്രശസ്‌തനായത്‌. 1971 ല്‍ മോണ്‍സിഞോര്‍ സ്‌ഥാനത്തിരിക്കെയാണ്‌ അദ്ദേഹം 11 വയസുകാരനെ പീഡിപ്പിച്ചത്‌. സെന്റ്‌ പാട്രിക്‌സ്‌ കത്തീഡ്രലില്‍ ക്രിസ്‌മസ്‌ ശുശ്രൂഷയ്‌ക്കെത്തിയ കുട്ടിയാണ്‌ ആക്രമണത്തിനിരയായത്‌. പീന്നീട്‌ 16 വയസുകാരനും പീഡനത്തിനിരയായി. ഈ കേസുകള്‍ മേക്കാറിക്‌ തീര്‍പ്പാക്കിയെടുത്തെങ്കിലും ആഴ്‌ചകള്‍ക്കു മുമ്പ്‌ പീഡനത്തിനിരയായ മറ്റൊരാള്‍ ന്യൂയോര്‍ക്ക്‌ ടൈംസിലൂടെ നടത്തിയ ആരോപണങ്ങളാണ്‌ അദ്ദേഹത്തെ കുടുക്കിയത്‌. കുളിമുറിയില്‍ കടന്നുകയറി മേക്കാറിക്‌ നടത്തിയ ആക്രമണം ഇയാള്‍ വിവരിച്ചു. ഇരയുടെ മാമോദീസ നടത്തിയത്‌ താനാണെന്നും പീഡനത്തിനിടെ മേക്കാറിക്‌ പറഞ്ഞതായും റിപ്പോര്‍ട്ടിലുണ്ട്‌.

Ads by Google
Monday 30 Jul 2018 01.22 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW