Friday, September 14, 2018 Last Updated 17 Min 28 Sec ago English Edition
Todays E paper
Ads by Google
Monday 30 Jul 2018 01.22 AM

ഉപരോധ ഭീഷണി: ഇറാന്‍ റിയാല്‍ കൂപ്പുകുത്തി

തെഹ്‌റാന്‍: കടുത്ത സാമ്പത്തിക പ്രതിസന്ധിയും യു.എസിന്റെ ഉപരോധ ഭീഷണിയും മൂലം ഇറാന്‍ കറന്‍സിയുടെ മൂല്യത്തില്‍ വന്‍ ഇടിവ്‌. ഇറാന്‍ റിയാല്‍ ഒരു ഡോളറിനു 98,000 ആയിരുന്നത്‌ 1,12,000 ആയി ഇടിഞ്ഞു. ഒരു ലക്ഷത്തിലെത്തിയത്‌ റെക്കോഡ്‌ വിലയിടിവാണ്‌. കറന്‍സിയുടെ വിലയിടിവിനെത്തുടര്‍ന്ന്‌ ഇറാന്‍ സെന്‍ട്രല്‍ ബാങ്ക്‌ ഗവര്‍ണര്‍ വലിയോല സെയ്‌ഫിനെ അടുത്തിടെ മാറ്റിയിരുന്നു.
അബ്‌ഡോള്‍നാസര്‍ ഹെന്‍മതിയാണു പുതിയ ഗവര്‍ണര്‍. കഴിഞ്ഞ നാലുമാസത്തിനിടെ ഇറാന്‍ റിയാലിന്റെ മൂല്യം പകുതിയിലേറെയാണു കുറഞ്ഞത്‌. മാര്‍ച്ച്‌ ആദ്യം ഡോളറിന്‌ 50,000 എന്ന നിരക്കിലെത്തിയിരുന്നു. ഇത്‌ 42,000 എന്ന നിരക്കില്‍ പിടിച്ചുനിര്‍ത്താന്‍ സര്‍ക്കാര്‍ തീവ്രശ്രമം നടത്തിയിരുന്നെങ്കിലും ഫലംകണ്ടില്ല. കരിഞ്ചന്ത നിയന്ത്രിക്കാന്‍ കര്‍ശന നടപടിയുണ്ടാകുമെന്നും സര്‍ക്കാര്‍ പ്രഖാപിച്ചിരുന്നു.

Ads by Google
Monday 30 Jul 2018 01.22 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW