Tuesday, November 06, 2018 Last Updated 0 Min 17 Sec ago English Edition
Todays E paper
Ads by Google
Sunday 29 Jul 2018 12.14 PM

1400 കിലോമീറ്റര്‍ ദൂരംതാണ്ടി ഗുഡ്‌സ് വാഗണ്‍ ട്രെയിന്‍ എത്തിയത് മൂന്ന് വര്‍ഷങ്ങള്‍ക്കുശേഷം; അഴുകി പോയത് 10ലക്ഷം രൂപയുടെ സാധനങ്ങള്‍

uploads/news/2018/07/237160/goods-wagon.jpg

ലക്‌നൗ : ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്തില്‍ നിന്ന് പുറപ്പെട്ട ഗുഡ്‌സ് വാഗണ്‍ ട്രെയിന്‍ മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം ഉത്തര്‍പ്രദേശിലേക്ക് എത്തി. ഇന്ത്യന്‍ റെയില്‍വേയുടെ ഉത്തരവാദിത്വമില്ലായ്മയാണ് ഈ സംഭവത്തിന് കാരണം. നവംബര്‍ 2014 ഇന്ത്യന്‍ പൊട്ടാഷ് ലിമിറ്റഡ് എന്ന കമ്പനിയാണ് വാഗണ്‍ 107462 എന്ന ട്രെയിന്‍ ബുക്ക് ചെയ്തത്. 1400 കിലോമീറ്റര്‍ ദൂരമുള്ള യുപിയിലെ ബസ്തി ജില്ലയിലെ ഒരു കടയിലേക്ക് കമ്പോസ്റ്റ് പാഴ്‌സല്‍ അയയ്ക്കാന്‍ വേണ്ടിയാണ് ഈ ട്രെയിന്‍ ബുക്ക് ചെയ്തത്. 10ലക്ഷം രൂപയുടെ സാധനമാണ് ഇതോടെ അഴുകി പോയത്.

വിവരങ്ങള്‍ അനുസരിച്ച്, പാഴ്‌സലിന്റെ ഉടമസ്ഥന്‍ സാധനം എത്തിച്ചേര്‍ന്നിട്ടില്ലയെന്ന് റെയില്‍വേയ്ക്ക് പരാതി നല്‍കിയിരുന്നു. എന്നാല്‍ വാഗണ്‍ എവിടെയെന്ന് കണ്ടെത്താന്‍ സാധിച്ചില്ല. ഇപ്പോള്‍ ബസ്തി റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് അഴുകിയ സാധനം ഉടമസ്ഥനായ രാമചന്ദ്ര ഗുപ്ത ഏറ്റെടുക്കാന്‍ തയ്യാറല്ല. കഴിഞ്ഞ മൂന്നര വര്‍ഷങ്ങളായി ഈ വാഗണ്‍ കണ്ടെത്താന്‍ സാധിച്ചിരുന്നില്ലയെന്നും, പത്ത് ലക്ഷമാണ് നഷ്ടമുണ്ടായതെന്നും അത് റെയില്‍വേയില്‍ നിന്ന് ഈടാക്കുമെന്നും മനോജ് കുമാര്‍ ഗുപ്തയും, രാമചന്ദ്ര ഗുപ്തയും വ്യക്തമാക്കിയതായി ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നു.

അതേസമയം, ഏതെങ്കിലും വാഗണ്‍ ഉപയോഗമില്ലാത്ത രീതിയില്‍ കണ്ടെത്തിയാല്‍ ട്രെയിനില്‍ നിന്ന് മുറിച്ച് മാറ്റി യാര്‍ഡിലേക്ക് നീക്കാറുണ്ട്. ഈ വാഗണ്‍ നോര്‍ത്ത് റെയില്‍വേയിലെ ഒരു സ്‌റ്റേഷനില്‍ പാര്‍ക്ക് ചെയ്തതായി കണ്ടെത്തിയിരുന്നു. ഇതുവരെ ഒരു ഉടമസ്ഥനും ഇതിനായി വന്നിരുന്നില്ല. അങ്ങനെ ആരെങ്കിലും എത്തുകയാണെങ്കില്‍ ഇത് കൈമാറുന്നതായിരിക്കുമെന്ന് ചീഫ് പബ്ലിക് റിലേഷന്‍ ഓഫീസര്‍ സഞ്ജയ് യാദവ് വ്യക്തമാക്കി.

1

Ads by Google
Ads by Google
Loading...
TRENDING NOW