Wednesday, November 21, 2018 Last Updated 0 Min 49 Sec ago English Edition
Todays E paper
Ads by Google
Sunday 29 Jul 2018 12.01 PM

അസഹ്യമായ നടുവേദന; അമ്പത്തേഴുകാരിയുടെ വൃക്കയിൽ നിന്ന് നീക്കം ചെയ്തത് മൂവായിരത്തോളം കല്ലുകൾ; അമ്പരപ്പുമാറാതെ ഡോക്ടര്‍മാര്‍

uploads/news/2018/07/237157/Kidney-stone.jpg

അസഹ്യമായ നടുവേദനയും വിട്ടുമാറാത്ത പനിയുമായാണ് അമ്പത്തേഴുകാരി ഡോക്ടറെ കാണാനെത്തിയത്. എന്നാല്‍ ഇവരെ പരിശോധനിച്ച ഡോക്ടര്‍മാരെ പോലും അമ്പരപ്പിക്കുന്ന സംഭവങ്ങളാണ് പിന്നീട് നടന്നത്. ഷാങ്ഷ്വോവിലെ വുജിന്‍ ആശുപത്രിയിലായിരുന്നു സംഭവം. ഴാങ് എന്ന സ്ത്രീയെ വിദഗ്ദ പരിശോധനയ്ക്ക് വിധേയയാക്കിയപ്പോള്‍ മൂവായിരത്തോളം കല്ലുകളാണ് ഈ സ്ത്രീയുടെ വൃക്കയില്‍ നിന്ന് കണ്ടെത്തിയത്. തുടര്‍ന്ന് ശസ്ത്രക്രിയയിലൂടെ ഇത് നീക്കം ചെയ്യുകയായിരുന്നു.

വര്‍ഷങ്ങളായി വൃക്കയിലെ കല്ലിനായി ചികിത്സ തേടുന്നയാളാണ് ഴാങ്. എന്നാല്‍ മൂവായിരത്തോളം കല്ലുകള്‍ വൃക്കയില്‍ നിന്ന് നീക്കം ചെയ്തുവെന്ന വാര്‍ത്ത ഴാങ്ങിനും അവിശ്വസനീയമായിരുന്നു. ചൈനീസ് മാധ്യമമായ മോഡേണ്‍ എക്‌സ്പ്രസാണ് അമ്പരിപ്പിക്കുന്ന ഈ വാര്‍ത്ത പുറത്തു വിട്ടത്. ശസ്ത്രകിയയ്ക്ക് ശേഷം ഏകദേശം ഒരു മണിക്കൂറോളം എടുത്താണ് കല്ലുകള്‍ എണ്ണി തിട്ടപ്പെടുത്തിയതെന്നും 2980 എണ്ണം കൃത്യമായി ഉണ്ടായിരുന്നതായും മോഡേണ്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

വൃക്കയില്‍ നിന്ന് ഏറ്റവും കൂടുതല്‍ കല്ലുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുളളതിന്റെ ഗിന്നസ് റെക്കോര്‍ഡ് ഇന്ത്യയിലാണ്. മഹാരാഷ്ട്രയില്‍ നിന്നുള്ള ധനരാജ് വാദിലേ എന്നയാളില്‍ നിന്നും കൃത്യമായി പറഞ്ഞാല്‍ 1,72,155 കല്ലുകള്‍.

Ads by Google
Sunday 29 Jul 2018 12.01 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW