Tuesday, August 21, 2018 Last Updated 2 Min 24 Sec ago English Edition
Todays E paper
Ads by Google
Sunday 29 Jul 2018 01.52 AM

സര്‍വ്വകലാശാലാ വാര്‍ത്ത

എം.ജി.
പുതുക്കിയ പരീക്ഷാ തീയതി

ആഗസ്‌റ്റ് 13ന്‌ നടത്തുവാന്‍ നിശ്‌ചയിച്ചിരുന്ന ഒന്നും രണ്ടും സെമസ്‌റ്റര്‍ എം.എ./എം.എസ്‌.സി./എം.കോം (പ്രൈവറ്റ്‌ രജിസ്‌ട്രേഷന്‍ - 2017 അഡ്‌മിഷന്‍ റഗുലര്‍) പരീക്ഷകള്‍ ആഗസ്‌റ്റ് 30നും, രണ്ടാം സെമസ്‌റ്റര്‍ ബി.ടെക്‌ (2017 അഡ്‌മിഷന്‍ റഗുലര്‍/2015 __ 2016 അഡ്‌മിഷന്‍ സപ്ലിമെന്ററി) പരീക്ഷകള്‍ ആഗസ്‌റ്റ് 29നും ആഗസ്‌റ്റ് 14നും 16നും നിശ്‌ചയിച്ചിരുന്ന നാലാം സെമസ്‌റ്റര്‍ ബി.ടെക്‌ (2016 അഡ്‌മിഷന്‍ റഗുലര്‍/2015 അഡ്‌മിഷന്‍ സപ്ലിമെന്ററി) യഥാക്രമം ആഗസ്‌റ്റ് 30, സെപ്‌റ്റംബര്‍ 3 തീയതികളിലും ആഗസ്‌റ്റ് 13, 14, 16, 17 തീയതികളിലെ നാലാം സെമസ്‌റ്റര്‍ എം.ബി.എ. (2016 അഡ്‌മിഷന്‍ റഗുലര്‍/2013 2015 അഡ്‌മിഷന്‍ സപ്ലിമെന്ററി/2012 അഡ്‌മിഷന്‍ ആദ്യ മേഴ്‌സി ചാന്‍സ്‌) പരീക്ഷകള്‍ യഥാക്രമം സെപ്‌റ്റംബര്‍ 10, 11, 13 14 തീയതികളിലും നടത്തുന്നതിനായി പുതുക്കി നിശ്‌ചയിച്ചു. മറ്റ്‌ പരീക്ഷകള്‍ക്കും സമയത്തിനും പരീക്ഷാകേന്ദ്രത്തിനും മാറ്റമില്ല.
31ന്‌ നടത്തുവാന്‍ നിശ്‌ചയിച്ചിരുന്ന നാലാം സെമസ്‌റ്റര്‍ എം.എഡ്‌. (ദ്വിവത്സരം - 2015 അഡ്‌മിഷന്‍ മുതല്‍ - റഗുലര്‍/സപ്ലിമെന്ററി) ഏപ്രില്‍ 2018 വൈവാവോസി ആഗസ്‌റ്റ് 3ന്‌ സ്‌കൂള്‍ ഓഫ്‌ പെഡഗോഗിക്കല്‍ സയന്‍സസില്‍ വച്ച്‌ നടത്തും. വിദ്യാര്‍ത്ഥികള്‍ ഹാള്‍ടിക്കറ്റും തിസീസിന്റെ രണ്ടു പകര്‍പ്പുമായി പരീക്ഷയ്‌ക്ക് ഹാജരാക്കേണ്ടതാണ്‌. വിശദമായ ടൈംടേബിള്‍ സര്‍വ്വകലാശാലാ വെബ്‌സൈറ്റില്‍ ലഭ്യമാണ്‌.

അപേക്ഷാ തീയതി

കാലടി എസ്‌.എസ്‌. കോളേജില്‍ നടക്കുന്ന നാലാം സെമസ്‌റ്റര്‍ എം.എസ്‌.സി. എന്‍വയോണ്‍മെന്റ്‌ സയന്‍സ്‌ ആന്റ്‌ മാനേജ്‌മെന്റ്‌ പരീക്ഷയുടെ പ്രോജക്‌ട് മൂല്യനിര്‍ണ്ണയത്തിനും വൈവാവോസിക്കുമുള്ള അപേക്ഷകള്‍ പിഴയില്ലാതെ ജൂലൈ 31 വരെയും 50 രൂപ പിഴയോടെ
ആഗസ്‌റ്റ് 1 വരെയും 500 രൂപ സൂപ്പര്‍ഫൈനോടെ ആഗസ്‌റ്റ് 3 വരെയും സ്വീകരിക്കും. നാലാം സെമസ്‌റ്ററില്‍ ആദ്യമായി അപേക്ഷിക്കുന്നവര്‍ പ്ര?വിഷണല്‍ സര്‍ട്ടിഫിക്കറ്റ്‌ ഫീസായി 100 രൂപ പരീക്ഷാഫീസിന്‌ പുറമെ അടയ്‌ക്കണം.

പ്രാക്‌ടിക്കല്‍

2018 മെയ്‌/ജൂണ്‍ മാസത്തില്‍ നടത്തിയ നാലാം സെമസ്‌റ്റര്‍ എം.എസ്‌.സി. ബയോകെമിസ്‌ട്രി (സി.എസ്‌.എസ്‌. - റഗുലര്‍/സപ്ലിമെന്ററി/മേഴ്‌സി ചാന്‍സ്‌) പരീക്ഷയുടെ പ്രാക്‌ടിക്കല്‍/പ്രോജക്‌ട് ഇവാല്യുവേഷന്‍/വൈവാവോസി എന്നിവ ആഗസ്‌റ്റ് 3 മുതല്‍ അതാത്‌ കോളേജുകളില്‍ നടത്തും. വിശദമായ ടൈംടേബിള്‍ സര്‍വ്വകലാശാലാ വെബ്‌സൈറ്റില്‍ ലഭ്യമാണ്‌.

പരീക്ഷാഫലം

2017 ഡിസംബര്‍ മാസത്തില്‍ നടത്തിയ മൂന്നാം സെമസ്‌റ്റര്‍ എം.എസ്‌.സി. കെമിസ്‌ട്രി (സി.എസ്‌.എസ്‌. റഗുലര്‍/സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്‌മപരിശോധനയ്‌ക്കും ആഗസ്‌റ്റ് 9 വരെ അപേക്ഷിക്കാം.
2017 ഡിസംബര്‍ മാസത്തില്‍ നടത്തിയ മൂന്നാം സെമസ്‌റ്റര്‍ എം.ടി.ടി.എം./എം.ടി.എ. (റഗുലര്‍/സപ്ലിമെന്ററി/മേഴ്‌സി ചാന്‍സ്‌) പരീക്ഷകളുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്‌മപരിശോധനയ്‌ക്കും ആഗസ്‌റ്റ് 9 വരെ അപേക്ഷിക്കാം.
2018 മാര്‍ച്ച്‌ മാസത്തില്‍ സ്‌കൂള്‍ ഓഫ്‌ ബിഹേവിയറല്‍ സയന്‍സസില്‍ നടത്തിയ പി.എച്ച്‌.ഡി. കോഴ്‌സ് വര്‍ക്ക്‌ (സി.എസ്‌.എസ്‌.) പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി.
2017 ഡിസംബര്‍ മാസത്തില്‍ സ്‌കൂള്‍ ഓഫ്‌ ബയോസയന്‍സസില്‍ നടത്തിയ ഒന്നാം സെമസ്‌റ്റര്‍ എം.ഫില്‍ ബയോസയന്‍സസ്‌ (സി.എസ്‌.എസ്‌.) പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി.
2018 ഏപ്രില്‍ മാസത്തില്‍ നടത്തിയ പത്താം സെമസ്‌റ്റര്‍ ബി.ആര്‍ക്‌ സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി.
2017 ഡിസംബര്‍ മാസത്തില്‍ നടത്തിയ മൂന്നാം സെമസ്‌റ്റര്‍ എം.എസ്‌.സി. സുവോളജി (റഗുലര്‍/സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്‌മപരിശോധനയ്‌ക്കും ആഗസ്‌റ്റ് 9 വരെ അപേക്ഷിക്കാം.

ബി.ടെക്‌ കോണ്‍ഫിഡന്‍ഷ്യല്‍ മാര്‍ക്ക്‌ ലിസ്‌റ്റ്

2018 മെയ്‌ മാസത്തില്‍ നടത്തിയ എട്ടാം സെമസ്‌റ്റര്‍ ബി.ടെക്‌ ഡിഗ്രി പരീക്ഷയുടെ കോണ്‍ഫിഡന്‍ഷ്യല്‍ മാര്‍ക്ക്‌ലിസ്‌റ്റ് ആവശ്യമുള്ള വിദ്യാര്‍ത്ഥികള്‍ക്ക്‌ നിശ്‌ചിത ഫീസടച്ച്‌ അപേക്ഷിക്കാം. മാര്‍ക്കുകള്‍ ലഭ്യമാകുന്നമുറയ്‌ക്ക് വിദ്യാര്‍ത്ഥി ആവശ്യപ്പെടുന്ന സ്‌ഥാപനത്തിലേക്ക്‌ കോണ്‍ഫിഡന്‍ഷ്യല്‍ മാര്‍ക്ക്‌ ലിസ്‌റ്റുകള്‍ അയച്ചുകൊടുക്കുന്നതാണ്‌.

Ads by Google
Sunday 29 Jul 2018 01.52 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW