Tuesday, November 06, 2018 Last Updated 1 Min 19 Sec ago English Edition
Todays E paper
Ads by Google
Sunday 29 Jul 2018 01.47 AM

ഈയാഴ്‌ച നിങ്ങള്‍ക്കെങ്ങിനെ?

uploads/news/2018/07/237135/azcha.jpg

അശ്വതി: ദാമ്പത്യപരമായി നിലനിന്നിരുന്ന കലഹം ശമിക്കും. ഉദരരോഗ സാദ്ധ്യത നിലനില്‍ക്കുന്നു. സ്വകാര്യ സ്‌ഥാപനത്തില്‍ തൊഴില്‍ ലഭിക്കാന്‍ സാദ്ധ്യത. സാമ്പത്തികമായി വാരം നന്ന്‌. പ്രധാന ദേവാലയങ്ങള്‍ സന്ദര്‍ശിക്കുവാന്‍ അവസരം. ഉദ്ദേശിച്ച പല കാര്യങ്ങളും സുഗമമായി പൂര്‍ത്തീകരിക്കും.

ഭരണി: മാനസിക വിഷമതകള്‍ക്ക്‌ ശമനം ഉണ്ടാകും. പുതിയ ധനാഗമ മാര്‍ഗങ്ങള്‍ക്ക്‌ അവസരം. ഭൂമിയില്‍ നിന്നുള്ള ആദായം പ്രതീക്ഷിക്കാം. വാഹനം മാറ്റി വാങ്ങാനുള്ള ആഗ്രഹം സഫലമാകും. ബിസിനസില്‍ നേട്ടങ്ങള്‍.

കാര്‍ത്തിക: മാതാപിതാക്കളുടെ ഇഷ്‌ടത്തിനനുസരിച്ച്‌ പ്രവര്‍ത്തിക്കും. ബന്ധുജനഗുണമനുഭവിക്കും. ഉദ്യോഗസ്‌ഥര്‍ക്ക്‌ മേലധികാരികളുടെ അംഗീകാരം ലഭിക്കും. ഇഷ്‌ടസ്‌ഥലത്തേക്ക്‌ മാറ്റം ലഭിക്കും. സുഹൃത്തുക്കള്‍ വഴി നേട്ടങ്ങള്‍.

രോഹിണി: രോഗാവസ്‌ഥയിലുള്ളവര്‍ക്ക്‌ ആശ്വാസം ലഭിക്കും. ഗൃഹോപകരണങ്ങള്‍ പുതുതായി വാങ്ങും. സുഹൃത്തുക്കള്‍ക്കായി പണം ചെലവഴിക്കേണ്ടിവരും. ശാരീരികമായി നിലനിന്നിരുന്ന വിഷമങ്ങള്‍ ശമിക്കും. കലാരംഗത്ത്‌ പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ പ്രശസ്‌തി.

മകയിരം: ആയുധം, അഗ്നി ഇവയാല്‍ പരുക്കുകള്‍ക്കു സാദ്ധ്യത. സ്വകാര്യ സ്‌ഥാപന ജീവനക്കാര്‍ക്ക്‌ കൈയബദ്ധം പറ്റാം. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക്‌ മേലുദ്യോഗസ്‌ഥരുടെ അപ്രീതി. പണമിടപാടുകളില്‍ നഷ്‌ടം. ബിസിനസ്സില്‍ നേരിയ എതിര്‍പ്പുകള്‍. ദാമ്പത്യകലഹം അവസാനിക്കും.

തിരുവാതിര: സഞ്ചാരക്ലേശം വര്‍ദ്ധിക്കും. കടബാദ്ധ്യത കുറയ്‌ക്കുവാന്‍ സാധിക്കും. മംഗള കര്‍മ്മങ്ങളില്‍ സംബന്ധിക്കും. വാഹനത്തിന്‌ അറ്റകുറ്റപ്പണികള്‍. പ്രധാന തൊഴിലില്‍ നിന്നല്ലാതെ ധനവരുമാനം പ്രതീക്ഷിക്കാം. ഭക്ഷണസുഖം കുറയും. മേലധികാരികള്‍, തൊഴിലുടമകള്‍ എന്നിവരില്‍ നിന്ന്‌ അനുകൂല നടപടികള്‍.

പുണര്‍തം: യാത്രകള്‍ കൂടുതലായി വേണ്ടിവരും ദാമ്പത്യപ്രശ്‌നങ്ങള്‍ ഉടലെടുക്കും. ഭാഗ്യപരീക്ഷണങ്ങളില്‍ ധനനഷ്‌ടം. കര്‍മ്മരംഗത്ത്‌ എതിര്‍പ്പുകള്‍. അപവാദം കേള്‍ക്കുവാന്‍ യോഗം. തൊഴില്‍പരമായ അവസര നഷ്‌ടം. ബന്ധുക്കളെ സന്ദര്‍ശിക്കും. ഭൂമി, വീട്‌ ഇവ വാങ്ങുവാനുള്ള അഡ്വാന്‍സ്‌ നല്‍കും.

പൂയം: കാലാവസ്‌ഥാജന്യ രോഗസാദ്ധ്യത. മാതാവിന്‌ അരിഷ്‌ടത. സുഹൃദ്‌സഹായം വര്‍ദ്ധിക്കും. സന്താനങ്ങളെക്കൊണ്ടുള്ള അനുഭവഗുണം വര്‍ദ്ധിക്കും. തൊഴില്‍പരമായ അധിക യാത്രകള്‍. രോഗദുരിതത്തില്‍ ശമനം. പൂര്‍വികസ്വത്തിന്റെ ലാഭം.

ആയില്യം: ഗൃഹനിര്‍മ്മാണത്തില്‍ പുരോഗതി. പഠനത്തില്‍ ശ്രദ്ധ വര്‍ദ്ധിക്കും. കുടുംബസുഹൃത്തുക്കളില്‍ നിന്നുള്ള മോശം പെരുമാറ്റം വിഷമം സൃഷ്‌ടിക്കും. വ്യവഹാരവിജയം ലഭിക്കും. മംഗളകര്‍മങ്ങളില്‍ സംബന്ധിക്കും. രോഗശമനം ഉണ്ടാകും. സത്‌പ്രവര്‍ത്തനങ്ങള്‍ക്കായി പണം ചെലവഴിക്കും.

മകം: ലഹരി വസ്‌തുക്കളോടുള്ള താല്‍പ്പര്യം കുറയും, മോഷണം പോയ വസ്‌തുക്കള്‍ തിരികെ കിട്ടും. തൊഴില്‍പരമായ നേട്ടങ്ങള്‍ രോഗശമനമുണ്ടാക്കും. കുടുംബത്തില്‍ നിലനിന്നിരുന്ന കലഹങ്ങള്‍ മാറും. അടുത്ത ബന്ധുക്കള്‍ വഴി കാര്യസാദ്ധ്യം.

പൂരം: ഏര്‍പ്പെടുന്ന പ്രവര്‍ത്തനങ്ങളില്‍ വിജയം. അംഗീകാരം, രോഗദുരിതങ്ങള്‍ക്ക്‌ ശമനം കണ്ടുതുടങ്ങും. തൊഴില്‍പരമമായ നേട്ടങ്ങള്‍. സുഹൃദ്‌ -ബന്ധു ജന സമാഗമം. ദാമ്പത്യജീവിത സൗഖ്യം. വിവാഹാലോചനകളില്‍ അനുകൂല തീരുമാനം എടുക്കുവാന്‍ സാധിക്കും.

ഉത്രം: ഗൃഹത്തില്‍ ശാന്തത കൈവരും. കലാരംഗത്തു മികച്ച നേട്ടം. ജീവിതപങ്കാളിക്ക്‌ ഏതെങ്കിലും തരത്തിലുള്ള ഉന്നതി. ബന്ധുക്കള്‍ നിമിത്തം നേട്ടം. പൈതൃകസ്വത്തിന്റെ അനുഭവമുണ്ടാകും. മേലുദ്യോഗസ്‌ഥരുടെ പ്രീതി സമ്പാദിക്കും. കുടുംബസമേതം യാത്രകള്‍ നടത്തും. ചികിത്സകള്‍ വഴി രോഗശമനം.

അത്തം: ധനപരമായ കാര്യങ്ങളില്‍ സുഹൃദ്‌ സഹായം ലഭിക്കും. വിവാഹം ആലോചിക്കുന്നവര്‍ക്ക്‌ അനുകൂലഫലം. സ്വന്തമായി ബിസിനസ്‌ നടത്തുന്നവര്‍ക്ക്‌ മികച്ച ലാഭം. ബന്ധുജനഗുണം വര്‍ധിക്കും. പുണ്യസ്‌ഥലങ്ങര്‍ സന്ദര്‍ശിക്കും. മാനസികമായി നിലനിന്നിരുന്ന ആഗ്രഹങ്ങള്‍ സാധിക്കും. സമ്മാനങ്ങള്‍ ലഭിക്കുവാന്‍ ഇടയുണ്ട്‌.

ചിത്തിര: പ്രമുഖ വ്യക്‌തികളുമായി സൗഹൃദം സ്‌ഥാപിക്കാന്‍ അവസരം ലഭിക്കും. തര്‍ക്കവിഷയങ്ങളില്‍ നിന്നും അകന്നു നില്‌ക്കാന്‍ ശ്രമിക്കണം. സ്വന്തം ആവശ്യങ്ങള്‍ക്ക്‌ വേണ്ടിയോ, മറ്റുള്ളവര്‍ക്കു വേണ്ടിയോ നിയമപാലകരുമായി ബന്ധപ്പെടേണ്ടി വരും. മേലധികാരികളില്‍ നിന്നും സൗഹാര്‍ദ്ദപരമായ സമീപനം പ്രതീക്ഷിക്കാം.

ചോതി: പ്രവര്‍ത്തന വിജയം കൈവരിക്കും. ഭവനത്തില്‍ മംഗളകര്‍മങ്ങള്‍ നടക്കും. തൊഴില്‍രംഗത്ത്‌ നിലനിന്നിരുന്ന തടസങ്ങള്‍ മാറും. പുതിയ സംരംഭങ്ങളില്‍ ഏര്‍പ്പെടുന്നതിന്‌ അവസരമൊരുങ്ങും . യാത്രകള്‍വഴി നേട്ടം. ഭവനനിര്‍മാണം പൂര്‍ത്തീകരിക്കും. രോഗാവസ്‌ഥയില്‍ കഴിയുന്നവര്‍ക്ക്‌ ആശ്വാസം ലഭിക്കും.

വിശാഖം: അപ്രതീക്ഷിത ചെലവുകള്‍ വര്‍ധിക്കും. സുഹൃത്തുക്കളില്‍ നിന്ന്‌ പണം കടം വാങ്ങേണ്ടിവരും. വാഹനയാത്രകള്‍ക്കിടെ ധനനഷ്‌ടം സംഭവിക്കാനും സാധ്യത. ഇഷ്‌ടജനങ്ങളെ പിരിഞ്ഞു കഴിയേണ്ടിവരും. ഭവനമാറ്റത്തിന്‌ സാധ്യത. ആവശ്യത്തിലധികം സംസാരിക്കേണ്ടിവരും.

അനിഴം: വിദ്യാര്‍ഥികള്‍ക്ക്‌ പഠനത്തില്‍ മികവുപുലര്‍ത്താന്‍ സാധിക്കും. ഭൂമി, ഭവനം എന്നിവ വാങ്ങാനുള്ള പരിശ്രമം വിജയിക്കും. തൊഴിലന്വേഷകര്‍ക്ക്‌ മികച്ച ജോലി ലഭിക്കും. അശ്രദ്ധമൂലം അപകടം, പരിക്ക്‌ ഇവയ്‌ക്ക് സാദ്ധ്യത. ബന്ധുജനങ്ങളെക്കൊണ്ടുള്ള ഗുണാനുഭവങ്ങള്‍ വര്‍ദ്ധിക്കും.

തൃക്കേട്ട: ഏര്‍പ്പെടുന്ന പ്രവര്‍ത്തനങ്ങളില്‍ വിജയം കൈവരിക്കും. സാമ്പത്തികമായി നിലനിന്നിരുന്ന വിഷമതകള്‍ ശമിക്കും. സഹോദരങ്ങളില്‍നിന്നുള്ള സഹായം ലഭിക്കും. തൊഴിലില്‍ ഉത്തരവാദിത്വം വര്‍ധിക്കും. പ്രണയസാഫല്യമുണ്ടാകും. ബിസിനസ്സില്‍ നിന്ന്‌ നേട്ടങ്ങളുണ്ടാകും.

മൂലം: സാമ്പത്തികമായി വാരം അനുകൂലമല്ല, കര്‍മ്മരംഗത്ത്‌ പ്രതിസന്ധികള്‍, സൗഹൃദബന്ധങ്ങളില്‍ ഉലച്ചില്‍. ഭക്ഷണസുഖം കുറയും. വിശ്രമം കുറഞ്ഞിരിക്കും. പുണ്യസ്‌ഥലങ്ങള്‍ സന്ദര്‍ശിക്കും. ബന്ധുജനസമാഗമം. ആരോഗ്യ വിഷമതകളില്‍ ആശ്വാസം. ആത്മീയകാര്യങ്ങളില്‍ ശ്രദ്ധ വര്‍ധിക്കും.

പൂരാടം: മാതൃഗുണം ലഭിക്കും. ജീവിതപങ്കാളിവഴി നേട്ടം. കലാരംഗത്ത്‌ പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ മികവ്‌. അടുത്ത ബന്ധുക്കളുടെ വിവാഹം നടക്കുകയും അതില്‍ സംബന്ധിക്കുകയും ചെയ്യും. സ്വപ്രയത്നത്താലുള്ള വിജയം മനസന്തോഷം നല്‌കും. ഔദ്യോഗിക ഉത്തരവാദിത്തങ്ങള്‍ വര്‍ദ്ധിക്കും.

ഉത്രാടം: അനാവശ്യചിന്തകള്‍ വര്‍ധിക്കും. അന്യരെ വാക്കുകൊണ്ട്‌ വേദനിപ്പിക്കും. ജീവിതസുഖത്തിനായി പണം ചെലവിടും. സ്വന്തം കഴിവിനാല്‍ കാര്യങ്ങള്‍ സാധിക്കും. ദീര്‍ഘയാത്രകള്‍ വേണ്ടിവരും. ഗൃഹോപകരണങ്ങള്‍ വാങ്ങും. പിതാവില്‍നിന്നുള്ള അനുഭവഗുണം വര്‍ദ്ധിക്കും.

തിരുവോണം: മാനസികമായ നിരാശ അധികരിച്ചു നില്‍ക്കും. ഉദ്ദേശകാര്യങ്ങള്‍ക്ക്‌ തടസ്സം നേരിടും. ആരോഗ്യസ്‌ഥിതിമോശമായിരിക്കും. മൂത്രായശ രോഗങ്ങള്‍ പിടിപെടാം. പണച്ചെലവധികരിച്ചു നില്‍ക്കും. ദീര്‍ഘദൂരയാത്രകള്‍ വേണ്ടിവരും.

അവിട്ടം: സാമ്പത്തികമായ വിഷമതകള്‍ ശമിക്കും. സന്താനഗുണമനുഭവിക്കും. ആരോഗ്യപരമായി ഉന്മേഷം. തൊഴില്‍രംഗം പുഷ്‌ടിപ്പെടും. അനാവശ്യ വിവാദങ്ങളില്‍ ഏര്‍പ്പെടും. പ്രേമബന്ധങ്ങളില്‍ അനുകൂല തീരുമാനങ്ങള്‍. പുതിയ വാഹനം വാങ്ങുവാന്‍ ആലോചിക്കും.

ചതയം: അകന്നു കഴിഞ്ഞിരുന്ന ബന്ധുക്കള്‍ ഒന്നിക്കും. വ്യവഹാരങ്ങളില്‍ തിരിച്ചടികള്‍. പുണ്യസ്‌ഥല സന്ദര്‍ശനം നടത്തും. പരിശ്രമത്തിനു തക്ക ഫലം ലഭിക്കും. ദാമ്പത്യജീവിതത്തില്‍ ചെറിയ പ്രശ്‌നങ്ങള്‍. വാക്കു തര്‍ക്കങ്ങള്‍. തൊഴില്‍രംഗത്ത്‌ നേട്ടങ്ങള്‍.

പൂരൂരുട്ടാതി: തൊഴിലില്‍നിന്നുള്ള നേട്ടങ്ങള്‍ കൈവരിക്കും. മംഗളകര്‍മ്മങ്ങളില്‍ സംബന്ധിക്കും. അടുത്തബന്ധുക്കള്‍ വഴി കാര്യസാദ്ധ്യം. പൊതുപ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള നേട്ടം. സാമ്പത്തികബുദ്ധിമുട്ട്‌ മൂലം മാറ്റിവച്ച കാര്യങ്ങള്‍ പുനരാരംഭിക്കുവാന്‍ കഴിയും. ഏറ്റെടുത്ത ജോലികള്‍ പൂര്‍ത്തീകരിക്കും.

ഉത്രട്ടാതി: ഗുണദോഷസമ്മിശ്രമായ ഫലങ്ങള്‍ നിലനില്‌ക്കുന്ന വാരമാണ്‌. മാനസികമായ സംഘര്‍ഷം അധികരിക്കും. തൊഴില്‍രംഗത്ത്‌ സ്‌ഥാനലബ്‌ധിയുണ്ടാകും. സ്വദേശം വിട്ടുനില്‌ക്കേണ്ടിവന്നേക്കാം. സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം. ആഡംബര വസ്‌തുക്കളില്‍ താല്‌പ്പര്യം വര്‍ദ്ധിക്കും. തര്‍ക്കങ്ങളില്‍ ഏര്‍പ്പെടാതെ ശ്രദ്ധിക്കുക.

രേവതി: സന്താനങ്ങള്‍ക്ക്‌ രോഗബാധാ സാദ്ധ്യത. കുടുബപ്രശ്‌നങ്ങളില്‍ ശമനം. തൊഴില്‍മേഖല ശാന്തമാകും. വാഹനങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ ശ്രദ്ധിക്കുക. രോഗദുരിതം മൂലം ജോലികളില്‍നിന്നു വിട്ടുനിന്നിരുന്നവര്‍ക്ക്‌ തിരികെ ജോലികളില്‍ പ്രവേശിക്കുവാന്‍ സാധിക്കും.

സജീവ്‌ ശാസ്‌താരം (ഫോണ്‍: 9656377700)

Ads by Google
Sunday 29 Jul 2018 01.47 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW