Saturday, February 16, 2019 Last Updated 12 Min 8 Sec ago English Edition
Todays E paper
Ads by Google
Sunday 29 Jul 2018 01.44 AM

ഇന്ന്‌ രാജ്യാന്തര കടുവ സംരക്ഷണ ദിനം; ഗര്‍ജിക്കുന്ന ചില സത്യങ്ങള്‍

uploads/news/2018/07/237133/bft2.jpg

വംശനാശ ഭീഷണി നേരിടുന്ന ജീവികളില്‍ മുന്‍നിരയിലാണ്‌ കടുവകള്‍. ഇവയുടെ സംരക്ഷണവും പ്രാധാന്യവും ഓര്‍മപ്പെടുത്തുകയാണ്‌ രാജ്യാന്തര കടുവാ ദിനത്തിന്റെ ലക്ഷ്യം. ഭൂമിയില്‍ 3200 കടുവകള്‍ അവശേഷിക്കുന്നുവെന്നാണ്‌ കണക്കുകള്‍.
ഇതില്‍ 2200 എണ്ണം നമ്മുടെ രാജ്യത്താണ്‌. ഏറ്റവും കൂടുതല്‍ കടുവകളുള്ള സംസ്‌ഥാനം കര്‍ണാടകയും(326). ഇന്റര്‍നാഷണല്‍ യൂണിയന്‍ ഫോര്‍ ദി കണ്‍സര്‍വേഷന്‍ ഒഫ്‌ നേച്ചര്‍ ആന്‍ഡ്‌ നാച്ചുറല്‍ റിസോഴ്‌സസ്‌(ഐ.യു.സി.എന്‍) വംശനാശം നേരിടുന്ന വന്യജീവികളെക്കുറിച്ച്‌ പുറത്തിറക്കിയ റെഡ്‌ ഡേറ്റയില്‍ കടുവയും സ്‌ഥാനം പിടിച്ചിട്ടുണ്ട്‌.

സിംഹത്തില്‍ നിന്ന്‌ കടുവയിലേക്ക്‌

1972 വരെ സിംഹമായിരുന്നു നമ്മുടെ ദേശീയ മൃഗം. ശക്‌തിയും പ്രതാപവും പ്രൗഢിയും പരിഗണിച്ച്‌ പിന്നീട്‌ ആ സ്‌ഥാനം കടുവയ്‌ക്ക്‌ നല്‍കി. പ്രായപൂര്‍ത്തിയായ ഒരു കടുവയ്‌ക്ക്‌ മൂന്നു മീറ്റര്‍ നീളവും 90 മുതല്‍ 105 സെന്റീമീറ്റര്‍ ഉയരവും 180 മുതല്‍ 230 കിലോഗ്രാം തൂക്കവും ഉണ്ടാകും. പെണ്‍കടുവകള്‍ക്ക്‌ തൂക്കത്തില്‍ 45 കിലോയുടെ കുറവുണ്ടാകും.

കടുവാ സംരക്ഷണം ഇന്ത്യയില്‍

1972 കാലഘട്ടത്തില്‍ ഇന്ത്യയിലെ ആകെ കടുവകളുടെ എണ്ണം 1800 മാത്രമായിരുന്നു. 1973ല്‍ കേന്ദ്ര സര്‍ക്കാര്‍ കടുവ സംരക്ഷണ പദ്ധതി ഇന്ത്യയില്‍ നടപ്പാക്കി. 1986ല്‍ കടുവകളുടെ എണ്ണം 4015 ആയി വര്‍ധിച്ചെങ്കിലും പിന്നീട്‌ കുറഞ്ഞു.
വംശനാശഭീഷണി നേരിടുന്നതിനാല്‍ 2005ല്‍ നാഷണല്‍ ടൈഗര്‍ കണ്‍സര്‍വേഷന്‍ അതോറിറ്റി(എന്‍.റ്റി.സി.എ) രൂപീകരിച്ചു. രാജ്യത്തെ 50 കടുവ സംരക്ഷണ മേഖലകളില്‍ കേരളത്തിലെ പെരിയാറും പറമ്പിക്കുളവും ഉള്‍പ്പെടും. തോല്‍, മാംസം, പല്ല്‌, എല്ല്‌, തലച്ചോറ്‌, മീശ എന്നിവയ്‌ക്കായാണ്‌ വേട്ടയാടല്‍.

ഷാഹിര്‍ പ്രണവം
കോന്നി

Ads by Google
Sunday 29 Jul 2018 01.44 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW