Tuesday, November 13, 2018 Last Updated 1 Min 14 Sec ago English Edition
Todays E paper
Ads by Google
ശ്രവണം പുണ്യം രാമകഥാമൃതം / പ്രവീണ്‍ ശര്‍മ
Sunday 29 Jul 2018 01.42 AM

പക്ഷിരാജാവായ ജടായു സ്‌നേഹത്തിന്റെ പ്രതീകം

uploads/news/2018/07/237131/re4.jpg

ഈ ലോകം ഒരു കുടുംബവും അതിലുള്ള ജീവജാലങ്ങളെല്ലാം ഒന്നാണ്‌ എന്ന സങ്കല്‍പ്പമാണ്‌ സനാതന ധര്‍മത്തിലുള്ളത്‌. ദശരഥന്റെ മിത്രമാണ്‌ പക്ഷിരാജാവായ ജടായു. ആ മിത്രസ്‌നേഹം പ്രകടമാക്കിയത്‌ ദശരഥപുത്രനായ ശ്രീരാമചന്ദ്രന്റെ വനവാസകാലത്താണ്‌.

രാമലക്ഷ്‌മണന്‍മാരെ തന്ത്രംകൊണ്ട്‌ ദൂരത്തകറ്റി സീതാദേവിയെ ബലാല്‍ക്കാരേണ അപഹരിച്ചുകൊണ്ടു പോകാന്‍ സന്ദര്‍ഭം നോക്കിനിന്നിരുന്ന രാവണന്‍ ആ അവസരത്തെ അല്‌പവും പാഴാക്കാതെ വേണ്ടപോലെ ഉപയോഗപ്പെടുത്തി.

കപടമായി സന്യാസവേഷം ധരിച്ചു ഭിക്ഷചെയ്യുന്ന വ്യാജേന ശ്രീരാമ ഗൃഹത്തിലേക്കു കയറിവന്നു. കാഷായ വസ്‌ത്ര ഭിക്ഷുവിനെ സീതാദേവി വളരെ ഭക്‌തി ബഹുമാനങ്ങളോടെ ആദരിച്ചു.

എന്നാല്‍, കപടവേഷധാരിയായ രാവണന്‍ തന്റെ യഥാര്‍ത്ഥ മുഖം വെളിപ്പെടുത്തി. രാവണന്‍ ബലാല്‍ക്കാരേണ സീതാദേവിയെ പിടിച്ചു തേരില്‍ക്കയറ്റി.

ഈ സന്ദര്‍ഭം മനസിലാക്കേണ്ടത്‌ വിഷയ വാസനകള്‍ രാവണനും കടന്നാക്രമിക്കപ്പെട്ട സീത ആത്മബോധവുമാണ്‌. മനുഷ്യമനസില്‍ എപ്പോഴും വാസനകളും ആത്മബോധവും തമ്മിലുളള കടന്നാക്രമണമാണ്‌ നടന്നു കൊണ്ടിരിക്കുന്നത്‌.

ഇതില്‍ രാവണനാകുന്ന വാസനയാണു സീതയാകുന്ന ആത്മബോധത്തിനു മുകളില്‍ വിജയിക്കുന്നത്‌. ഇവിടെ രാവണനാല്‍ അപഹസ്യയായ സീതാവേദിയുടെ ആര്‍ത്തരോദനംകേട്ട്‌ പഞ്ചവടിയില്‍ കാവല്‍നിന്നിരുന്ന ജടായു ഓടിവന്നു. രാവണനും ജടായുവും തമ്മില്‍ ഒരു ചെറിയ യുദ്ധം തന്നെ നടന്നു. ചിറകുവെട്ടി ജടായുവിനെ താഴെവീഴ്‌ത്തി രാവണന്‍ നിര്‍ബാധം കടന്നുപോയി.

സ്വന്തം ജീവനെ പോലും വകവെയ്‌ക്കാതെ മിത്രത്തിന്റെ മകനുവേണ്ടി സ്‌ത്രീയെ ഹത്യ നടത്തുന്നതിന്‌ എതിരായി പ്രവര്‍ത്തിച്ച ജടായു എന്ന പക്ഷി ശ്രേഷ്‌ഠന്റെ സംസ്‌ക്കാരമെങ്കിലും ആധുനിക ലോക മാതൃകയാക്കേണ്ടതാണ്‌. ഇന്നത്തെ രാവണന്‍മാരില്‍നിന്നും സ്‌ത്രീകളെ രക്ഷിക്കാന്‍ ഒരു പക്ഷി തുടങ്ങിവച്ച സംസ്‌ക്കാരമെങ്കിലും പിന്‍ന്തുടരാന്‍ ശ്രമിക്കേണ്ടതാവശ്യമാണ്‌.

ഇവിടെ മാരീചനെകൊന്നു മടങ്ങിവരുന്ന ശ്രീരാമന്‍ വഴിക്കുവച്ച്‌ ലക്ഷ്‌മണനെ കണ്ടപ്പോള്‍ അതിശയിച്ചു. സീതാദേവിയെ ഏകാകിനിയാക്കി വന്നതിന്റെ വിവരങ്ങള്‍ പറഞ്ഞു മനസിലാക്കിയ ലക്ഷ്‌മണനെ ആശ്വസിപ്പിച്ചു മടങ്ങിവരവേ രാവണന്റെ മായാപ്രവൃത്തി ബോധ്യപ്പെട്ടു.

തന്റെ പ്രിയതമയ്‌ക്കു പറ്റിയാ ആപത്തില്‍ ശ്രീരാമചന്ദ്രന്‍ ഒരു നിമിഷം പകച്ചുപോയി. അസഹ്യമായ വ്യസനപാരവശ്യത്തോടെ സീതയെ ഉറക്കെവിളിച്ചുകൊണ്ടു രാമന്‍ വനം മുഴുവന്‍ സഞ്ചരിച്ചു.

ആത്മാവില്‍ നിന്നും ജീവന്‍ അകന്നുപോകുമ്പോള്‍ സകല സംസാര ദുഃഖവും അനുഭവിക്കേണ്ടി വരുന്നത്‌ എന്ന്‌ ഇതില്‍നിന്നും മനസിലാക്കാം. തന്റെ പത്‌നിയെ രക്ഷിക്കാന്‍ ശ്രമിക്കവെ ആസന്ന മൃത്യൂവായി കിടക്കുന്ന ജടായുവിനെ കണ്ട്‌ രാമന്‍ കാരുണ്യത്തോടെ രാമന്‍ സ്വന്തം കൈകൊണ്ട്‌ തലോടി ജടായുവിന്റെ മാറില്‍ തറച്ച അസ്‌ത്രം വലിച്ചെടുത്തു.

പക്ഷിരാജാവിന്റെ കണ്ണില്‍നിന്നും ശ്രീരാമ സ്‌നേഹത്തിന്റെ മുത്തുകള്‍ കണ്ണീരായി ഒഴുകി ഇറങ്ങി. ദേഹവിയോഗം ഉണ്ടായ ജടായുവിനെ വിധിപ്രകാരം ചിതകൂട്ടി ദഹിപ്പിച്ചു. മനുഷ്യനും ചരാചരങ്ങളും തമ്മില്‍പോലുമുളള ഉദാത്തമായ സ്‌നേഹത്തിന്റെ പ്രതീകമാണു ജടായു

*** (ഹരിപ്പാട്‌ സനാതന വേദപാഠശാല ചെയര്‍മാനാണു ലേഖകന്‍ )

Ads by Google
Ads by Google
Loading...
TRENDING NOW