Wednesday, November 14, 2018 Last Updated 1 Min 22 Sec ago English Edition
Todays E paper
Ads by Google
Sunday 29 Jul 2018 12.07 AM

അഫ്‌ഗാനില്‍ പ്രസവശുശ്രൂഷാ പരിശീലന കേന്ദ്രത്തില്‍ ആക്രമണം

uploads/news/2018/07/236970/3.jpg

കാബുള്‍: അഫ്‌ഗാനിസ്‌ഥാനില്‍ പ്രസവശുശ്രൂഷാ പരിശീലനകേന്ദ്രത്തില്‍ നടന്ന ഭീകരാക്രമണത്തില്‍ ഏഴുപേര്‍ക്കു പരുക്ക്‌. നംഗര്‍ഹാര്‍ പ്രവിശ്യയുടെ തലസ്‌ഥാനമായ ജലാലാബാദിലെ കേന്ദ്രത്തിലായിരുന്നു ആക്രമണം. പ്രദേശം വളഞ്ഞ സൈന്യവും അക്രമികളും തമ്മില്‍ ആറുമണിക്കൂറോളം ഏറ്റുമുട്ടല്‍ നടന്നു.
സംഭവത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. എന്നാല്‍ ഐ.എസിന്റെ ശക്‌തികേന്ദ്രങ്ങളിലൊന്നാണ്‌ നംഗര്‍ഹാര്‍. സമീപകാലത്തു നടത്തിയ അക്രമങ്ങള്‍ക്കു പിന്നിലും ഐ.എസ്‌. ആയിരുന്നു. ജൂലൈ 11ന്‌ ജലാലാബാദിലുണ്ടായ ആക്രമണത്തില്‍ 11 പേര്‍ കൊല്ലപ്പെട്ടിരുന്നു.

Ads by Google
Sunday 29 Jul 2018 12.07 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW