Wednesday, November 21, 2018 Last Updated 17 Min 5 Sec ago English Edition
Todays E paper
Ads by Google
Sunday 29 Jul 2018 12.07 AM

അഫ്‌ഗാന്‍ സംഘര്‍ഷം: യു.എസുമായി ചര്‍ച്ച നടത്തിയെന്നു താലിബാന്‍

uploads/news/2018/07/236969/2.jpg

ഇസ്ലമാബാദ്‌: അഫ്‌ഗാനിസ്‌ഥാനിലെ സമാധാനചര്‍ച്ചയ്‌ക്കു മുന്നോടിയായി അമേരിക്കയുമായി ചര്‍ച്ച നടത്തിയെന്ന്‌ താലിബാന്റെ വെളിപ്പെടുത്തല്‍. ആഭ്യന്തര സംഘര്‍ഷങ്ങളില്‍ ഉഴലുന്ന അഫ്‌ഗാനെ സംബന്ധിച്ചിടത്തോളം ഏറെ നിര്‍ണായകമാണിത്‌. യു.എസിന്റെ ദക്ഷിണേഷ്യന്‍ നയതന്ത്ര പ്രതിനിധി ആലീസ്‌ വെല്‍സുമായാണു ചര്‍ച്ച നടത്തിയതെന്നും താലിബാന്‍.
ഖത്തറിലായിരുന്നു നയതന്ത്ര പ്രതിനിധിയുമായുള്ള കൂടിക്കാഴ്‌ച. ചര്‍ച്ച വിജയമായിരുന്നു. തികച്ചും സൗഹാര്‍ദപരമായ അന്തരീക്ഷത്തിലാണു കൂടിക്കാഴ്‌ച നടന്നതെന്നും താലിബാന്‍ അധികൃതര്‍ വിശദീകരിച്ചു.
ചര്‍ച്ച നടന്നോയെന്നു യു.എസ്‌. വ്യക്‌തമാക്കിയിട്ടില്ല. നിഷേധിച്ചിട്ടുമില്ല. അതെന്തായാലും ഇക്കഴിഞ്ഞയാഴ്‌ച വെല്‍സ്‌ ഖത്തര്‍ തലസ്‌ഥാനമായ ദോഹയിലുണ്ടായിരുന്നു.
വെല്‍സ്‌ ദോഹയിലായിരുന്നെന്നും രാജകുടുംബവുമായി ചര്‍ച്ച നടത്തിയെന്നും അവരുടെ മടക്കത്തിനുശേഷം യു.എസ്‌. വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നു. അഫ്‌ഗാനിസ്‌ഥാനില്‍ സമാധാനം പുനഃസ്‌ഥാപിക്കാനുള്ള എല്ലാ മാര്‍ഗവും നോക്കുന്നുണ്ട്‌. ഭാവി രാഷ്‌ട്രീയ തീരുമാനം താലിബാനും അഫ്‌ഗാന്‍ സര്‍ക്കാരും ചേര്‍ന്നു കൈക്കൊള്ളുമെന്നും മന്ത്രാലയം വ്യക്‌തമാക്കിയിരുന്നു.

Ads by Google
Sunday 29 Jul 2018 12.07 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW