Saturday, July 20, 2019 Last Updated 48 Min 53 Sec ago English Edition
Todays E paper
Ads by Google
Sunday 29 Jul 2018 12.07 AM

ഈജിപ്‌തില്‍ 75 മുസ്ലിം ബ്രദര്‍ഹുഡ്‌ അനുയായികള്‍ക്ക്‌ വധശിക്ഷ

uploads/news/2018/07/236968/1.jpg

കെയ്‌റോ: മുസ്ലിം ബ്രദര്‍ഹുഡ്‌ ഉന്നത നേതാക്കള്‍ ഉള്‍പ്പെടെ 75 പേര്‍ക്ക്‌ ഈജിപ്‌തില്‍ വധശിക്ഷ. സൈനിക അട്ടിമറിയിലൂടെ പുറത്താക്കപ്പെട്ട പ്രസിഡന്റ്‌ മുഹമ്മദ്‌ മുര്‍സിയെ അനുകൂലിച്ച്‌ 2013-ല്‍ നടത്തിയ പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ട കേസിലാണ്‌ കെയ്‌റോ ക്രിമിനല്‍ കോടതി വിധി. കൊലപാതകം മുതല്‍ പൊതുമുതല്‍ നശിപ്പിക്കല്‍ വരെയുള്ള കുറ്റങ്ങളാണു പ്രതികള്‍ക്കെതിരേ ചുമത്തിയിരുന്നത്‌.
രാജ്യത്തെ പരമോന്നത മതാധികാരിയായ ഗ്രാന്‍ഡ്‌ മുഫ്‌തിയുടെ അന്തിമതീര്‍പ്പിന്‍ പ്രകാരമായിരിക്കും ശിക്ഷാവിധി നടപ്പാക്കുക. കോടതി തീരുമാനങ്ങളില്‍ വിയോജിക്കുന്ന പതിവില്ലാത്തതിനാല്‍ 75 പേര്‍ക്കും തൂക്കുകയര്‍ വീഴുമെന്നാണു വിലയിരുത്തപ്പെടുന്നത്‌. പ്രക്ഷോഭങ്ങളുടെ പേരില്‍ 660 മുസ്ലിം ബ്രദര്‍ഹുഡ്‌ അനുയായികള്‍ക്ക്‌ സെപ്‌റ്റംബര്‍ എട്ടിനു കോടതി ശിക്ഷ വിധിക്കും.

Ads by Google
Sunday 29 Jul 2018 12.07 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW