Wednesday, September 12, 2018 Last Updated 0 Min 28 Sec ago English Edition
Todays E paper
Ads by Google
Saturday 28 Jul 2018 08.52 PM

ഫേസ്ബുക്കിലെ കാമുകി പതിനേഴുകാരനെ വീട്ടിലേക്കു വിളിച്ചു; വിഴിഞ്ഞത്തു നിന്ന് കാമുകന്‍ പാലക്കാടെത്തിയപ്പോള്‍ കാമുകി കൊടുത്ത കിടിലന്‍ പണി

Facebook lover

പാലക്കാട് ഇതുവരെ കാണാത്ത കാമുകിയ്ക്കായി പതിനേഴുകാരന്‍ കാട്ടിയ സാഹസികതകളാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. തിരുവനന്തപുരം വിഴിഞ്ഞം സ്വദേശിയായ പതിനേഴുകാരന്‍ പാലക്കാട് വടക്കഞ്ചേരിക്കാരിയെ കാണാന്‍ പുറപ്പെട്ടിറങ്ങുകയായിരുന്നു. ഒരുരാത്രി യുവതി കാണണമെന്ന് പറഞ്ഞതോടെ കാമുകന്‍ തിരുവനന്തപുരത്തു നിന്നും ട്രെയിന്‍ കയറുകയായിരുന്നു.

ട്രെയിനില്‍ തൃശൂരിലെത്തി അവിടെ നിന്നു പാലക്കാട്ടേക്കു ബസ് കയറിയ ഇയാള്‍ വ്യാഴാഴ്ച രാത്രി എട്ടിന് വടക്കഞ്ചേരിയില്‍ ഇറങ്ങി. യുവതി നല്‍കിയ വിവരമനുസരിച്ച് രാത്രി 10ന് ഓട്ടോറിക്ഷയില്‍ പുതുക്കോടെത്തി. പുതുക്കോട് എത്തിയെന്ന് അറിഞ്ഞതോടെ യുവതി ഡാറ്റ ഓഫ് ചെയ്തു. കുട്ടിക്കാമുകന് യുവതിയുടെ ഫോണ്‍ നമ്പര്‍ അറിയില്ലായിരുന്നു. മെസഞ്ചര്‍ ബന്ധം മാത്രമാണുണ്ടായിരുന്നത്.

നാട്ടുകാരുമായി സംസാരിച്ചെങ്കിലും യുവതിയുടെ പേരുള്ള പലരുമുള്ളതിനാല്‍ ഓരോ വീട്ടിലും അന്വേഷിക്കാമെന്നായി അവര്‍. അതു പന്തിയല്ലെന്നു തോന്നിയ ഓട്ടോ ഡ്രൈവര്‍ യുവാവിനെ സന്നദ്ധ പ്രവര്‍ത്തകരുടെ സഹായത്തോടെ വടക്കഞ്ചേരി പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു. വീടിനു സമീപം വരെ എത്തിയെന്ന് അറിയിച്ചതോടെയാണു കൂടുതല്‍ വഴി പറഞ്ഞു കൊടുക്കാതെ യുവതി ഇരുന്നത്. സംഭവം കൈവിട്ടതോടെ കാമുകനെ വീട്ടുകാര്‍ വന്നു കൊണ്ടുപോയി.

Ads by Google
Saturday 28 Jul 2018 08.52 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW