Thursday, May 23, 2019 Last Updated 2 Min 15 Sec ago English Edition
Todays E paper
Ads by Google
Saturday 28 Jul 2018 06.27 PM

സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്ന് ആരോപണം; ഫോട്ടോഗ്രാഫര്‍ അറസ്റ്റില്‍

 rape

എറണാകുളം: സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് പെണ്‍കുട്ടിയെ പീഡിപ്പിച്ച ഫോട്ടോഗ്രാഫര്‍ അറസ്റ്റില്‍. പെരുമ്പാവൂര്‍ സ്വദേശിയായ ഫോട്ടോഗ്രാഫര്‍ സുഭാഷ് മന്ത്രയാണ് അറസ്റ്റിലായത്. പെരുമ്പാവൂര്‍ സ്വദേശിയായ പെണ്‍കുട്ടി നല്‍കിയ രഹസ്യ മൊഴിയുടെ അടിസ്ഥാനത്തിലാണ് സുഭാഷിനെ അറസ്റ്റ് ചെയ്തത്. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് സുഭാഷ് തന്നെ പീഡിപ്പിച്ചുവെന്ന വിവരം പെണ്‍കുട്ടി പുറത്തുവിട്ടത്.

ഇത് വാര്‍ത്തയായതിന് പിന്നാലെ വനിതാ സെല്‍ ഇടപെടുകയും പെണ്‍കുട്ടിയുടെ രഹസ്യ മൊഴി രേഖപ്പെടുത്തുകയുമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇയാളെ ഇന്നലെ വൈകിട്ടാണ് അറസ്റ്റ് ചെയ്തത്. സിനിമാ മേഖലയുമായി ബന്ധമില്ലാത്ത ഇയാള്‍ തനിക്ക് സിനിമയില്‍ ബന്ധമുണ്ടെന്ന് വിശ്വസിപ്പിച്ചാണ് പെണ്‍കുട്ടികളെ സമീപിച്ചിരുന്നത്.

ചില ഷോട്ട് ഫിലിമുകള്‍ സംവിധാനം ചെയ്തത് ഒഴിച്ചാല്‍ സിനിമാ മേഖലയുമായി ഇയാള്‍ക്ക് യാതൊരു ബന്ധവുമില്ല. സിനിമയ്ക്ക് ആണെന്ന വ്യാജേന ഇയാള്‍ ഫോട്ടോ ഷൂട്ടുകളും നടത്തിയിരുന്നു. കൊച്ചിയിലെ തുറിച്ചു നോട്ടങ്ങള്‍ക്കെതിരെ ഫോട്ടോഗ്രാഫി ക്യാംപെയ്ന്‍ തുടങ്ങിയ വ്യക്തിയാണ് സുഭാഷ്. വോയെജ് ഓഫ് ടൈം ഫോട്ടോ ഷൂട്ടിന്റെ ക്രിയേറ്റീവ് ഹെഡായിരുന്നു ഇയാള്‍.

Ads by Google
Saturday 28 Jul 2018 06.27 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW