Sunday, August 12, 2018 Last Updated 11 Min 6 Sec ago English Edition
Todays E paper
Ads by Google
Saturday 28 Jul 2018 03.25 PM

അഫ്ഗാനിസ്താനിലെ ജലാലാബാദില്‍ സ്‌ഫോടനങ്ങളും വെടിവയ്പും; മൂന്നു പേര്‍ക്ക് പരിക്ക്

Afghanistan
ഫയല്‍ ചിത്രം

കാബൂള്‍: അഫ്ഗാനിസ്താനിലെ കിഴക്കന്‍ നഗരമായ ജലാലാബാദില്‍ സ്‌ഫോടനങ്ങളും വെടിവയ്പും. ജലാലബാദ് പ്രവിശ്യ ആരോഗ്യ വകുപ്പിന്റെ ആസ്ഥാനത്താണ് ആക്രമണം നടന്നത്. ഇവിടെ വിദ്യാര്‍ത്ഥിനികളായ മൂന്നു പേര്‍ക്ക് പരുക്കേറ്റു. ആരോഗ്യവകുപ്പിന്റെ് മിഡ്‌വൈഫ് സെന്ററിലാണ് ആക്രമണമെന്ന് വകുപ്പ് വക്താവ് ഇനാമുള്ള മെയ്ഖില്‍ പറഞ്ഞു.

പ്രദേശത്തുനിന്ന് വന്‍തോതില്‍ പുക ഉയര്‍ന്നിരുന്നു. കെട്ടിടത്തില്‍നിന്ന് ആളുകളെ ഒഴിപ്പിച്ചതായി പ്രവിശ്യ ഗവര്‍ണറുടെ വക്താവ് അറിയിച്ചു. കഴിഞ്ഞ ആഴചഎ്കളിലും ജലാലാബദില്‍ ആക്രമണം നടന്നിരുന്നു. നിരവധി പേര്‍ കൊല്ലപ്പെടുകയും ചെയ്തുന്നു.

ഇന്നത്തെ ആക്രമണത്തിനു പിന്നില്‍ ആരാണെന്ന് വ്യക്തമായിട്ടില്ല. മുന്‍പ് നടന്ന ആക്രമണങ്ങളുടെ ഉത്തരവാദിത്തം ഇസ്ലാമിക് സ്‌റ്റേറ്റ് ഏറ്റെടുത്തിരുന്നു. പാകിസ്താന്‍ അതിര്‍ത്തി മേഖലയായ ഇവിടം ഐ.എസിന്റെ ശക്തികേന്ദ്രം കൂടിയാണ്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW