Sunday, December 16, 2018 Last Updated 17 Min 1 Sec ago English Edition
Todays E paper
Ads by Google
Saturday 28 Jul 2018 03.10 PM

മഹാരാഷ്ട്രയില്‍ വിനോദയാത്ര സംഘത്തിന്റെ ബസ് കൊക്കയിലേക്ക് പതിച്ചു; 32 മരണം

മൂന്നൂറ് അടി താഴ്ചയിലേക്കാണ് ബസ് പതിച്ചത്.
bus accident

റായ്ഗഡ്: മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിലെ അംബെയ്‌നലിഗട്ടില്‍ ബസ് മറിഞ്ഞ് 32 പേര്‍ മരിച്ചു. ബസ് നിയന്ത്രണംതെറ്റി കൊക്കയിലേക്ക് പതിക്കുകയായിരുന്നു. ബസില്‍ 35 യാത്രക്കാരാണ് ഉണ്ടായിരുന്നത്.

ദംപോളി കാര്‍ഷിക സര്‍വകശാലയില്‍ നിന്നും മഹാബലേശ്വറിലേക്ക് പിക്‌നിക്കിന് പോയ സംഘമാണ് അപകടത്തില്‍പെട്ടത്. പോലീസും ദേശീയ ദുരന്ത നിവാരണ സേനയും സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. പ്രദേശത്തെ ട്രക്കിംഗ് വിദഗ്ധരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടക്കുന്നത്.

മൂന്നൂറ് അടി താഴ്ചയിലേക്കാണ് ബസ് പതിച്ചത്. ബസില്‍ നിന്നും ജീവനോടെ പുറത്തുവന്ന ഒരാള്‍ നാട്ടുകാരെ സഹായത്തിനായി വിളിച്ചപ്പോഴാണ് അപകടവിവരം പുറത്തറിഞ്ഞത്.

Ads by Google
Ads by Google
Loading...
TRENDING NOW