Sunday, December 16, 2018 Last Updated 18 Min 30 Sec ago English Edition
Todays E paper
Ads by Google
Saturday 28 Jul 2018 02.31 PM

റേഷന്‍ ആനുകൂല്യങ്ങളില്‍ നിഷേധിച്ചു; ആലുവ സപ്ലൈ ഓഫീസില്‍ ആത്മഹത്യാശ്രമം

2016 മുതല്‍ റേഷന്‍ കാര്‍ഡ് പുതുക്കി നല്‍കുന്നതിന് വേണ്ടി അബ്ദു റഹിമാന്‍ സപ്ലൈ ഓഫീസില്‍ കയറിയിറങ്ങിയിരുന്നു.
suicide attempt

കൊച്ചി: റേഷന്‍ ആനുകൂല്യങ്ങള്‍ നിഷേധിച്ചതിന്റെ പേരില്‍ സപ്ലൈ ഓഫീസില്‍ ആത്മഹത്യാശ്രമം. ആലുവ താലൂക്ക് സപ്ലൈ ഓഫീസില്‍ എത്തിയ എടത്തല സ്വദേശി മുളയന്‍കോട് അബ്ദുറഹിമാനാണ് പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയത്. ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. ഇയാളുടെ ആരോഗ്യനിലയെ കുറിച്ച് വിവരം ലഭിച്ചിട്ടില്ല.

2016 മുതല്‍ റേഷന്‍ കാര്‍ഡ് പുതുക്കി നല്‍കുന്നതിന് വേണ്ടി അബ്ദു റഹിമാന്‍ തുടര്‍ച്ചയായി സപ്ലൈ ഓഫീസില്‍ കയറിയിറങ്ങിയിരുന്നു. എന്നാല്‍ ഈ വര്‍ഷമാണ് കാര്‍ഡ് പുതുക്കി ലഭിച്ചത്. നേരത്തെ ബി.പി.എല്‍ പട്ടികയില്‍ ഉള്‍പ്പെട്ടിരുന്ന അബ്ദുറഹിമാന്‍ പുതിയ കാര്‍ഡില്‍ എ.പി.എല്‍ പട്ടികയില്‍ ആയി. ഇതോടെ റേഷന്‍ ആനുകൂല്യങ്ങള്‍ ഇയാള്‍ക്ക് നിഷേധിക്കപ്പെട്ടിരുന്നു.

ആനുകൂല്യങ്ങള്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഇയാള്‍ താലൂക്ക് ഓഫീസില്‍ തുടര്‍ച്ചയായി എത്തിയിരുന്നു. തന്റെ ആവശ്യം അംഗീകരിക്കാതെ വന്നതോടെയാണ് കടുത്ത നടപടിക്ക് തുനിഞ്ഞത്.

അടുത്തകാലത്ത് സംസ്ഥാനത്തെ പല വില്ലേജ് ഓഫീസുകളിലും ഉദ്യോഗസ്ഥരുടെ നിഷേധാത്മക നിലപാടില്‍ പ്രതിഷേധിച്ച് ആത്മഹത്യാശ്രമങ്ങളും ഓഫീസ് കത്തിക്കുന്നത് അടക്കമുള്ള അക്രമങ്ങളും അരങ്ങേറിയിരുന്നു. കരം അടയ്ക്കാന്‍ സമ്മതിക്കാത്തതില്‍ മനംനൊന്ത് ഒരാള്‍ ആത്മഹത്യ ചെയ്തതും ഈ സര്‍ക്കാരിന്റെ കാലത്താണ്.

Ads by Google
Saturday 28 Jul 2018 02.31 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW