Monday, February 11, 2019 Last Updated 13 Min 32 Sec ago English Edition
Todays E paper
Ads by Google
Saturday 28 Jul 2018 02.04 PM

മൂന്ന് വിവാഹവും മൂവായിരം കാമുകിമാരും ; ഇമ്രാന്‍ഖാന്റെ അവിഹിത കഥകളും പാകിസ്താനില്‍ വന്‍ ചര്‍ച്ചയാകുന്നു ; കാമുകിമാരില്‍ ബോളിവുഡ് നടി മുതല്‍ ടെലിവിഷന്‍ സുന്ദരിയും ചിത്രകാരിയും മന്ത്രവാദിനിയും വരെ...!!!

uploads/news/2018/07/236930/imrankhan.jpg

പാകിസ്ഥാന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇപ്പോള്‍ ലോകം ഏറ്റവും തിരഞ്ഞുകൊണ്ടിരിക്കുന്ന പേരുകളില്‍ ഒന്നാണ് മുന്‍ പാക് ക്രിക്കറ്റ് ടീം നായകന്‍ ഇമ്രാന്‍ഖാന്റേത്. കാല്‍ നൂറ്റാണ്ടുകൊണ്ട് തന്റെ പാര്‍ട്ടിയായ തെഹ്‌രിക് ഇ ഇന്‍സാഫുമായി പാകിസ്താന്റെ ഭരണത്തിലേക്ക് കയറുന്ന വേളയില്‍ ഇമ്രാന്റെ രാഷ്ട്രീയ വളര്‍ച്ചയ്‌ക്കൊപ്പം തന്നെ അദ്ദേഹത്തിന്റെ പാര്‍ലമെന്റിന് പുറത്തെ കഥകളും ഏറെ പ്രധാന്യത്തോടെയാണ് മാധ്യമങ്ങള്‍ പുറത്തു വിടുന്നത്. പാകിസ്താനില്‍ എന്നും സെലിബ്രിട്ടിയായിരുന്ന ഇമ്രാന്റെ വിവാഹങ്ങള്‍ക്കൊപ്പം അവിഹിത കഥകളും വന്‍ ചര്‍ച്ചയാണ്.

ഒരിക്കല്‍ ബോളിവുഡിലെ ഡ്രീം ഗേളായിരുന്ന സീനത്ത് അമന്‍ ഉള്‍പ്പെടെയുള്ളവര്‍ ഒരിക്കല്‍ ഇമ്രാനുമായുള്ള കഥകളിലെ റാണിമാരായിരുന്നു. ഇമ്രാന്‍ഖാന്‍ എന്നും കാമുകിമാരുടെ കാര്യത്തില്‍ സമ്പന്നനായിരുന്നു ഒരു കാസനോവയായിരുന്നു. ചെല്ലുന്നിടത്തെല്ലാം ഗോസിപ്പ് കോളങ്ങളില്‍ പെട്ടിരുന്ന ഇമ്രാന്‍ഖാന്‍ പക്ഷേ വിവാഹം മൂന്നില്‍ നിര്‍ത്തിയെന്ന് മാത്രം.

നിയമപരമായി ഇമ്രാന്റെ ആദ്യ ഭാര്യ ജെമൈമ മാര്‍സെല്ലി ഗോള്‍ഡ് സ്മിത്താണ്. 1995 ലായിരുന്നു ഇമ്രാന്‍ വിദേശിയായ ഇവരെ പ്രണയിച്ച് വിവാഹം കഴിച്ചത്. മാധ്യമപ്രവര്‍ത്തകയും ടെലിവിഷന്‍ സിനിമാ ഡോക്യൂമെന്ററി നിര്‍മ്മാതാവ് കൂടിയായ ജെമൈമയെ കടുത്ത മതവിശ്വാസിയായ ഇമ്രാന്‍ ഇസ്‌ളാമിലേക്ക് മാറ്റിയ ശേഷമാണ് വിവാഹം കഴിച്ചത് തന്നെ. പാകിസ്താനില്‍ ഇവരുടെ ബ്രിട്ടീഷ് പശ്ചാത്തലം പല തവണ ചര്‍ച്ചയാകയും ചെയ്തിട്ടുണ്ട്. ഒമ്പതു വര്‍ഷമാണ് ഇവരുടെ വിവാഹം നീണ്ടുള്ളൂ. രണ്ടു ആണ്‍കുട്ടികള്‍ പിറന്ന ശേഷം 2004 ല്‍ ജമൈമയെ മൊഴി ചൊല്ലി. ജമൈമയ്ക്ക് ശേഷവും ഇമ്രാന്‍ ജീവിതസഖിയാക്കിയത് ഒരു മാധ്യമപ്രവര്‍ത്തകയെ തന്നെയായിരുന്നു. ബിബിസി അവതാരക റെഹം ഖാനെ.

ആദ്യ വിവാഹത്തില്‍ മൂന്ന് കുട്ടികളുള്ള പാകിസ്താനി ജര്‍ണലിസ്റ്റും ടെലിവിഷന്‍ പ്രൊഡ്യൂസറുമായ റെഹം നെയ്യാര്‍ ഖാനുമായുള്ള ഇമ്രാന്റെ വിവാഹം 2015 ലാണ് നടന്നത്. തന്നേക്കാള്‍ 19 വയസ്സിനിളയ റെഹവുമായുള്ള ഇമ്രാന്റെ ദാമ്പത്യം നീണ്ടു നിന്നത് വെറും 10 മാസം. 2015 ഒക്‌ടോബര്‍ 30 ന് റെഹംഖാനെ ഇമ്രാന്‍ മൊഴി ചൊല്ലി. ഇമ്രാന്‍ഖാന്‍ പരസ്ത്രീ ഗമനക്കാരനും സ്വവര്‍ഗ്ഗരതിക്കാരനും മയക്കുമരുന്നിന് അടിമയാണെന്നും റെഹം ആക്ഷേപിച്ചു. മൂന്നാമത് എത്തിയത് ബുഷ്രാ മനേക എന്ന സൂഫി വനിതയാണ്.

റെഹവുമായുള്ള ജീവിതം അവസാനിച്ച് മൂന്നാം വര്‍ഷം ഇമ്രാന്‍ മൂന്നാം വിവാഹം കഴിച്ചു. 2018 ഫെബ്രുവരിയിലായിരുന്നു ബുഷ്രായെ ഇമ്രാന്‍ വിവാഹം കഴിച്ചത്. ഇമ്രാന്റെ ആത്മീയ ഗുരുവായിരുന്നു ബുഷ്ര. ഇവര്‍ക്കും ഇത് രണ്ടാം വിവാഹമായിരുന്നു. ആദ്യ വിവാഹത്തില്‍ ബുഷ്രയ്ക്ക് മൂന്ന് മക്കളുണ്ട്. ഈ മൂന്നാം വിവാഹവും തകര്‍ച്ചയിലാണെന്നാണ് സൂചനകള്‍. മൂന്ന് വിവാഹമേ ഇമ്രാന്‍ കഴിച്ചുള്ളെങ്കിലൂംഅതിന് മുമ്പ് വിവാഹത്തിന് സമാനമായ നാല് എക്‌സ്ട്രാ മരീറ്റല്‍ അഫയറിലും ഇമ്രാന്‍ഖാന്‍ തലവെച്ചിരുന്നു.

ഡിസൈനും പെയ്ന്റിംഗും കാണാന്‍ ചെന്നു ചെന്ന് ചിത്രകാരിയായ എമ്മാ സെര്‍ജന്റുമായി ഇമ്രാന്‍ പ്രണയിച്ചത് നാലു വര്‍ഷമായിരുന്നു. ഇതായിരുന്നു ഇമ്രാന്റെ ആദ്യ യഥാര്‍ത്ഥ പ്രണയവും. 1982 ലായിരുന്നു എമ്മയെ ഇമ്രാന്‍ ആദ്യമായി കണ്ടു മുട്ടിയത്. പിന്നീട് നാലു വര്‍ഷത്തോളം ഇരുവരും ഒരുമിച്ചായിരുന്നു പെഷവാറിലായാലും ഓസ്‌ട്രേലിയയിലായാലും പാകിസ്താന്‍ ക്രിക്കറ്റ് ടീമിനൊപ്പം എമ്മയും ഇമ്രാനൊപ്പം എല്ലായിടത്തും ഉണ്ടായിരുന്നു. എന്നാല്‍ പാകിസ്താനിലെ യാഥാസ്ഥിതിക ചിന്താഗതി ഭയപ്പെടുത്തിയതോടെയാണ് ഇരുവരും പിരിയേണ്ടി വന്നു. അതിന് ശേഷം രണ്ടുപേരും രണ്ടു വഴി തിരിഞ്ഞു. ഇതിനിടയില്‍ ഇമ്രാന്‍ ലുലു ബ്‌ളാക്കറില്‍ പുതിയ കാമുകിയെയും കണ്ടെത്തി. തന്റെ പരിശുദ്ധ പ്രണയം എന്നാണ് ലുലു ഇപ്പോഴും ഇമ്രാനുമായുള്ള ബന്ധത്തെ പറയുന്നത്.

പാകിസ്താന്‍ ക്രിക്കറ്റ് ടീമിന്റെ ഇംഗ്‌ളണ്ട് പര്യടനത്തിനിടയിലായണ് സൂസന്നാ കോണ്‍സ്‌റ്റെയ്‌നുമായും ഇമ്രാന്‍ ബന്ധമുണ്ടാക്കിയത്. ക്രിക്കറ്റിന്റെ എബിസിഡി പോലും അറിയാന്‍ വയ്യാതിരുന്ന സൂസന്ന ഇമ്രാന് വേണ്ടി ക്രിക്കറ്റ് ഗൗരവമായി പഠിക്കാനും തയ്യാറായി. 1992 ല്‍ ഓവലില്‍ ഇമ്രാന്റെ പാകിസ്താന്‍ ടീം ഇംഗ്‌ളണ്ടിനെ തോല്‍പ്പിച്ചപ്പോള്‍ സ്വന്തം നാട്ടുകാരെ പോലും മറന്ന് പാകിസ്താന്‍ കാണികള്‍ക്കൊപ്പം ക്രിക്കറ്റ് പിച്ചിലേക്ക് ഓടിയിറങ്ങാന്‍ പോലും സൂസന്ന തയ്യാറായി. എല്ലാം അത്രയുമേ ഉണ്ടായിരുന്നുള്ളെന്ന് മാത്രം.

വളരെ കുറച്ച് സമയമേ സീതാ വൈറ്റ്-ഇമ്രാന്‍ ഖാന്‍ പ്രണയം നീണ്ടുള്ളൂ. ഇമ്രാന് വേണ്ടി ഇസ്‌ളാമാകാന്‍ വരെ ഒരു ക്കമായിരുന്ന അന്നാ ലൂയിസ് വൈറ്റ് ഒരു ഘട്ടത്തില്‍ ഹിന്ദു ദേവതയായ സീതയുടെ പേര് സ്വീകരിക്കുകയും ചെയ്തിരുന്നു. 1992 ല്‍ പിറന്ന തന്റെ മകള്‍ ടെയ്‌റിയാന്റെ പിതാവ് ഇമ്രാനാണെന്ന സീതാ വൈറ്റിന്റെ അവകാശവാദം അംഗീകരിക്കാന്‍ ഇമ്രാന്‍ ആദ്യം കൂട്ടാക്കിയില്ല. എന്നാല്‍ ഇക്കാര്യത്തില്‍ നടന്ന വൈദ്യപരിശോധന ടെയ്‌റാന്‍ ഇമ്രാന്റെ മകളാണെന്ന് ഉറപ്പാക്കി.

ബോളിവുഡിലെ ബോള്‍ഡ് ആന്റ് ബ്യൂട്ടിഫുള്‍ സുന്ദരി സീനത്ത് അമനും ഒരിക്കല്‍ ഇമ്രാന്റെ കാമുകിയായിരുന്നു. 1970 കള്‍ക്കും 80 കള്‍ക്കും ഇടയില്‍ പാകിസ്താന്‍ ടീമിന്റെ വിദേശ പര്യടനത്തിനിടയിലാണ് ഇവരുടെ രഹസ്യ കൂടിക്കാഴ്ചകള്‍ എന്നായിരുന്നു അന്ന് വന്നിരുന്ന ഗോസിപ്പ് കോളങ്ങളിലെ വാര്‍ത്ത. ലൂലു ബെക്കര്‍, അനാ ലൂയിസാ വൈറ്റ്, സൂസന്ന കോണ്‍സ്‌റ്റൈന്‍, നടി സ്ശറ്റഫാനി ബെക്കാം, ഗോള്‍ഡി ഹാവ്ണ്‍, മുന്‍ മോഡല്‍ മാരി ഹെല്‍വിന്‍, ലേഡി ലിസ കാംബെല്‍, ടെലിവിഷന്‍ അവതാരക അനസ്താസ്യ കുക്ക്, ഹെന്നാ എന്നിവരെല്ലാം ഇമ്രാനുമായി ബന്ധപ്പെട്ട് ഗോസ്സിപ്പ് കോളങ്ങളില്‍ പേരു കേട്ടവരാണ്. ജര്‍മ്മനിയില്‍ ജനിച്ച എംടിവി അവതാരക ക്രിസ്റ്റീനാ ബെക്കറും ഒരിക്കല്‍ ഇമ്രാന്റെ കാമുകിമാരില്‍ പെട്ടയാളാണ്. എന്നാല്‍ പത്തുവര്‍ഷം ഭാര്യയായിരുന്ന ജമൈമ ഗോള്‍ഡ്‌സ്മിത്ത് ക്രിസ്റ്റീനയെ തോല്‍പ്പിച്ച് ഇമ്രാനെ സ്വന്തമാക്കിക്കളഞ്ഞു.

പാകിസ്താന്‍ അസംബ്‌ളിയിലെ ആദ്യ വനിതാ സാന്നിദ്ധ്യവും പാര്‍ലമെന്റിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗവുമായിരുന്ന നാട്ടുകാരി അയിഷാ ഗുലാലിയുമായും ഒരിക്കല്‍ ഇമ്രാന്റെ പേര് പറഞ്ഞു കേട്ടിരുന്നു. സാമൂഹ്യമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായ വിഷയവുമായിരുന്നു. 2012 മുതല്‍ 2018 വരെ ഇമ്രാന്റെ തെഹ്‌രിക് ഇ ഇന്‍സാഫിന്റെ വനിതാമുഖങ്ങളില്‍ ഒന്നായിരുന്നു ഗുലായ്. ഇമ്രാന്‍ഖാനെതിരേ ലൈംഗികാരോപണം ഉന്നയിച്ച് പിന്നീട് തെറ്റിപ്പിരിഞ്ഞ ഇവര്‍ തെഹ്‌രിക് ഇ ഇന്‍സാഫ് (ഗുലായ്) ഉണ്ടാക്കി. നാലു മണ്ഡലങ്ങളില്‍ നിന്നു മത്സരിച്ച ഇവര്‍ എല്ലായിടത്തും തോറ്റുപോയി.

Ads by Google
Saturday 28 Jul 2018 02.04 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW