Monday, December 10, 2018 Last Updated 3 Min 48 Sec ago English Edition
Todays E paper
Ads by Google
Saturday 28 Jul 2018 01.57 PM

ബാബാ രാംദേവിനെ ഇന്ത്യയുടെ ട്രംപ് എന്ന് വിശേഷിപ്പിച്ച് ന്യൂയോര്‍ക്ക് ടൈംസ്

New York Times

ന്യൂഡല്‍ഹി: യോഗഗുരു ബാബാരംദേവിനേയും അദ്ദേഹത്തിന്റെ വ്യവസായത്തെയും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി താരതമ്യം ചെയ്ത് അമേരിക്കന്‍ മാധ്യമമായ ന്യൂയോര്‍ക്ക് ടൈംസ്. പതഞ്ജലി വ്യവസായ സാമ്രാജ്യത്തേയും യോഗഗുരുവിനെയും കുറിച്ച് മാധ്യമത്തില്‍ വന്ന് 'ദ ബില്യണെയര്‍ യോഗി ബിഹൈന്‍ഡ് മോദീസ് റൈസ്' എന്ന ലേഖനത്തിലാണ് ഇത്തരത്തില്‍ പരാമര്‍ശമുണ്ടായിരിക്കുന്നത്.

ലേഖനം രാംദേവിന്റെ സാമ്പത്തീക, രാഷ്ട്രീയ ആത്മീയ കാര്യങ്ങളെക്കുറിച്ച് വെളിച്ചം വീശുന്നതാണ്. ട്രംപ് യുഎസ് പ്രസിഡന്റായതുപോലെ രാംദേവ് ഒരിക്കല്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയാകുമെന്നാണ് മാധ്യമത്തില്‍ പറഞ്ഞിരിക്കുന്നത്. ഇതാദ്യമായാണ് ട്രംപിനെയും രാംദേവിനെയും താരതമ്യം ചെയ്ത് ലേഖനം വരുന്നത്. ഇരുവരേക്കുറിച്ചും മാധ്യമം കടുത്ത വിമര്‍ശനമാണ് ഉയര്‍ത്തുന്നത്.

ട്രംപിനെപ്പോലെതന്നെ വലിയ വ്യവസായ സ്ഥാപനത്തിന്റെ ഉടമയാണെന്നും അതുപോലെതന്നെ ടിവിയില്‍ പൊങ്ങച്ചം പറയുന്നയാളാണെന്നും വ്യക്തമാക്കുന്നു. ഇരുവര്‍ക്കും സത്യവുമായുള്ള ബന്ധം ഇലാസ്റ്റിക് പോലെയാണെന്നും മാധ്യമം ലേഖനത്തില്‍ കുറിക്കുന്നു.

ഒരു രാഷ്ട്രീയ പാര്‍ട്ടിയിലും ഇല്ലെങ്കിലും ബാബാ രാംദേവിന് ഇപ്പോള്‍ പ്രധാനമന്ത്രിയേക്കാല്‍ സ്വാധീനമുണ്ടെന്നും ലേഖനം ചൂണ്ടിക്കാണിക്കുന്നു,

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി വളരെ അടുത്ത ബന്ധമുള്ളയാളാണെന്നും ഹിന്ദുക്കളുടെ അവകാശങ്ങള്‍ക്കായി വാദമുയര്‍ത്തുന്നയാളാണെന്നും റോബര്‍ എഫ്. വോര്‍ത്തിന്റെ ലേഖനം ചൂണ്ടിക്കാണിക്കുന്നു. മോദിയുടെ ഉറ്റസുഹൃത്താണ് ഇദ്ദേഹമെന്നും വ്യക്തമാക്കുന്നു.

Ads by Google
Saturday 28 Jul 2018 01.57 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW