Monday, August 13, 2018 Last Updated 2 Min 54 Sec ago English Edition
Todays E paper
Ads by Google
Saturday 28 Jul 2018 01.36 PM

കീഴാറ്റൂര്‍ ബൈപാസ്: ത്രിഡി നോട്ടിഫിക്കേഷന്‍ നിര്‍ത്തിവയ്ക്കാന്‍ കേന്ദ്രനിര്‍ദേശം; വയല്‍ക്കിളികളുമായി ചര്‍ച്ച

ചര്‍ച്ചയ്ക്കായി ഡല്‍ഹിയിലെത്താന്‍ വയല്‍ക്കിളികളെ ക്ഷണിച്ചിട്ടുണ്ട്. അടുത്തമാസം ആദ്യത്തോടെ ചര്‍ച്ച നടക്കുമെന്നാണ് സൂചന.
Keezhatoor bypass issue

ന്യുഡല്‍ഹി: കീഴാറ്റൂരിലെ ദേശീയപാത നിര്‍മ്മാണവുമായി ബന്ധപ്പെട്ട നടപടികള്‍ നിര്‍ത്തിവയ്ക്കാന്‍ നിര്‍ദേശം. കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് ദേശീയപാത അതോറിറ്റിക്കാണ് നിര്‍ദേശം നല്‍കിയത്. ദേശീയപാത നിര്‍മ്മാണത്തിനുള്ള അലൈന്‍മെന്റിന്റെ ത്രിഡി നോട്ടിഫിക്കേഷന്‍ തത്ക്കാലികമായി മരവിപ്പിച്ചു. ഇക്കാര്യം കീഴാറ്റൂരില്‍ സമരം നടത്തുന്ന വയല്‍ക്കിളികളെ ബി.ജെ.പി നേതാക്കള്‍ അറിയിച്ചു. കീഴാറ്റൂരില്‍ നെല്‍വയല്‍ നികത്തി ദേശീയപാത നിര്‍മ്മാണം നടത്തുന്നതിനെതിരെ സമരം നടത്തുന്ന വയല്‍ക്കിളികളുമായി ദേശീയപാത അധികൃതര്‍ ചര്‍ച്ച നടത്താനും തീരുമാനിച്ചു.

ചര്‍ച്ചയ്ക്കായി ഡല്‍ഹിയിലെത്താന്‍ വയല്‍ക്കിളികളെ ക്ഷണിച്ചിട്ടുണ്ട്. അടുത്തമാസം ആദ്യത്തോടെ ചര്‍ച്ച നടക്കുമെന്നാണ് സൂചന. ഈച ര്‍ച്ചതയ്ക്കു ശേഷം നിര്‍മ്മാണം സംബന്ധിച്ച് അന്തിമ തീരുമാനത്തില്‍ എത്തൂ. വെള്ളിയാഴ്ച ചേര്‍ന്ന ഉപരിതല ഗാതഗത വകുപ്പിന്റെ യോഗത്തിലാണ് ഈ തീരുമാനം.

നെല്‍വയല്‍ നികത്തി ബൈപാസ് നിര്‍മ്മിക്കുന്നതിനെതിരെ വയല്‍ക്കളികളിുടെ നേതൃത്വത്തില്‍ ശക്തമായ സമരം കീഴാറ്റൂരില്‍ നടന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് സമവായത്തിലെത്തിയ ശേഷം മാത്രം നിര്‍മ്മാണം തുടര്‍ന്നാല്‍ മതിയെന്ന് കേന്ദ്രം നിലപാട് എടുത്തത്.

അലൈന്‍മെന്റിനെതിരെ ബി.ജെ.പി സംസ്ഥാന അധ്യക്ഷനായിരിക്കേ കുമ്മനം രാജശേഖരനും വയല്‍ക്കിളി നേതാവ് സുരേഷ് കീഴാറ്റൂരും പരാതി സമര്‍പ്പിരുന്നു. ഇതുപരിഗണിച്ച കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം പഠനം നടത്തുകയും പാത കീഴാറ്റൂര്‍ പാടശേഖരത്തിലൂടെ കടന്നുപോകുന്നത് പാരിസ്ഥികാഘാതത്തിന് കാരണമാകുമെന്നും മറ്റ് ബദലുകളില്ലെങ്കില്‍ മാത്രമേ ഈ അലൈന്‍മെന്റു പരിഗണിക്കാവൂവെന്ന് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തിരുന്നു. ജൂലായ് 13ന് പുറത്തിറക്കിയ അലൈന്‍മെന്റിന്റെ ത്രിഡി നോട്ടിഫിക്കേഷന്‍ മരവിപ്പിക്കണമെന്ന് ബി.ജെ.പി നേതാക്കളും ആവശ്യപ്പെട്ടിരുന്നു.

Ads by Google
Saturday 28 Jul 2018 01.36 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW