Saturday, August 11, 2018 Last Updated 8 Min 34 Sec ago English Edition
Todays E paper
Ads by Google
Saturday 28 Jul 2018 01.05 PM

കാത്തിരിപ്പിനൊടുവിൽ ക്യൂട്ട് ഇതാ ഇന്ത്യയിൽ; അടുത്തമാസം മുതല്‍ ബജാജ് ക്യൂട്ട് കേരളത്തിലും

Bajaj Qute

കാത്തിരിപ്പിനൊടുവിൽ ക്യൂട്ട് ഇതാ ഇന്ത്യയിൽ വിൽപ്പനയ്ക്ക് എത്തുകയാണ്. തുടക്കത്തിൽ കേരളത്തിലും തെക്കു കിഴക്കൻ സംസ്ഥാനങ്ങളിലും മാത്രമായിരിക്കും ക്യൂട്ട് വിൽപ്പനയ്ക്കെത്തുക എന്നാണ് റിപ്പോർട്ട്. ക്യൂട്ട് ക്വാഡ്രിസൈക്കിളിനെ ബജാജ് കുറെ വർഷങ്ങളായി നിർമ്മിക്കുന്നു. എന്നാൽ, ഇതുവരെ ഇന്ത്യയിൽ വിൽപ്പനയ്ക്ക് എത്തിയിരുന്നില്ല. ഇന്ത്യയിൽ നിർമ്മിച്ച് ക്യൂട്ടിനെ വിദേശത്തേക്ക് കയറ്റി അയക്കുകയായിരുന്നു പതിവ്.

ക്യൂട്ട് ഇപ്പോൾ ബജാജിന്‍റെ കേരളത്തിലെ തെരഞ്ഞെടുത്ത ഡീലർഷിപ്പുകളിൽ എത്തി കഴിഞ്ഞുവെന്നാണ് സൂചന. തുടക്കത്തിൽ 35 മുതൽ 40 വരെ യൂണിറ്റുകളെയായിരിക്കും ഡീലർഷിപ്പുകളിൽ എത്തിക്കുക. വരുംദിവസങ്ങളിൽ ക്യൂട്ട് കേരളത്തിലെ മുഴുവൻ ഡീലർഷിപ്പുകളിലും എത്തിച്ചേരുന്നതായിരിക്കും. ക്യൂട്ടിന് ഒന്നര ലക്ഷം രൂപയ്ക്കുള്ളിൽ വില പ്രതീക്ഷിക്കാം.

13ബിഎച്ച്പിയും 19.6 എൻഎം ടോർക്കും നൽകുന്ന 216 സിസി സിങ്കിൾ സിലിണ്ടർ പെട്രോൾ എൻജിനാണ് ക്യൂട്ടിന് കരുത്തേകുക. 5 സ്പീഡ് ഗിയർബോക്സ് ആയിരിക്കും എൻജിനിൽ ഇടംതേടുക. പെട്രോൾ, സിഎൻജി, എൽപിജി പതിപ്പുകളിലായിരിക്കും ക്യൂട്ട് ഒരുങ്ങുക. ലിറ്ററിന് 36 കിലോമീറ്റർ മൈലേജ് നൽകുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. നിലവില്‍ 60,000 യൂണിറ്റ് ക്യൂട്ടുകളെ വാര്‍ഷികമായി ഉത്പാദിപ്പിക്കാന്‍ ബജാജിന് ശേഷിയുണ്ട്. 2015 മുതല്‍ ലാറ്റിന്‍ അമേരിക്ക, യൂറോപ്പ്, ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ബജാജ് ക്യൂട്ട് വില്‍പനയ്ക്ക് അണിനിരക്കുന്നുണ്ട്.

Ads by Google
Saturday 28 Jul 2018 01.05 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW