Saturday, February 16, 2019 Last Updated 16 Min 9 Sec ago English Edition
Todays E paper
Ads by Google
Saturday 28 Jul 2018 01.03 PM

2019 ജൂലൈയില്‍ രണ്ടാമൂഴം തുടങ്ങും; പ്രഖ്യാപനവുമായി നിര്‍മ്മാതാവ്

uploads/news/2018/07/236919/randamoozham.jpg

എംടി വാസുദേവന്‍ നായരുടെ രണ്ടാമൂഴത്തിന് അടുത്തവര്‍ഷം തുടക്കം. വരുന്ന ജൂലൈയില്‍ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. നിര്‍മ്മാതാവ് ബി.ആര്‍.ഷെട്ടി തന്നെയാണ് ചിത്രത്തിന്റെ കാര്യത്തില്‍ വിശദീകരണവുമായി രംഗത്ത് വന്നിരിക്കുന്നത്.

ഏകദേശം 1000 കോടി ബഡ്ജറ്റ് പറയുന്ന ചിത്രം ഏഷ്യയിലെ ഏറ്റവും വലിയ പ്രൊഡക്ഷന്‍ ആയിരിക്കുമെന്നാണ് നിര്‍മ്മാതാവ് ട്വിറ്ററില്‍ കുറിച്ചത്. സംവിധായകന്‍ വി.എ. ശ്രീകുമാര്‍ മേനോനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു പ്രഖ്യാപനം നടത്തിയിരിക്കുന്നത്.

മോഹന്‍ലാല്‍ ഭീമനായെത്തുന്ന ചിത്രത്തില്‍ ഇന്ത്യന്‍ സിനിമയിലെയും ലോകസിനിമയിലേയും നിരവധി പേരുകളുണ്ടാകും. ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ ജോലികളൊക്കെ അവസാനഘട്ടത്തിലാണുള്ളതെന്നും വൈകാതെതന്നെ ഒരു വലിയ ചടങ്ങില്‍ വച്ച് ആഘോഷപൂര്‍വം ചിത്രത്തിന്റെ ഒഫിഷ്യല്‍ ലോഞ്ചിങ് സംഘടിപ്പിക്കുമെന്നും ബി.ആര്‍. ഷെട്ടി ട്വിറ്ററിലൂടെ വ്യക്തമാക്കി.

ചിത്രം രണ്ട് ഭാഗങ്ങളായാണ് പുറത്തിറങ്ങുന്നത്. നാലുമാസങ്ങളുടെ വിത്യാസത്തിലാകും ചിത്രം പുറത്തിറങ്ങുക. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, ഇംഗ്ലീഷ് പതിപ്പുകളായും ചിത്രം പുറത്തിറങ്ങും.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW