Saturday, December 08, 2018 Last Updated 1 Min 36 Sec ago English Edition
Todays E paper
Ads by Google
Saturday 28 Jul 2018 12.56 PM

സെൻഫോൺ 5Z 8GB റാം പതിപ്പിന്റെ വിൽപ്പന ജൂലൈ 30 മുതൽ

uploads/news/2018/07/236918/zenfone.jpg

ഈ മാസം ആദ്യമായിരുന്നു അസൂസ് സെൻഫോൺ 5Z ഇന്ത്യൻ വിപണിയിൽ എത്തിയത്. 8GB റാം/ 256GB സ്റ്റോറേജ് പതിപ്പിന്റെ വിൽപ്പന ജൂലൈ 30 ന് നടക്കുമെന്ന് കമ്പനി അറിയിച്ചിരിക്കുകയാണ്. മുൻപ് ടോപ് എൻഡ് വകഭേദമായ 8GB റാം/ 256GB സ്റ്റോറേജ് വകഭേദത്തെ ഇന്ത്യയിൽ ലഭ്യമാക്കിയിരുന്നില്ല. 6GB റാം/ 64GB സ്റ്റോറേജ്, 6GB റാം/ 128GB സ്റ്റോറേജ്, 8GB റാം/ 256GB സ്റ്റോറേജ് വകഭേദങ്ങളിലായിരുന്നു ആദ്യം എത്തിയത്.

36,999 രൂപയാണ് 8GB റാം/ 256GB സ്റ്റോറേജ് പതിപ്പിന്റെ വില. അതേസമയം 6GB റാം/ 64GB സ്റ്റോറേജ്, 6GB റാം/ 128GB സ്റ്റോറേജ് പതിപ്പുകൾക്ക് യഥാക്രമം 29,999 രൂപ, 32,999 രൂപ നിരക്കിലാണ് വില. 6GB റാം/ 64GB സ്റ്റോറേജ്, 6GB റാം/ 128GB സ്റ്റോറേജ് വകഭേദങ്ങൾക്ക് ഒപ്പം ഫ്ലിപ്പ്കാർട്ട് വഴിയായിരിക്കും ഈ ടോപ് എൻഡ് വകഭേദത്തിന്‍റെയും വിൽപ്പന.

ആകർഷകമായ ഓഫറും ഉപഭോക്താക്കൾക്ക് ലഭ്യമാക്കിയിട്ടുണ്ട്. ആക്സിസ് ബാങ്ക് ക്രെഡിറ്റ്/ഡെബിറ്റ് കാർഡ് ഉടമകൾക്ക് 2,000 രൂപയുടെ കിഴിവും ജിയോ ഉപഭോക്താക്കൾക്ക് 2,200 രൂപയുടെ ക്യാഷ്ബാക്ക് ഓഫറും ലഭ്യമാക്കിയിട്ടുണ്ട്. 6.2 ഇഞ്ച് എച്ച്ഡി ഡിസ്പ്ലെയാണ് ഫോൺ എത്തുന്നത്. 12MP/8MP ഡ്യുവൽ റിയർ ക്യാമറ, 8MP ഫ്രണ്ട് ക്യാമറയാണ് ഇതിനുള്ളത്. ആൻഡ്രോയിഡ് 8.1 ഓറിയോ ആണ് സെൻഫോൺ 5Z-ൽ.

Ads by Google
Saturday 28 Jul 2018 12.56 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW