Saturday, March 09, 2019 Last Updated 0 Min 53 Sec ago English Edition
Todays E paper
Ads by Google
Saturday 28 Jul 2018 12.46 PM

സംഗീതം ആസ്വദിക്കാം, കോഡ് രഹിത ഇയര്‍ ബഡ്‌സുമായി സാംസങ് ഗിയര്‍ ഐകോണ്‍ എക്‌സ് വിപണിയിലേക്ക്

Samsung Gear IconX

സാംസങ് യഥാര്‍ത്ഥ കോഡ് രഹിത ഇയര്‍ ബഡ്‌സ് ആയ പുതിയ ഗിയര്‍ ഐകോണ്‍ എക്‌സ് അവതരിപ്പിച്ചു. സഞ്ചാരത്തിനിടെ ഏറെ സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതും സംഗീതം ആസ്വദിക്കാന്‍ സഹായകവുമായ ഇവ തികച്ചും ഭാരം കുറഞ്ഞ രീതിയിലുമാണ് അവതരിപ്പിച്ചിരിക്കുന്നത്. കറുപ്പ് നിറങ്ങളിൽ ഇത് വിപണിയിൽ എത്തും. 13,990 രൂപയാണ് ഇതിന്റെ വില എന്നാണ് റിപ്പോർട്ട്.

സ്റ്റീരിയോഫോണ്‍ വ്യക്തതയോടെ കോളുകള്‍ എടുക്കുക, മെസേജുകള്‍, നോട്ടിഫിക്കേഷനുകള്‍ എന്നിവ എടുക്കുക എന്നിവയും ഇതിലൂടെ സാധ്യമാകും. ഫോണ്‍ കയ്യിലെടുക്കാതെ ഇതിലെ വോയ്‌സ് കണ്‍ട്രോള്‍ സംവിധാനം വഴിയാണിവ സാധ്യമാകുക. തങ്ങള്‍ ചെയ്യുന്ന കാര്യങ്ങളില്‍ പൂര്‍ണമായി മുഴുകിയിരിക്കുകയും വയറുകളില്‍ കെട്ടിപ്പിണഞ്ഞു കിടക്കാന്‍ ആഗ്രഹിക്കാതിരിക്കുകുയം ചെയ്യുന്നവരെ ഉദ്ദേശിച്ചാണിത് അവതരിപ്പിച്ചിരിക്കുന്നത്.

4ജി.ബി. ബില്‍ഡ് ഇന്‍ സ്റ്റോറേജ് സൗകര്യം ഉപയോഗിച്ച് ഇതില്‍ പാട്ടുകള്‍ സൂക്ഷിക്കാം. അഞ്ചു മണിക്കൂര്‍ വരെ സംഗീതം ആസ്വദിക്കാനാവുന്ന ബാറ്ററി അതിവേഗ ചാര്‍ജിങുമായാണെത്തുന്നത്. ഗിയര്‍ ഐകോണ്‍ എക്‌സ് ഒരു പവ്വര്‍ ബാങ്കായി പ്രവര്‍ത്തിപ്പിക്കാമെന്ന അധിക സൗകര്യവുമുണ്ട്. ചാര്‍ജ് ചെയ്യാന്‍ സമയമില്ലാത്തപ്പോള്‍ പത്തു മിനിറ്റ് അതിവേഗ ചാര്‍ജിങ് വഴി ഒരു മണിക്കൂര്‍ കണക്ടിവിറ്റി നേടാനാവും.

Ads by Google
Ads by Google
Loading...
TRENDING NOW