Monday, December 10, 2018 Last Updated 10 Min 45 Sec ago English Edition
Todays E paper
Ads by Google
Saturday 28 Jul 2018 12.04 PM

താരരാജാക്കന്മാരുടെ സ്വകാര്യ സൈബര്‍ പോരാളികളുടെ ആക്രമണം താങ്ങാന്‍ പറ്റുന്നില്ല; ഫെയ്‌സ്ബുക്ക് പേജ് ഡിലീറ്റ് ചെയ്ത് സജിതാ മഠത്തിലും

Sajita Madathil

ഡോ. ബിജുവിന് പിന്നാലെ സജിതാ മഠത്തിലും തന്റെ ഫെയ്‌സ്ബുക്ക് പേജ് ഡിലീറ്റ് ചെയ്തു. താരരാജാക്കന്മാരുടെ സ്വകാര്യ സൈബര്‍ പോരാളികളുടെ ആക്രമണം താങ്ങാനുള്ള ആരോഗ്യമോ മാനസിക അവസ്ഥയോ എനിക്കില്ല. അതിനാല്‍ പേജ് ഡിലീറ്റ് ചെയ്യുന്നുവെന്നായിരുന്നു അവസാന പോസ്റ്റ്.

സംസ്ഥാന അവാര്‍ഡ് വിഷയത്തില്‍ മോഹന്‍ലാലിനെതിരെ രംഗത്ത് വന്നതിനെത്തുടര്‍ന്നാണ് ഡോ. ബിജുവിന് നേരെ വലിയ തോതിലുള്ള വിമര്‍ശനമുയര്‍ന്നിരുന്നു. ഇത്തരത്തില്‍ മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ച കത്തില്‍ സജിത മഠത്തിലും ഒപ്പുവച്ചിരുന്നു. വനിതാ സംഘടനയായ ഡബ്ല്യുസിസിയില്‍ അംഗമായ സജിതാ അമ്മയുടെ ദിലീപ് അനുകൂല നിലപാടിനെത്തതിനെത്തുടര്‍ന്ന് പ്രതിഷേധിച്ചിരുന്നു.

സജിതയുടെ പോസ്റ്റിന്റെ പൂര്‍ണരൂപം,

താര രാജാക്കന്മാരുടെ പ്രൈവറ്റ് വിര്‍ച്ച്വല്‍ ആര്‍മിയുടെ തെറി വിളി താങ്ങാന്‍ ഉള്ള ആരോഗ്യമോ മാനസിക അവസ്ഥയോ എനിക്കില്ല. അതിനാല്‍ എന്റെ ഫെയ്‌സ്ബുക്ക് പേജ് ഡിലീറ്റ് ചെയ്യുന്നു. ഈ പ്രൊഫൈല് പേജും തല്‍ക്കാലം ഡിആക്ടിവേറ്റ് ചെയ്യേണ്ടിവരും.

Ads by Google
Saturday 28 Jul 2018 12.04 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW