Wednesday, October 17, 2018 Last Updated 2 Min 59 Sec ago English Edition
Todays E paper
Ads by Google
Saturday 28 Jul 2018 11.24 AM

കേസ് ഒതുക്കാന്‍ അഞ്ച് കോടിയും ഉന്നത പദവിയും വാഗ്ദാനം; വാര്‍ത്ത നിഷേധിച്ച് ജലന്ധര്‍ രൂപത; ‘കര്‍ദ്ദിനാളിനെ വരെ ബ്ലാക്ക്‌മെയില്‍ ചെയ്യാന്‍ കന്യാസ്ത്രീ ശ്രമിച്ചു’

ഇത്തരത്തിലുള്ള വാര്‍ത്തകള്‍ വസ്തുതാ വിരുദ്ധവും ഗൂഢലക്ഷ്യത്തോടുകൂടിയുള്ളതുമാണ്.
Jalandhar bishop franco

കോട്ടയം: ജലന്ധര്‍ രൂപത ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ കന്യാസ്ത്രീ നല്‍കിയ ബലാത്സംഗ പരാതി ഒതുക്കാന്‍ അഞ്ചു കോടി രൂപയും ഉന്നത പദവിയും വാഗ്ദാനം ചെയ്തു എന്ന വാര്‍ത്ത നിഷേധിച്ച് രൂപത. അത്തരത്തിലുള്ള യാതൊരു നീക്കവും ബിഷപ്പിന്റെ ഭാഗത്തുനിന്നോ അദ്ദേഹവുമായി ബന്ധപ്പെട്ടവരില്‍ നിന്നോ ഉണ്ടായിട്ടില്ലെന്ന് രൂപത പി.ആര്‍.ഒ കേരളത്തിലെ മാധ്യമങ്ങള്‍ക്കായി പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.

പത്രക്കുറിപ്പില്‍ കന്യാസ്ത്രീക്കെതിരെ ഗുരുതരമായ ആരോപണവും പ്രസ്താവനയില്‍ ഉന്നയിക്കുന്നുണ്ട്. സീറോ മലബാര്‍ സഭ അധ്യക്ഷനെ വരെ ബ്ലാക്ക്‌മെയില്‍ ചെയ്യുക എന്ന ലക്ഷ്യത്തോടെ അങ്ങോട്ട് ഫോണ്‍ ചെയ്തു ഓരോരോ കാര്യങ്ങള്‍ ചോദിച്ചു. തനിക്കാവശ്യമുള്ള ഉത്തരം കിട്ടാത്തിടത്തൊക്കെ ആവര്‍ത്തിച്ച് ചോദിച്ച് റെക്കോര്‍ഡ് ചെയ്ത് തെളിവുകള്‍ കെട്ടി ചമക്കുക എന്ന ലക്ഷ്യത്തോടെയുള്ള ബ്ലാക്ക്‌മെയില്‍ തന്ത്രങ്ങള്‍ പരീക്ഷിച്ചു പരാജയപ്പെട്ടപ്പോള്‍ അടുത്ത ഒരു പുതിയ തന്ത്രവുമായി ചിലര്‍ ഇറങ്ങിയിരിക്കുകയാണെന്നു സംശയിക്കേണ്ടിയിരിക്കുന്നു എന്നും പ്രസ്താവനയില്‍ കുറ്റപ്പെടുത്തുന്നു.

Jalandhar bishop franco

ഇത്തരത്തിലുള്ള വാര്‍ത്തകള്‍ വസ്തുതാ വിരുദ്ധവും ഗൂഢലക്ഷ്യത്തോടുകൂടിയുള്ളതുമാണ്. ഇത്തരത്തില്‍ തെറ്റായ വാര്‍ത്തകള്‍ ഉന്നയിക്കുന്നവര്‍ക്കെതിരെയും പ്രചരിപ്പിക്കുന്നവര്‍ക്കെതിരെയും കശ്തമായ നിയമനടപടി സ്വീകരിക്കുമെന്നും പി.ആര്‍.പി ഫാ. പീറ്റര്‍ കാവുംപുറം പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു.

​ബലാത്സംഗ കേസില്‍ നിന്നും പിന്മാറുന്നതിന് ബിഷപ്പുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ കന്യാസ്ത്രീയുടെ സഹോദരന് അഞ്ചു കോടി രൂപയും കന്യാസ്ത്രീക്ക് സഭയില്‍ ഉന്നത പദവിയും വാഗ്ദാനം ചെയ്തുവെന്ന് കഴിഞ്ഞ ദിവസങ്ങളില്‍ റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി കന്യാസ്ത്രീ തനിക്ക് നല്‍കിയ പരാതിയില്‍ മഠത്തിലെ ചില പ്രശ്നങ്ങള്‍ മാത്രമാണ് ഉന്നയിച്ചതെന്നാണ് മാധ്യമങ്ങളോട് പറഞ്ഞത്. ബിഷപ്പിനെതിരെ പരാതി നല്‍കിയില്ല എന്ന അദ്ദേഹത്തിന്റെ വാദം ഖണ്ഡിക്കുന്ന വോയിസ് റെക്കോര്‍ഡ് പുറത്തുവന്നത് ഏറെ വിവാദമായിരുന്നു. എന്നാല്‍ ബിഷപ്പിനെതിരെ ബലാത്സംഗ പരാതി കന്യാസ്​‍ത്രീ പറഞ്ഞിട്ടില്ലെന്നായിരുന്നു സീറോ മലബാര്‍ സഭ അതിന് നല്‍കിയ വിശദീകരണം.

Ads by Google
Saturday 28 Jul 2018 11.24 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW