Tuesday, August 21, 2018 Last Updated 3 Min 50 Sec ago English Edition
Todays E paper
Ads by Google
Saturday 28 Jul 2018 11.16 AM

മണ്‍സൂണ്‍ മഴയില്‍ കുതിര്‍ന്ന പ്രണയചിത്രം പകര്‍ത്തിയ ഫോട്ടോഗ്രാഫര്‍ക്ക് ‘പണിപോയി’

Kissing In Rain

മണ്‍സൂണ്‍ മഴ നനഞ്ഞുകൊണ്ട് പ്രണയബന്ധരായി ചുംബിക്കുക എന്നത് പലരുടെയും സ്വപ്‌നദൃശ്യമാകും. അത്തരത്തില്‍ ഒരു പ്രണയചിത്രമാണ് ബംഗ്ലാദേശില്‍ ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. ജിബാന്‍ അഹമ്മദ് എന്ന ഫോട്ടോഗ്രാഫറാണ് തിങ്കളാഴ്ച സ്വന്തം ഫെയ്‌സ്ബുക്കില്‍ ഈ ചിത്രം പോസ്റ്റ് ചെയ്തത്. ഇതോടെ നവമാധ്യമങ്ങളില്‍ വൈറലാകുകയായിരുന്നു.

എന്നാല്‍, ചിത്രം പകര്‍ത്തിയ ഫോട്ടോഗ്രാഫര്‍ക്ക് കയ്‌പേറിയ അനുഭവമാണ് ചിത്രം സമ്മാനിച്ചത്. നവമാധ്യമങ്ങളില്‍ മാത്രം പങ്കുവച്ചതിന് സ്വന്തം ജോലി നഷ്ടപ്പെടുകയും നിരവധി വിമര്‍ശനങ്ങള്‍ക്ക് വിധേയനാകുകയും ചെയ്തു. ചിത്രം അശ്ലീല ചുവയുള്ളതാണെന്നും കാണിച്ചാണ് വിമര്‍ശകര്‍ രംഗത്തുവന്നിരിക്കുന്നത്. രഹസ്യമായി ചെയ്യേണ്ടത് പലതും ഇപ്പോള്‍ പകല്‍ വെളിച്ചത്തില്‍ ചെയ്യുന്നു. ഇനി ഇത്തരം സംഭവങ്ങള്‍ വര്‍ദ്ധിക്കുമെന്നും വിമര്‍ശകര്‍ പറയുന്നു.

തെരുവില്‍ മഴയില്‍ കമിതാക്കള്‍ ചുംബിക്കുന്ന ദൃശ്യം കണ്ട താന്‍ ഒരു ക്ലിക്കിലൂടെ അത് ഒപ്പിയെടുക്കുകയും ന്യൂസറൂമിലേക്ക് അയക്കുകയും ചെയ്തു. എന്നാല്‍ നിരാശയായിരുന്നുഫലം. വിമര്‍ശനമുണ്ടാകുമെന്ന് ഭയന്ന് എഡിറ്റര്‍മാര്‍ ചിത്രം നല്‍കാന്‍ തയ്യാറായില്ലെന്നും ഫോട്ടോഗ്രാഫര്‍ വാഷിങ്ങ്ടണ്‍ പോസ്റ്റിന് അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞു. എന്നാല്‍ അതൊരു വിശുദ്ധ പ്രണയത്തിന്റെ സിംബലാണെന്ന് പറഞ്ഞെങ്കിലും ഫലമുണ്ടായില്ല.

തുടര്‍ന്ന് ഫെയ്‌സ്ബുക്കിലും ഇന്‍സ്റ്റാഗ്രാമിലും ചിത്രം പങ്കുവയ്ക്കുകയും മണിക്കൂറിനുള്ളില്‍ 5000ത്തിലേറെ തവണ പങ്കുവയ്ക്കപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ബുധനാഴ്ചയോടെ മേലധികാരികള്‍ ഒരു കാരണവും കൂടാതെ തന്നെ ജോലിയില്‍ നിന്നും പറഞ്ഞുവിട്ടുവെന്നും അദ്ദേഹം വ്യക്തമാക്കി.

ധാക്കാ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികളടക്കം ഇതിനെ പിന്തുണച്ച് രംഗത്ത് വരികയും ചെയ്തു. നേരത്തെ ഇതേ സര്‍വകലാശാലയില്‍ രണ്ട് കുട്ടികള്‍ കൈകോര്‍ത്ത് നടന്നുവെന്ന് ചൂണ്ടിക്കാണിച്ച് മൂന്ന് വിദ്യാര്‍ത്ഥികളെ പുറത്താക്കിയിരുന്നു. ഇതിനെത്തുടര്‍ന്ന് വലിയ വിവാദങ്ങള്‍ക്കും കാരണമാക്കിയിരുന്നു.

Ads by Google
Saturday 28 Jul 2018 11.16 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW