Sunday, August 12, 2018 Last Updated 31 Min 16 Sec ago English Edition
Todays E paper
Ads by Google
Saturday 28 Jul 2018 10.11 AM

ആ കത്ത് മന്‍ദീപ് ഇന്നും നിധി പോലെ സൂക്ഷിക്കുന്നു ; കാര്‍ഗില്‍ യുദ്ധത്തില്‍ വീരചരമം പ്രാപിച്ച സൈനികന്‍ മരിക്കുന്നതിന് മൂന്ന് ദിവസം മുമ്പ് എഴുതിയ കത്ത് വീട്ടുകാര്‍ക്ക് കിട്ടിയത് മൃതദേഹം വീട്ടില്‍ എത്തി മൂന്ന് ദിവസം കഴിഞ്ഞ്

uploads/news/2018/07/236898/kargil-martyards.jpg

കാര്‍ഗില്‍ യുദ്ധത്തില്‍ മരിച്ച് നായ്ക്ക് കുല്‍ദീപ് സിംഗിന്റെ ഭൗതീകശരീരം ജമ്മുവിലെ ഉറിയില്‍ നിന്നും ലുധിയാനയില്‍ വീട്ടില്‍ എത്തി മൂന്ന് ദിവസത്തിന് ശേഷം ആ കത്ത് ഭാര്യ മന്‍ദീപ് കൗറിന് കിട്ടി. കാര്‍ഗിലിലെ ഓപ്പറേഷന്‍ രക്ഷക്കില്‍ കൊല്ലപ്പെട്ട സൈനികന്‍ മരിക്കുന്നതിന് രണ്ടു ദിവസം മുമ്പ് എഴുതിയ കത്ത് ഭാര്യയ്ക്ക് കിട്ടിയത് മൃതദേഹം വീട്ടിലെത്തി മൂന്ന് ദിവസം കഴിഞ്ഞപ്പോള്‍. 2000 ജൂലൈ 13 ന് മരിച്ച കുല്‍ദീപ് സിംഗ് തന്നെയോര്‍ത്ത് വിഷമിക്കേണ്ട താന്‍ സുഖമായിരിക്കുന്നു. കുഴപ്പമൊന്നുമില്ല എന്ന് ജൂലൈ 10 ന് എഴുതിയ കത്ത് വീട്ടിലെത്തിയത് ജൂലൈ 19 ന്.

18 വര്‍ഷം മുമ്പത്തെ ഈ സംഭവം ഓര്‍ക്കുമ്പോള്‍ 49 കാരിയായ മന്‍ദീപിന്റെ മനം ഇപ്പോഴും പിടയും. 2000 ജൂലൈ 16 നായിരുന്നു കുല്‍ദീപിന്റെ ഭൗതീകശരീരം വീട്ടില്‍ എത്തിയത്. ജൂലൈ 19 നായിരുന്നു മന്‍ദീപിനെ തേടി കുല്‍ദീപിന്റെ കത്തു വന്നത്. കുല്‍ദീപിന്റെ ശവമഞ്ചം വീണ്ടും കൊണ്ടു വന്നത് പോലെയുള്ള മനോവേദനയാണ് അന്ന് കുടുംബത്തെ വീണ്ടും പൊതിഞ്ഞത്. ശുദ്ധമായ പഞ്ചാബിയില്‍ മനോഹരമായ കൈപ്പടയോടു കൂടിയ ഇന്‍ലാന്റിലുള്ള പതിവ് കത്തായിരുന്നു എങ്കിലും അതിലെ മഷി പ്രതിരോധ വിഭാഗത്തിന് മാത്രമുള്ള പിങ്ക് നിറത്തിലുള്ളതായിരുന്നു.

കുടുംബത്തോടുള്ള കരുതലും സ്‌നേഹവും കത്തില്‍ നിറഞ്ഞു നിന്നിരുന്നു. ഭര്‍ത്താവിന്റെ മരണസര്‍ട്ടിഫിക്കറ്റ് വെച്ചിട്ടുള്ള ഫയലിനൊപ്പം മന്‍ദീപ് ഇന്നും പൊന്നുപോലെ ഈ കത്ത് സൂക്ഷിക്കുന്നുണ്ട്. തന്റെ കഴിഞ്ഞ കത്തിന് മറുപടി കിട്ടാത്തതിന്റെ പരിഭവത്തോടെയാണ് കത്ത് ആരംഭിക്കുന്നത്. തന്നെക്കുറിച്ച് ഓര്‍ത്ത വിഷമിക്കേണ്ടെന്നും മക്കളെ നന്നായി നോക്കുന്നുണ്ടെന്നറിയാമെന്നും കത്തില്‍ പറയുന്നു. ഇളയ സഹോദരിക്കായി 2000 രൂപ മണിയോര്‍ഡര്‍ അയച്ചിട്ടുണ്ടെന്നും അത് സഹോദരിക്ക് മതിയാകുമോയെന്നും ചോദിക്കുന്നുണ്ട്. മക്കളായ രവിക്കും വീറിനും മതിയായ സ്‌നേഹവും കരുതലും നല്‍കുന്നുണ്ടോയെന്നും ചോദിക്കുന്നുണ്ട്.

തന്റെ രണ്ടു മക്കളില്‍ രവീന്ദര്‍ സിംഗിന് ഇപ്പോള്‍ 25 വയസ്സായി ബിസിഎ യും പഞ്ചാബി കോഴ്‌സും പൂര്‍ത്തിയാക്കി. വീര്‍പാല്‍ സിംഗ് ബിഎസ് സി ഐടി ഗ്രാജ്വേറ്റുമാണെന്ന് ഇപ്പോള്‍ മിനി സെക്രട്ടറിയേറ്റില്‍ ജോലി ചെയ്യുന്ന മന്‍ദീപ് പറയുന്നു. രണ്ടുപേരും കത്ത് അമ്മ കണ്ടാല്‍ മതിയെന്ന അഭിപ്രായത്തിലാണെന്നും മന്‍ദീപ് പറയുന്നു. അന്ന് രണ്ടു പേരും കുട്ടികളായിരുന്നു. തങ്ങള്‍ക്ക് സംഭവിച്ച ദുരന്തത്തെക്കുറിച്ച് നേരിയ അറിവ് ഉണ്ടായിരുന്നു. ഇളയ ആള്‍ക്ക് അറിവ് പോലും ഉണ്ടായിരുന്നില്ല. രണ്ടുപേരും ഇപ്പോള്‍ ജോലിക്ക് ശ്രമിക്കുകയാണെന്നും മന്‍ദീപ് വ്യക്തമാക്കുന്നു.

1999 നവംബറില്‍ രണ്ടുമാസത്തെ ലീവിന് വന്ന ശേഷം ഭര്‍ത്താവ് ഉറിയിലേക്ക് പോയത് 2000 ജനുവരി 5 നായിരുന്നു. ജൂലൈയില്‍ 16 ാം തീയതി വീട്ടിലേക്ക് വരുമെന്ന് പറഞ്ഞ് മന്‍ദീപിന് ഭര്‍ത്താവ് ഫോണ്‍ ചെയ്തിരുന്നു. എന്നാല്‍ 13 ാം തീയതി രാവിലെ ഭര്‍ത്താവ് വീരചരമം പ്രാപിച്ചെന്ന് അറിയിച്ചുകൊണ്ടുളള ഫോണായിരുന്നു വന്നതെന്ന് മന്‍ദീപ് ഓര്‍ക്കുന്നു. 1987 ലായിരുന്നു കുല്‍ദീപ് സൈന്യത്തില്‍ ചേര്‍ന്നത്. ആദ്യം അലഹബാദിലായിരുന്നു. പിന്നീട് ജമ്മു കശ്മീരിലെ ചാംബ് ജോറിയാനിലേക്കും പിന്നീട് കുപ്‌വാര ഉറി സെക്ടറുകളിലേക്കും മാറുകയായിരുന്നു.

Ads by Google
Ads by Google
Loading...
TRENDING NOW