Wednesday, October 17, 2018 Last Updated 18 Min 54 Sec ago English Edition
Todays E paper
Ads by Google
ജിനേഷ് പൂനത്ത്
Saturday 28 Jul 2018 09.38 AM

കുമ്പസാരം നിര്‍ത്തലാക്കിയാല്‍ ക്രിസ്ത്യന്‍ വോട്ടിനെ ബാധിക്കുമെന്ന് പേടി ; ബിജെപി. വനിതാകമ്മീഷന്‍ അധ്യക്ഷയെ നിരുപാധികം തള്ളി

uploads/news/2018/07/236895/confession.jpg

ന്യൂഡല്‍ഹി: െവെദികരുടെ ചൂഷണത്തിനു സ്ത്രീകള്‍ വിധേയരാകുന്നതിനാല്‍ ക്രൈസ്തവരുടെ കൂദാശയായ കുമ്പസാരം നിര്‍ത്തലാക്കണമെന്ന ദേശീയ വനിതാകമ്മിഷന്‍ അധ്യക്ഷ രേഖാ ശര്‍മയുടെ ആവശ്യം കേന്ദ്രസര്‍ക്കാര്‍ തള്ളി. ഇത്തരമൊരു നിലപാട് അംഗീകരിക്കാനാവില്ലെന്ന് ദേശീയ ന്യൂനപക്ഷ കമ്മിഷന്‍ െവെസ് ചെയര്‍മാന്‍ ജോര്‍ജ് കുര്യന്‍ വ്യക്തമാക്കിയതിനു പിന്നാലെ എതിര്‍പ്പുമായി കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനവും രംഗത്തെത്തി. വനിതാ കമ്മിഷന്റേതു സര്‍ക്കാരിന്റെ ഔദ്യോഗിക നിലപാടല്ലെന്നു കണ്ണന്താനം വ്യക്തമാക്കി.

ഇതുമായി കേന്ദ്ര സര്‍ക്കാരിന് ഒരു ബന്ധവുമില്ല. കുമ്പസാരം നിരോധിക്കണമെന്ന രേഖയുടെ ആവശ്യം വ്യക്തിപരമായ അഭിപ്രായമാണെന്നും മതവിശ്വാസങ്ങളില്‍ മോഡി സര്‍ക്കാര്‍ ഒരു കാരണവശാലും ഇടപെടില്ലെന്നും കണ്ണന്താനം പറഞ്ഞു. ശിപാര്‍ശയ്‌ക്കെതിരേ കേന്ദ്രആഭ്യന്തരമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയെന്നും കമ്മിഷന്‍ ശിപാര്‍ശ സര്‍ക്കാര്‍ നിലപാടല്ലെന്ന് വ്യക്തമാണെന്നും കണ്ണന്താനം പറഞ്ഞു. രേഖാ ശര്‍മ്മയുടെ റിപ്പോര്‍ട്ട് അംഗീകരിക്കരുതെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്കും കേന്ദ്രആഭ്യന്തരമന്ത്രിക്കും കണ്ണന്താനം കത്തയച്ചിട്ടുണ്ട്.

കമ്മിഷന്റെ നിര്‍ദേശങ്ങള്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 14,21, 25 എന്നീ വകുപ്പുകളുടെ ലംഘനമാണെന്ന് ദേശീയ ന്യൂനപക്ഷ കമ്മിഷന്‍ െവെസ് ചെയര്‍മാന്‍ അഡ്വ. ജോര്‍ജ് കുര്യന്‍ വ്യക്തമാക്കി. ശിപാര്‍ശയില്‍ യാതൊരു തീരുമാനവും സ്വീകരിക്കരുതെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്കും കേന്ദ്ര ആഭ്യന്തരമന്ത്രിക്കും ന്യൂനപക്ഷ കമ്മിഷന്‍ കത്തയച്ചു. ദേശീയ വനിതാ കമ്മിഷന്റെ ശിപാര്‍ശയില്‍ ആശങ്ക അറിയിച്ച് കേരളാ മെത്രാന്‍ സമിതിയധ്യക്ഷന്‍ ആര്‍ച്ച് ബിഷപ് സൂസപാക്യം ന്യൂനപക്ഷ കമ്മിഷനെ സമീപിച്ചിട്ടുണ്ട്.

കുമ്പസാരരഹസ്യം വെളിപ്പെടുത്തുമെന്ന ഭീഷണിപ്പെടുത്തി ഓര്‍ത്തഡോക്‌സ് സഭയിലെ െവെദികര്‍ യുവതിയെ പീഡനത്തിനിരയാക്കിയ കേസുമായി ബന്ധപ്പെട്ടാണ് വനിതാ കമ്മിഷന്‍ ഈ ആവശ്യം മുന്നോട്ടുവച്ചത്. െവെദികര്‍ക്കെതിരായ കേസ് കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്നും രേഖാശര്‍മ ആവശ്യപ്പെട്ടിരുന്നു.

ന്യൂനപക്ഷ- ഭൂരിപക്ഷ അനുപാതം തുല്യമായ കേരളത്തില്‍ സീറ്റ് നേടാന്‍ ഹിന്ദു ഐക്യത്തിനൊപ്പം ക്രിസ്ത്യന്‍ വോട്ടിലും കണ്ണുവയ്ക്കുന്ന ബി.ജെ.പിക്ക് കമ്മിഷന്റെ നിലപാട് തിരിച്ചടിയാകുമെന്ന തിരിച്ചറിവിലാണ് കേന്ദ്രമന്ത്രിയെയും ന്യൂനപക്ഷ കമ്മിഷനേയും പാര്‍ട്ടി രംഗത്തിറക്കിയതെന്നാണ് സൂചന. ക്രിസ്ത്യന്‍ ഭൂരിപക്ഷ സംസ്ഥാനമായ ഗോവയിലും ബി.ജെ.പിയാണ് അധികാരത്തിലുള്ളത്. കമ്മിഷന്റെ നിലപാട് ഗോവയിലും അവിടെയും തിരിച്ചടിയാകുമെന്ന ആശങ്കയെത്തുടര്‍ന്നാണു കമ്മിഷന്‍െ കേന്ദ്രം െകെയൊഴിഞ്ഞത്.

Ads by Google
ജിനേഷ് പൂനത്ത്
Saturday 28 Jul 2018 09.38 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW