Saturday, August 11, 2018 Last Updated 0 Min 4 Sec ago English Edition
Todays E paper
Ads by Google
Saturday 28 Jul 2018 08.34 AM

ജസ്‌ന രൂപമാറ്റം വരുത്തി കര്‍ണാടകത്തില്‍ തന്നെയുണ്ടെന്ന് സംശയം ; പെണ്‍കുട്ടി ജീവിച്ചിരിപ്പുണ്ടെന്ന നിഗമനത്തില്‍ ഉറച്ച് പത്തനംതിട്ട പോലീസ്

uploads/news/2018/07/236892/jesna.jpg

പത്തനംതിട്ട: ബംഗലുരു മെട്രോയില്‍ കണ്ടെന്ന് പറഞ്ഞതും ജെസ്‌നയല്ലെന്ന് വന്നതോടെ മുക്കൂട്ടുതറയില്‍ നിന്നും കാണാതായ പെണ്‍കുട്ടി രൂപമാറ്റം നടത്തിയോയെന്ന് പോലീസിന് സംശയം. കണ്ണട വെച്ചു പല്ലിന് ക്‌ളിപ്പിട്ട പെണ്‍കുട്ടിയുടെ ദൃശ്യങ്ങള്‍ വ്യാപകമായതോടെ എല്ലാവര്‍ക്കും എളുപ്പം തിരിച്ചറിയാന്‍ കഴിയുമെന്ന് വന്നിരിക്കുന്നതോടെ ജസ്‌ന രൂപത്തില്‍ മാറ്റം വരുത്തിയിരിക്കാമെന്നും അതേസമയം തന്നെ പെണ്‍കുട്ടി ജീവിച്ചിരിപ്പുണ്ട് എന്നുമാണ് പോലീസ് കരുതുന്നത്. ആസൂത്രിതമായി ജസ്‌നയെ ആരെങ്കിലും മാറ്റിയിട്ടുണ്ടായിരിക്കുമോ എന്നും പോലീസ് സംശയിക്കുന്നുണ്ട്.

കേസിന്റെ വിശദാംശങ്ങള്‍ അന്വേഷിച്ച് വിവരാവകാശരേഖയും സമര്‍പ്പിക്കപ്പെട്ടിരുന്നു. കേസന്വേഷണത്തിനായി ചെലവഴിച്ച തുക, എവിടെയെല്ലാം അന്വേഷണം നടത്തി തുടങ്ങിയ വിവരങ്ങളായിരുന്നു അന്വേഷിച്ചത്. ഇത്രയൂം വിവരങ്ങള്‍ ശേഖരിച്ചിട്ടും ഇതുവരെ കണ്ടെത്താന്‍ കഴിയാത്തതിനാല്‍ വിവരാവകാശ രേഖ പ്രകാരം വിശദാംശങ്ങള്‍ തേടിയവരും അന്വേഷണത്തിന്റെ പരിധിയിലായി.

ജസ്‌നയോട് സാദൃശ്യം തോന്നുന്ന പെണ്‍കുട്ടിയെ ബംഗലുരു മെട്രോയില്‍ കണ്ടെത്തിയെന്ന് കിട്ടിയ വിവരത്തെ തുടര്‍ന്ന് പോലീസ് ബംഗലുരുവില്‍ അന്വേഷണം നടത്തിയെങ്കിലും അത് ജസ്‌നയല്ലെന്ന വിവരമാണ് കിട്ടിയിരിക്കുന്നത്. ശനിയാഴ്ച സന്ധ്യയ്ക്ക് മെട്രോയില്‍ നിന്നും ജസ്‌നയെ പോലൊരു പെണ്‍കുട്ടിയെ കണ്ടതായിട്ട് ആയിരുന്നു ഒരാള്‍ പോലീസിന് നല്‍കിയ വിവരം. ചുരിദാറും കണ്ണടയും ധരിച്ച് മെട്രോയില്‍ നിന്ന് ജസ്‌നയെന്ന് സംശയിക്കുന്ന കുട്ടി ഇറങ്ങി പോകുന്നതാണ് സിസിടിവിയില്‍ ഉള്ളത്. എന്നാല്‍ സിസിടിവി ദൃശ്യങ്ങളില്‍ കണ്ടത്. ദൃശ്യങ്ങള്‍ ജസ്‌നയുടെ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും പോലീസ് അയച്ചു കൊടുത്തിരുന്നു.

കര്‍ണാടകത്തില്‍ തന്നെ അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ് പോലീസ്. കര്‍ണാടകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ജസ്‌നയ്ക്ക് ലഭിച്ച ചില കോളുകള്‍ തന്നെയാണ് പോലീസിന്റെ സംശയം ബലപ്പെടുത്തുന്നത്. ജസ്‌നയെ തേടി കൂടുതല്‍ ഫോണ്‍ കോളുകള്‍ വന്നത് കര്‍ണാടകത്തില്‍ നിന്നാണെന്നാണ് പോലീസ് പറയുന്നത്. കുറച്ചു കോളുകള്‍ കുടകില്‍ നിന്നും വന്നതായും കണ്ടെത്തിയിരുന്നു. കുടക്, മടിക്കേരി, സിന്ധുപുര, വിരാജ്‌പേട്ട എന്നീ പ്രദേശങ്ങളില്‍ പത്തനംതിട്ട പോലീസ് തിരച്ചില്‍ നടത്തിയിരുന്നു.

ജസ്‌നയോട് സാദൃശ്യമുള്ള പെണ്‍കുട്ടിയെ കര്‍ണാടകത്തിലെ ചിലയിടങ്ങളില്‍ കണ്ടെതായി നേരത്തേയും സന്ദേശം ലഭിച്ചിരുന്നു. എയര്‍പോര്‍ട്ടില്‍ നേരത്തേ ജസ്‌നയെ ബെംഗളൂരുവിലെ എയര്‍പോര്‍ട്ടില്‍ കണ്ടതായി കാഞ്ഞിരപ്പള്ളി സ്വദേശി പോലീസിനെ അറിയിച്ചിരുന്നു. എന്നാല്‍ പോലീസ് എത്തി പരിശോധന നടത്തിയെങ്കിലും അന്വേഷണത്തിന് സഹായിക്കുന്ന വിവരങ്ങള്‍ ഒന്നും തന്നെ പോലീസിന് ലഭിച്ചിരുന്നില്ല.

Ads by Google
Saturday 28 Jul 2018 08.34 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW