Wednesday, October 17, 2018 Last Updated 7 Min 43 Sec ago English Edition
Todays E paper
Ads by Google
Saturday 28 Jul 2018 08.01 AM

മെഡിക്കല്‍ കമ്മീഷന്‍ ബില്ലിനെതിരേ പ്രതിഷേധം ; സംസ്ഥാനത്ത് ഡോക്ടര്‍മാര്‍ കരിദിനം ആചരിക്കുന്നു, ഒ പി യില്‍ പരിശോധിക്കാന്‍ ആളില്ല

uploads/news/2018/07/236890/doctors.jpg

തിരുവനന്തപുരം: മെഡിക്കല്‍ കമ്മീഷന്‍ ബില്ലിനെതിരേ രാജ്യവ്യാപകമായി ഡോക്ടര്‍മാര്‍ നടത്തുന്ന സമരത്തിന്റെ ഭാഗമായി സംസ്ഥാനത്തെ ഡോക്ടര്‍മാര്‍ ഒ പി ബഹിഷ്‌ക്കരിച്ച് സമരം നടത്തുന്നു. കേരളത്തില്‍ കരിദിനം ആചരിക്കുന്നതിന്റെ ഭാഗമായി ഡോക്ടര്‍മാര്‍ ആശുപത്രിയില്‍ എത്താതിരുന്നതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിയ രോഗികള്‍ വലഞ്ഞു. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ 12 മണിക്കൂര്‍ സമരത്തിനാണ് കഴിഞ്ഞ ദിവസം ആഹ്വാനം ചെയ്തത്.

ഇന്ത്യയില്‍ ഉടനീളമായി രണ്ടു ലക്ഷത്തോളം ഡോക്ടര്‍മാര്‍ ഐഎംഎയില്‍ അംഗങ്ങളാണ്. രാവിലെ 6 മണി മുതല്‍ വൈകിട്ട് ആറു മണി വരെയാണ് രാജ്യവ്യാപകമായി ഡോക്ടര്‍മാര്‍ പണി മുടക്കുന്നത്. അത്യാഹിത വിഭാഗം ഒഴികെയുള്ളവയെല്ലാം അടച്ചിട്ട് പ്രതിഷേധിക്കുമെന്നാണ് ഐഎംഎ വെബ്‌സൈറ്റില്‍ പറഞ്ഞിരിക്കുന്നത്. ഡോക്ടര്‍മാരുടെ അഭാവം പരിഹരിക്കാന്‍ സങ്കര വൈദ്യം ഉള്‍പ്പെടെയുള്ളവ നടപ്പാക്കുന്നതിനെതിരേയാണ് സംസ്ഥാനത്തെ ഡോക്ടര്‍മാരുടെ പ്രതിഷേധം. ഡോക്ടര്‍മാര്‍ കരിദിനം ആചരിക്കാന്‍ തുടങ്ങിയതോടെ സംസ്ഥാനത്തെ ആശുപത്രികളില്‍ രോഗികള്‍ വലയുന്നു. ഒപിയില്‍ രാവിലെ മുതല്‍ തിരക്ക് തുടങ്ങിയിട്ടുണ്ട്. എട്ടു മണിക്കാണ് ജനറല്‍ ആശുപത്രികളില്‍ ഒ പി തുടങ്ങുക. ആറു മണി മുതല്‍ രോഗികള്‍ ആശുപത്രിയില്‍ എത്തിക്കൊണ്ടിരിക്കുകയാണ്. ഡോക്ടര്‍മാരുടെ സമരത്തെക്കുറിച്ച് രോഗികളില്‍ പലരും അറിഞ്ഞിട്ടില്ല.

ഹോമിയോ, ആയുര്‍വേദം, യുനാനി തുടങ്ങി ഇതര ചികിത്സ പഠിച്ചവര്‍ക്ക് ഒരു കോഴ്‌സിലൂടെ അലോപതിയിലും ചികിത്സ ചെയ്യാനുള്ള അനുമതി മെഡിക്കല്‍ കമ്മിഷന്‍ ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നുണ്ട്. എം ബി ബി എസ് പാസാകുന്നവര്‍ക്ക് നെക്‌സ്റ്റ് പരീക്ഷ എഴുതിയാല്‍ മാത്രമേ പ്രാക്ടീസ് ചെയ്യാനാകൂ എന്നും ബില്ലില്‍ പറയുന്നു. എംബിബിഎസ് നേടിയ ഡോക്ടര്‍മാര്‍ക്ക് പ്രാക്ടീസ് ചെയ്യാനുള്ള അനുവാദം ലഭിക്കുന്നതിനായി വീണ്ടും പരീക്ഷ കൊണ്ടുവരുന്നത് എന്‍ട്രന്‍സ് മാഫിയയെ സഹായിക്കാനുള്ള നീക്കമാണെന്നും ഡോക്ടര്‍മാര്‍ ആരോപിക്കുന്നു. ഗ്രാമ പ്രദേശങ്ങളിലെ ഡോക്ടര്‍മാരുടെ കുറവ് പരിഹരിക്കാനാണ് ഈ നടപടി എന്നാണ് കേന്ദ്രത്തിന്റെ വിശദീകരണം.

എന്നാല്‍ വൈദ്യശാസ്ത്രം പ്രാക്ടീസ് ചെയ്യാനുള്ള അവസരം ആയുഷിന് ചെറിയ കോഴ്‌സിലൂടെ നല്‍കുന്ന നടപടി വ്യാജവൈദ്യത്തിന് കാരണമാകുമെന്നാണ് ഐ എം എയുടെ വാദം. ഇത് നടപ്പിലാക്കിയാല്‍ രാജ്യത്തെ ആരോഗ്യമേഖല തകരും, വ്യാജ ഡോക്ടര്‍മാരെയും വ്യാജ വൈദ്യന്‍മാരെയും സൃഷ്ടിക്കാനാണ് കേന്ദ്ര സര്‍ക്കാരിന്റെ ശ്രമം. മെഡിക്കല്‍ വിദ്യാഭ്യാസ രംഗത്ത് നിന്ന് സാധാരണക്കാരെ മാറ്റി നിര്‍ത്താനേ ഉപകരിക്കൂ എന്നുമാണ് ഡോക്ടര്‍മാരുടെ സംഘടനയുടെ വാദം.

Ads by Google
Ads by Google
Loading...
TRENDING NOW