Wednesday, October 17, 2018 Last Updated 7 Min 6 Sec ago English Edition
Todays E paper
Ads by Google
Saturday 28 Jul 2018 07.23 AM

കരുണാനിധിയുടെ നില അതീവ ഗുരുതരമായി തുടരുന്നു ; രക്തസമ്മര്‍ദ്ദം കുറഞ്ഞതിനെ തുടര്‍ന്ന് വീട്ടില്‍ നിന്നും ഐസിയുവിലേക്ക് മാറ്റി ; കാവേരി ആശുപത്രിയ്ക്ക് മുന്നില്‍ വന്‍ ജനാവലി

uploads/news/2018/07/236887/m-karunanidhi.jpg

ചെന്നൈ: ഡിഎംകെ പ്രസിഡന്റും തമിഴ്‌നാ മുന്‍ മുഖ്യമന്ത്രിയുമായ എം കരുണാനിധിയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. ഇന്ന് പുലര്‍ച്ചെ രക്തസമ്മര്‍ദ്ദം അപകടകരമായി നിലയിലേക്ക് താഴ്ന്നതിനെ തുടര്‍ന്ന് അദ്ദേഹത്തെ കാവേരി ആശുപത്രിയില്‍ ഐസിയുവിലേക്ക് മാറ്റി.

രക്തസമ്മര്‍ദ്ദം സാധാരണ നിലയിലായെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്തു വന്നിട്ടുണ്ടെങ്കിലൂം ആരോഗ്യനില ഗുരുതരമായി തന്നെ തുടരുന്നതായിട്ടാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. അര്‍ദ്ധരാത്രിയോടെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ഒന്നരയോടെ കാവേരി ആശുപത്രിയിലേക്ക് മാറ്റിയത്. രാത്രി രണ്ടരയോടെ ആശുപത്രി പുറത്തിറക്കിയ വാര്‍ത്താകുകിപ്പില്‍ രക്തസമ്മര്‍ദ്ദം സാധാരണ നിലയിലായി എന്ന് പറഞ്ഞിട്ടുണ്ട്. എന്നാല്‍ ആരോഗ്യനിലയില്‍ മാറ്റമില്ലാതെ തുടരുന്നത് ആശങ്കയാകുന്നു. ശരീരത്തില്‍ അണുബാധ മൂര്‍ച്ഛിച്ചതായിട്ടാണ് മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 18 ാം തീയതി മുതലാണ് അദ്ദേഹത്തിന്റെ ശരീരത്തില്‍ അണുബാധ തുടങ്ങിയത്.

അത് ഇപ്പോള്‍ ആന്തതരീകാവയവങ്ങളുടെ പ്രവര്‍ത്തനത്തെ വരെ ബാധിക്കുന്ന നിലയിലായി. രക്തസമ്മര്‍ദ്ദം മാത്രമാണ് നിലവില്‍ മാറ്റമുണ്ടായിരിക്കുന്നത്. വിദഗ്ദ്ധരുടെ സംഘമാണ് അദ്ദേഹത്തിന്റെ ചികിത് നടത്തുന്നതെന്നും ആശുപത്രി ബുള്ളറ്റിനില്‍ പറയുന്നു. കരുണാനിധിയുടെ സ്വകാര്യ ഫിസിഷ്യനും ഡോക്ടര്‍മാരുടെ സംഘത്തിനൊപ്പമുണ്ട്. ആരോഗ്യനില മോശമായി തുരുന്ന സാഹചര്യത്തില്‍ ആശുപത്രിക്ക് മുന്നില്‍ വന്‍ ജനാവലിയാണ്. എംകെ സ്റ്റാലിനും കനിമൊഴിയും ദുരൈ മുരുഗനും എ രാജയും ഉള്‍പ്പെടെയുള്ളവര്‍ ആശുപത്രിയില്‍ ഉണ്ട്. പുറമേ പാര്‍ട്ടിക്കാരും അണികളും ആശുപത്രിയുടെ മുന്നില്‍ തമ്പടിച്ചിട്ടുണ്ട്. അദ്ദേഹത്തെ കാണുന്നതിനായി അനേകം പ്രമുഖര്‍ ഇന്ന് ചെന്നൈയില്‍ എത്തും എന്നാണ് വിവരം.

അതേസമയം രക്തസമ്മര്‍ദ്ദം കുറഞ്ഞതിനെ തുടര്‍ന്നാണ് ആശുപത്രിയിലേക്ക് കൊണ്ടുവന്നതെന്നും ആരോഗ്യനിലയില്‍ കാര്യമായ പ്രശ്‌നം ഇല്ലെന്നും ഡിഎംകെയുടെ മുന്‍ കേന്ദ്രമന്ത്രി ഡി രാജ വ്യക്തമാക്കി. അണികള്‍ സമാധാനം പാലിക്കണമെന്നും പറഞ്ഞു. മുന്‍കരുതല്‍ എന്ന നിലയിലാണ് ആശുപത്രിയിലേക്ക് കരുണാനിധിയെ മാറ്റിയതെന്ന് ആശുപത്രി അധികൃതരും വ്യക്തമാക്കിയിട്ടുണ്ട്.

Ads by Google
Ads by Google
Loading...
TRENDING NOW