Thursday, September 13, 2018 Last Updated 2 Min 7 Sec ago English Edition
Todays E paper
Ads by Google
Saturday 28 Jul 2018 02.41 AM

സര്‍വകലാശാലാ വാര്‍ത്ത

എം.ജി.
ഡിഗ്രി ഏകജാലകം: എസ്‌.സി./എസ്‌.ടി. രണ്ടാം പ്രത്യേക അലോട്ട്‌മെന്റിന്‌ ഓപ്‌ഷന്‍ രജിസ്‌ട്രേഷന്‍ നാളെ വരെ

ആര്‍ട്‌സ്‌ ആന്‍ഡ്‌ സയന്‍സ്‌ കോളജുകളിലെ വിവിധ ബിരുദ പ്രോഗ്രാമുകളിലേക്ക്‌ പട്ടികജാതി/പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കായുള്ള രണ്ടാം സ്‌പെഷല്‍ അലോട്ട്‌മെന്റ്‌ നടത്തും. നിലവില്‍ അപേക്ഷ സമര്‍പ്പിക്കാത്തവര്‍ക്കും മുന്‍ അലോട്ട്‌മെന്റുകളില്‍ പ്രവേശനം ലഭിച്ചവര്‍ ഉള്‍പ്പെടെ എല്ലാ വിഭാഗം എസ്‌.സി./എസ്‌.ടി. അപേക്ഷകര്‍ക്കും വേണ്ടിയാണ്‌ രണ്ടാം സ്‌പെഷല്‍ അലോട്ട്‌മെന്റ്‌. അപേക്ഷകന്‍ ഓണ്‍ലൈന്‍ അപേക്ഷയില്‍ വരുത്തിയ തെറ്റ്‌ മൂലം അലോട്ട്‌മെന്റിന്‌ പരിഗണിക്കാത്തവര്‍ക്കും അലോട്ട്‌മെന്റിലൂടെ ലഭിച്ച പ്രവേശനം റദ്ദാക്കിയവര്‍ക്കും പ്രത്യേകമായി ഫീസ്‌ ഒടുക്കാതെ തന്നെ തന്റെ നിലവിലുള്ള ആപ്ലിക്കേഷന്‍ നമ്പരും പാസ്സ്‌വേഡും ഉപയോഗിച്ച്‌ വെബ്‌സൈറ്റില്‍ അക്കൗണ്ട്‌ ക്രിയേഷന്‍ എന്ന ലിങ്കില്‍ ക്ലിക്ക്‌ ചെയ്യുമ്പോള്‍ ലഭിക്കുന്ന പുതിയ ആപ്ലിക്കേഷന്‍ നമ്പരും പഴയ പാസ്‌വേഡും ഉപയോഗിച്ച്‌ ലോഗിന്‍ ചെയ്‌ത് ഓപ്‌ഷനുകള്‍ പുതുതായി നല്‍കാവുന്നതാണ്‌.

പുതിയ ആപ്ലിക്കേഷന്‍ നമ്പര്‍ പിന്നീടുള്ള ഓണ്‍ലൈന്‍ ആവശ്യങ്ങള്‍ക്കായി സൂക്ഷിച്ചുവയ്‌ക്കേണ്ടതാണ്‌. അപേക്ഷകന്റെ പിന്നീടുള്ള ആവശ്യങ്ങള്‍ക്കായുള്ള ആപ്ലിക്കേഷന്‍ നമ്പര്‍ പുതുതായി ലഭിക്കുന്ന ആപ്ലിക്കേഷന്‍ നമ്പരായിരിക്കും. ലോഗിന്‍ ചെയ്‌തശേഷം അപേക്ഷകനു താന്‍ നേരത്തെ നല്‍കിയ അപേക്ഷയില്‍ എന്തെങ്കിലും തരത്തിലുള്ള തെറ്റുകള്‍ കടന്നുകൂടിയിട്ടുണ്ടെങ്കില്‍ തിരുത്താവുന്നതും പുതുതായി ഓപ്‌ഷനുകള്‍ നല്‍കാവുന്നതുമാണ്‌. മേല്‍ വിഭാഗത്തില്‍പ്പെടാത്തവര്‍ക്ക്‌ പുതുതായി ഫീസൊടുക്കി സ്‌പെഷല്‍ അലോട്ട്‌മെന്റില്‍ പങ്കെടുക്കാവുന്നതാണ്‌. സ്‌പെഷല്‍ അലോട്ട്‌മെന്റില്‍ പങ്കെടുക്കുന്ന എല്ലാ അപേക്ഷകരും പുതുതായി ഓപ്‌ഷനുകള്‍ നല്‍കേണ്ടതാണ്‌.

ഓപ്‌ഷനുകള്‍ നല്‍കിയശേഷം അപേക്ഷ സേവ്‌ ചെയ്‌ത് ഓണ്‍ലൈനായി സമര്‍പ്പിക്കുക. അപേക്ഷയുടെയോ ഓപ്‌ഷനുകളുടെയോ പ്രിന്റൗട്ട്‌ സര്‍വകലാശാലയില്‍ സമര്‍പ്പിക്കേണ്ടതില്ല. വിവിധ കോളജുകളിലെ ഒഴിവുള്ള പ്രോഗ്രാമുകളുടെ വിശദവിവരങ്ങള്‍ സര്‍വകലാശാലാ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. സ്‌പെഷല്‍ അലോട്ട്‌മെന്റ്‌ ലിസ്‌റ്റ് ഓഗസ്‌റ്റ് ഒന്നിന്‌ പ്രസിദ്ധീകരിക്കും. ഓണ്‍ലൈന്‍ രജിസ്‌ട്രേഷനായി വെബ്‌സൈറ്റ്‌ സന്ദര്‍ശിക്കുക. പ്രത്യേക അലോട്ട്‌മെന്റ്‌ സ്‌പോട്‌ അലോട്ട്‌മെന്റല്ല. ഓപ്‌ഷന്‍ രജിസ്‌ട്രേഷന്‍ നാളെ വൈകീട്ട്‌ അഞ്ചു മണി വരെ നല്‍കാം.

പി.ജി. ഏകജാലകം: രണ്ടാം അലോട്ട്‌മെന്റില്‍ അര്‍ഹത നേടിയവര്‍ 30ന്‌ മുമ്പായി പ്രവേശനം നേടണം

പി.ജി. പ്രവേശനത്തിനുള്ള രണ്ടാംഘട്ട അലോട്ട്‌മെന്റ്‌ ലഭിച്ച അപേക്ഷകര്‍ ഓണ്‍ലൈന്‍ പേമെന്റ്‌ ഗേറ്റ്‌വേ വഴി സര്‍വകലാശാലാ അക്കൗണ്ടില്‍ വരേണ്ട ഫീസടച്ച്‌ അലോട്ട്‌മെന്റ്‌ മെമ്മോയുടെ പ്രിന്റൗട്ട്‌ എടുത്ത്‌ 30ന്‌ വൈകീട്ട നാലിനകം അലോട്ട്‌മെന്റ്‌ ലഭിച്ച കോളജില്‍ യോഗ്യത തെളിയിക്കുന്ന അസല്‍ സാക്ഷ്യപത്രങ്ങള്‍ സഹിതം ഹാജരായി പ്രവേശനത്തിന്‌ റിപ്പോര്‍ട്ട്‌ ചെയ്യേണ്ടതാണ്‌. ഫീസ്‌ ഒടുക്കാത്തവരുടെയും ഫീസൊടുക്കിയശേഷം കോളജില്‍ പ്രവേശനം നേടാത്തവരുടെയും അലോട്ട്‌മെന്റ്‌ റദ്ദാക്കുന്നതാണ്‌. കോളജില്‍ പ്രവേശനത്തിനായി റിപ്പോര്‍ട്ട്‌ ചെയ്യുന്നവര്‍ പ്രവേശനത്തിനുശേഷം കണ്‍ഫര്‍മേഷന്‍ സ്ലിപ്‌ കോളജധികൃതരില്‍നിന്നും ചോദിച്ചു വാങ്ങേണ്ടതും തങ്ങളുടെ പ്രവേശനം സംബന്ധിച്ച വിവരങ്ങള്‍ കൃത്യമായി അപ്‌ലോഡ്‌ ചെയ്‌തിട്ടുണ്ടെന്നുറപ്പുവരുത്തേണ്ടതുമാണ്‌.

പി.ജി. ഏകജാലകം: കമ്മ്യൂണിറ്റി മെറിറ്റ്‌ ക്വാട്ട
പ്രവേശനത്തിന്റെ റാങ്ക്‌ ലിസ്‌റ്റ് പ്രസിദ്ധീകരിച്ചു

ആര്‍ട്‌സ്‌ ആന്‍ഡ്‌ സയന്‍സ്‌ കോളജുകളിലെ പി.ജി. പ്രോഗ്രാമുകളിലേക്കുള്ള കമ്മ്യൂണിറ്റി മെറിറ്റ്‌ ക്വാട്ടയിലെ റാങ്ക്‌ ലിസ്‌റ്റ് കോളജ്‌ നോട്ടീസ്‌ ബോര്‍ഡുകളില്‍ ഇന്ന്‌ പ്രസിദ്ധീകരിക്കും. റാങ്ക്‌ ലിസ്‌റ്റ് ക്യാപ്‌ വെബ്‌സൈറ്റില്‍ 30ന്‌ പ്രസിദ്ധീകരിക്കും. കമ്മ്യൂണിറ്റി മെറിറ്റ്‌ ക്വാട്ടയിലേക്കുള്ള പ്രവേശനം 30 മുതല്‍ അതാത്‌ കോളജുകളില്‍ വച്ച്‌ നടത്തും.

പരീക്ഷാഫലം

2017 ഡിസംബറില്‍ നടത്തിയ മൂന്നാം സെമസ്‌റ്റര്‍ എം.എ. ഹിസ്‌റ്ററി (സി.എസ്‌.എസ്‌. - റഗുലര്‍, ഇംപ്രൂവ്‌മെന്റ്‌, സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്‌മപരിശോധനയ്‌ക്കും ഓഗസ്‌റ്റ് ഏഴു വരെ അപേക്ഷിക്കാം.

സംവരണ സീറ്റൊഴിവ്‌

സ്‌കൂള്‍ ഓഫ്‌ ഇന്ത്യന്‍ ലീഗല്‍ തോട്ടില്‍ എല്‍.എല്‍.എം. (ഏകവത്സരം) കോഴ്‌സിലേക്ക്‌ പട്ടികജാതി/പട്ടിക വര്‍ഗ വിഭാഗത്തില്‍ രണ്ടുവീതം സീറ്റൊഴിവുണ്ട്‌. അര്‍ഹരായ വിദ്യാര്‍ഥികള്‍ 31ന്‌ രാവിലെ 11 മണിക്ക്‌ അസല്‍ രേഖകളുമായി വകുപ്പ്‌ മേധാവിയുടെ മുമ്പാകെ ഹാജരാകണം.

സ്‌കൂള്‍ ഓഫ്‌ കെമിക്കല്‍ സയന്‍സസില്‍ 2018 പ്രവേശനത്തിന്‌ എം.എസ്‌.സി. കെമിസ്‌ട്രിയില്‍ പട്ടികവര്‍ഗ വിഭാഗത്തില്‍ മൂന്ന്‌ സീറ്റൊഴിവുണ്ട്‌. അര്‍ഹരായ വിദ്യാര്‍ഥികള്‍ യോഗ്യത തെളിയിക്കുന്ന അസല്‍ രേഖകളുമായി 31ന്‌ രാവിലെ 10 മണിക്ക്‌ ഹാജരാകണം. ഫോണ്‍: 0481 - 2731036.

പ്രവേശന തീയതി മാറ്റി

സ്‌കൂള്‍ ഓഫ്‌ ബയോസയന്‍സസ്‌ ഡിപ്പാര്‍ട്ട്‌മെന്റില്‍ 2018-19 അക്കാദമിക വര്‍ഷത്തെ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളില്‍ ഒഴിവുള്ള സീറ്റുകളില്‍ 30ന്‌ നടത്താനിരുന്ന പ്രവേശനം 31ലേക്ക്‌ മാറ്റിവച്ചു.

ശില്‍പശാല മാറ്റി

ഇന്റര്‍യൂണിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ ഡിസബിലിറ്റി സ്‌റ്റഡീസ്‌ 30, 31 തീയതികളില്‍ നടത്തുവാന്‍ നിശ്‌ചയിച്ചിരുന്ന ശില്‍പശാല (പഠനവൈകല്യമുള്ള കുട്ടികളുടെ മാതാപിതാക്കള്‍, അധ്യാപകര്‍, വൈകല്യ പഠന ഗവേഷണ വിദ്യാര്‍ഥികള്‍ എന്നിവര്‍ക്കായുള്ള പരിഹാര പരിശീലനവും കൗണ്‍സലിങ്‌ ക്ലാസും) ഓഗസ്‌റ്റ് ഒന്ന്‌, രണ്ട്‌ തീയതികളിലേക്ക്‌ മാറ്റിവച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ഫോണ്‍: 0481 - 2731580, 9846735917.

Ads by Google
Saturday 28 Jul 2018 02.41 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW