Monday, June 24, 2019 Last Updated 6 Min 14 Sec ago English Edition
Todays E paper
Ads by Google
Saturday 28 Jul 2018 02.38 AM

കുടുംബശ്രീയുടെ അമരക്കാരന്‍

uploads/news/2018/07/236881/bft3.jpg

അടുക്കളയില്‍ ഒതുങ്ങിക്കൂടിയ സ്‌ത്രീകളെ കുടുംബശ്രീയെന്ന ബാനറിന്റെ മുന്നില്‍ അണിനിരത്തി എന്നതായിരുന്നു കേരള സമൂഹത്തിന്‌ ചെര്‍ക്കളം അബ്‌ദുള്ളയുടെ ഏറ്റവും വലിയ സംഭാവന. 2001 മേയ്‌ 26 മുതല്‍ 2004 ഓഗസ്‌റ്റ്‌ 29 വരെ എ.കെ. ആന്റണി സര്‍ക്കാറില്‍ തദ്ദേശസ്വയംഭരണ വകുപ്പ്‌ മന്ത്രിയായിരിക്കെയായിരുന്നു കുടുംബശ്രീ പ്രസ്‌ഥാനത്തിന്‌ തുടക്കമിടുന്നത്‌.
തുടക്കത്തില്‍ സ്‌ത്രീകള്‍ സജീവമാകാന്‍ മടി കാണിച്ചപ്പോള്‍ പല സര്‍ക്കാര്‍ പദ്ധതികളും കുടുംബശ്രീയെ ഏല്‍പ്പിച്ചാണ്‌ സര്‍ക്കാര്‍ ഇതിനെ ജനകീയമാക്കിയത്‌. തുടര്‍ന്ന്‌ വന്ന ഇടതുപക്ഷ സര്‍ക്കാറും അന്നത്തെ തദ്ദേശസ്വയംഭരണ വകുപ്പ്‌ മന്ത്രി പാലോളി മുഹമ്മദ്‌ കുട്ടിയും കുടുംബശ്രീയെ അതിന്റെ ആശയം മനസ്സിലാക്കി പാലൂട്ടി വളര്‍ത്തുകയായിരുന്നു.
40 മൈക്രോണിന്‌ താഴെയുള്ള പ്ലാസ്‌റ്റിക്ക്‌ നിരോധിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്‌ ചെര്‍ക്കളത്തിന്റെ നിര്‍ബന്ധത്തിന്‌ വഴങ്ങിയായിരുന്നു. എന്നാല്‍, ഉത്തരവ്‌ പല നഗരസഭകളും മുന്‍സിപ്പാലിറ്റികളും ലംഘിച്ചപ്പോള്‍ ഉദ്യോഗസ്‌ഥരെ ശകാരിച്ച്‌ താന്‍ വരച്ച വരയിലെത്തിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. ജോലികള്‍ യഥാസമയം തിര്‍ത്തിട്ടില്ലെങ്കില്‍ അദ്ധ്യാപകന്‍ വിദ്യാര്‍ത്ഥിയെ ശിക്ഷിക്കുന്ന രീതിയിലുള്ള ശകാരങ്ങളിയിരുന്നു ഉദ്യോഗസ്‌ഥര്‍ക്ക്‌ ചെര്‍ക്കളത്തില്‍ നിന്നും കേള്‍ക്കേണ്ടി വരിക. വിട്ടുവീഴ്‌ചയില്ലാത്ത ശൈലിക്കുടമയായിരുന്നു അദ്ദേഹം. ഉദ്യോഗസ്‌ഥര്‍ക്കു നല്‍കുന്ന നിര്‍ദേശങ്ങള്‍ പാലിച്ചിട്ടുണ്ടോ എന്ന്‌ കൃത്യമായി അന്വേഷിക്കാനും നടപ്പില്‍ വരുത്താനും ചെര്‍ക്കളം ബദ്ധശ്രദ്ധ പുലര്‍ത്തിയിരുന്നു. വോട്ടര്‍മാര്‍ക്ക്‌ അദ്ദേഹത്തിന്റെ പ്രവര്‍ത്തനം പൂര്‍ണ്ണ സംതൃപ്‌തി നല്‍കി. അതാണ്‌ കടുത്ത ത്രീകോണ മത്സരമുണ്ടായിട്ടും 1987, 1991, 1996, 2001 വര്‍ഷങ്ങളില്‍ മഞ്ചേശ്വത്തു നിന്നും അദ്ദേഹം കേരള നിയമസഭയിലേക്ക്‌ എത്തിയത്‌.മലയാളവും ഭാഷാന്യൂനപക്ഷങ്ങള്‍ സംസാരിക്കുന്ന കന്നഡയും അറബിയും ഹിന്ദിയും എല്ലാ ചെര്‍ക്കളത്തിന്‌ നന്നായി കൈകാര്യം ചെയ്ാന്‍ യകഴിഞ്ഞിരുന്നു. 2001-ല്‍ മന്ത്രിയായപ്പോള്‍ സത്യപ്രതിജ്‌ഞ പോലും അദ്ദേഹം കന്നഡയില്‍ നടത്തി ഭാഷാ ന്യൂനപക്ഷങ്ങളോടുള്ള കൂറും ബഹുമാനവും കാട്ടികൊടുക്കുകയായിരുന്നു.
മതപണ്ഡിതര്‍ക്കും, രാഷ്‌ട്രീയ നേതാക്കള്‍ക്കും എന്ന പോലെ സ്വീകാര്യനും പ്രാപ്യനുമായിരുന്നു തൊഴിലാളികള്‍ക്കും എന്നും ചെര്‍ക്കളം അബ്‌ദുല്ല. നേതാക്കള്‍ക്കൊപ്പം ഏത്‌ ഉന്നതവേദി പങ്കിടുമ്പോഴും തങ്ങള്‍ക്ക്‌ കൂടി പ്രാപ്യനായൊരു സുഹൃത്തിനെ സാധാരണക്കാരുടെ സദസ്സ്‌ ചെര്‍ക്കളത്തില്‍ കണ്ടിരുന്നു, സ്‌നേഹിച്ചിരുന്നു. രാഷ്‌ട്രീയ നേതാവിന്റെ വിനീതാഭാവത്തിനൊരു തിരുത്തായിരുന്നു, നിര്‍ണ്ണായക ഘട്ടങ്ങളില്‍ ചെര്‍ക്കളത്തിന്റെ കരുത്ത്‌.
അറുപതുകളിലാണ്‌ കാസര്‍ഗോഡ്‌ നഗരം ഒരാരവം പോലെ ചെര്‍ക്കളം അബ്‌ദുല്ല എന്ന പേര്‌ കേട്ടു തുടങ്ങുന്നത്‌. വടക്കന്‍ കേരളത്തില്‍ ലീഗിന്റെ ശക്‌തിദുര്‍ഗമായി കാസര്‍ഗോഡിനെ പാകപ്പെടുത്തിയെടുക്കാന്‍ ദേശീയ നേതാക്കള്‍ നിരന്തരം കാസര്‍ഗോട്ടെത്തിയിരുന്ന കാലം. ദേശീയ നേതാക്കളായ ബാഫഖി തങ്ങളും ഇബ്രാഹിം സുലൈമാന്‍ സേട്ടും ബനാത്ത്‌വാലയും നിരന്തരം നഗരത്തിലെത്തിയിരുന്ന ആ നാളുകളില്‍ യുവാക്കളുടെ പട നയിച്ചെത്തിയ ഇരുപതുകാരനെ പാര്‍ട്ടിയുടെ ദേശീയ-സംസ്‌ഥാന നേതാക്കള്‍ അന്നേ ശ്രദ്ധിച്ചു തുടങ്ങിയിരുന്നു. കാസര്‍ഗോഡിന്റെയും മഞ്ചേശ്വരം മണ്ഡലത്തിന്റെയും വ്യത്യസ്‌ത രാഷ്‌ട്രീയ പരിസരങ്ങളെ തന്ത്രപൂര്‍വ്വം കൈകാര്യം ചെയ്യാനുള്ള അദ്ദേഹത്തിന്റെ മികവ്‌ ശത്രുക്കള്‍ പോലും സമ്മതിച്ചുകൊടുത്ത കാര്യമാണ്‌. രണ്ടു പതിറ്റാണ്ട്‌ എം.എല്‍.എയായിരുന്നപ്പോഴും മന്ത്രിയായിരുന്നപ്പോഴും ജില്ലയുടെ വളര്‍ച്ചയ്‌ക്ക്‌ വേണ്ടി പൊരുതിയ ആവേശത്തോടെതന്നെ അദ്ദേഹം സ്വന്തം മണ്ഡലമായ മഞ്ചേശ്വരത്തെ കന്നഡ വിഭാഗത്തിന്റെ ഉന്നമനത്തിനുവേണ്ടിയും പൊരുതിയിരുന്നു.
യുവത്വത്തില്‍ തന്നെ ആത്മീയ വഴി ആവശ്യപ്പെടുന്ന സൂക്ഷ്‌മത ജീവിതത്തില്‍ പുലര്‍ത്താന്‍ കഴിഞ്ഞുവെന്നതാണ്‌ പണ്ഡിത സദസ്സുകള്‍ക്ക്‌ ചെര്‍ക്കളത്തെ പ്രിയങ്കരനാക്കിയത്‌. തീരുമാനങ്ങളെടുക്കാനും നടപ്പിലാക്കാനും അദ്ദേഹത്തിനുള്ള പ്രഭാവം തിരിച്ചറിഞ്ഞ പണ്ഡിത സമൂഹം ഏറ്റവും ഗൗരവമേറിയ സ്‌ഥാനങ്ങളില്‍ അദ്ദേഹത്തിന്റെ സാന്നിധ്യം ആവശ്യപ്പെടുകയും ചെര്‍ക്കളം അത്‌ അര്‍ഹിക്കുന്ന ഗൗരവത്തോടെയും സൂക്ഷ്‌മതയോടെയും കൈകാര്യം ചെയ്യുകയും ചെയ്‌തു.

ബാലഗോപാലന്‍ പെരളത്ത്‌

Ads by Google
Saturday 28 Jul 2018 02.38 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW