Saturday, March 23, 2019 Last Updated 12 Min 34 Sec ago English Edition
Todays E paper
Ads by Google
Saturday 28 Jul 2018 02.36 AM

വിശ്വാസത്തെ ബുദ്ധികൊണ്ട്‌ അളക്കരുത്‌: ആര്‍ച്ചുബിഷപ്പ്‌ തോമസ്‌ മാര്‍ കുറിലോസ്‌

uploads/news/2018/07/236876/re2.jpg

ഭരണങ്ങാനം: മനുഷ്യബുദ്ധികൊണ്ട്‌ വിശ്വാസത്തെ അളക്കരുതെന്ന്‌ തിരുവല്ല ആര്‍ച്ച്‌ബിഷപ്പ്‌ തോമസ്‌ മാര്‍ കുറിലോസ്‌. വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാളിനോടനുബന്ധിച്ച്‌ അല്‍ഫോന്‍സാ തീര്‍ത്ഥാടനകേന്ദ്രത്തില്‍ ദിവ്യബലിയര്‍പ്പിച്ച്‌ സന്ദേശം നല്‍കുകയായിരുന്നു ആര്‍ച്ച്‌ബിഷപ്പ്‌.
വിശ്വാസത്തിന്റെ അടിസ്‌ഥാനം ദൈവിക വെളിപാടാണ്‌. ബുദ്ധികൊണ്ടുമാത്രം ദൈവികരഹസ്യങ്ങളെ വിശദീകരിക്കാനോ, വ്യാഖ്യാനിക്കാനോ കഴിയുകയില്ല. അല്‍ഫോന്‍സാമ്മയ്‌ക്ക്‌ ദൈവത്തിന്റെ വെളിപാടുകള്‍ ലഭിച്ചിരുന്നു. വിശ്വാസത്തിന്റെ വരം ലഭിക്കുന്നവര്‍ ദൈവത്തിനു പൂര്‍ണ്ണമായി സമര്‍പ്പിക്കുന്നു. വിശ്വാസംകൊണ്ട്‌ ദൈവത്തെ മഹത്വപ്പെടുത്തിയതിന്‌ ദൈവം നല്‍കിയ സമ്മാനമാണ്‌ വിശുദ്ധപദവി. വിശ്വാസംപോലെ വിശുദ്ധിയും ദൈവദാനമാണ്‌. മനുഷ്യപ്രയത്‌നംകൊണ്ടുമാത്രം വിശുദ്ധി സമ്പാദിക്കാനാവില്ല. ദൈവത്തിന്റെ കൃപയോട്‌ സഹകരിച്ചു പ്രവര്‍ത്തിക്കാനുള്ള വരം നല്‍കുന്നത്‌ ദൈവമാണ്‌. ഇന്നത്തെ പ്രശ്‌നങ്ങള്‍ക്ക്‌ പ്രധാന കാരണം വിശ്വാസത്തിന്‌ മുകളില്‍ ബുദ്ധി പ്രവര്‍ത്തിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

Ads by Google
Saturday 28 Jul 2018 02.36 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW