Wednesday, October 17, 2018 Last Updated 8 Min 32 Sec ago English Edition
Todays E paper
Ads by Google
Saturday 28 Jul 2018 02.30 AM

അഞ്ചാം ക്ലാസുകാരനെ അമ്മ ചട്ടുകം പഴുപ്പിച്ചുവച്ചു പൊള്ളിച്ചു

uploads/news/2018/07/236870/c4.jpg

കണ്ണൂര്‍: മാതമംഗലം കുറ്റൂരില്‍ പത്ത്‌ വയസ്സുകാരനെ അമ്മ മാരകമായി പൊള്ളലേല്‍പ്പിച്ചു. മാതമംഗലം ഗവ. ഹൈസ്‌കൂള്‍ അഞ്ചാം ക്ലാസ്‌ വിദ്യാര്‍ഥിയുടെ കൈയിലും കാലിലും പുറത്തുമാണു പൊള്ളലേറ്റത്‌. അമ്മ ചട്ടുകം പഴുപ്പിച്ചുവച്ചാണ്‌ പൊള്ളിച്ചതെന്നു കുട്ടി പറഞ്ഞു. അച്‌ഛന്‍ മരിച്ച കുട്ടി അമ്മയോടൊപ്പമാണു താമസിച്ചിരുന്നത്‌. പൊള്ളലേറ്റ വിവരം അറിഞ്ഞ അമ്മൂമ്മ തന്റെ വീട്ടിലേക്കു കഴിഞ്ഞദിവസം കുട്ടിയെ കൂട്ടികൊണ്ടു വന്നു. പച്ചമരുന്ന്‌ ചികിത്സ നല്‍കി. ചികിത്സക്കെത്തിയപ്പോള്‍ നാട്ടുകാരുടെ ശ്രദ്ധയില്‍പെട്ടതോടെയാണു വിവരം പുറംലോകം അറിയുന്നത്‌. തുടര്‍ന്ന്‌ പോലീസിലും ചൈല്‍ഡ്‌ ലൈനിലും വിവരം അറിയിച്ചു. പോലീസ്‌ കേസെടുത്തു.

Ads by Google
Saturday 28 Jul 2018 02.30 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW