Tuesday, August 14, 2018 Last Updated 17 Min 42 Sec ago English Edition
Todays E paper
Ads by Google
Saturday 28 Jul 2018 02.23 AM

കളിയില്‍ മികവ്‌; കാണികള്‍ തോല്‍പ്പിച്ചു

uploads/news/2018/07/236855/s6.jpg

കൊച്ചി : കളിയുടെ പെരുമയില്‍ മാത്രമല്ല. കാണികളുടെ പെരുക്കത്തിലും കൊച്ചി അഭിമാനിച്ചിരുന്നു. കടലുകള്‍ കടന്ന്‌ ആ പെരുമ ചെന്നതുകൊണ്ടാവാം, മെല്‍ബണ്‍ സിറ്റി എഫ്‌.സിയുടെയും, ജിയോണ എഫ്‌.സിയുടെയും താരങ്ങള്‍ കേരളത്തില്‍ കാലുകുത്തിയയുടന്‍ പറഞ്ഞത്‌.
'നിങ്ങള്‍ ബ്ലാസ്‌റ്റേഴ്‌സിനായി ആര്‍പ്പു വിളിച്ചോളു. ഞങ്ങള്‍ നല്ല ഫുട്‌ബോള്‍ കളിക്കാം. നിങ്ങള്‍ കൈയടി തന്നാല്‍ മതി.' വാക്കു പാലിച്ചുകൊണ്ട്‌ ജിയോണ എഫ്‌.സി. ഗോള്‍മഴ തീര്‍ത്തു നെഹ്‌റു സ്‌റ്റേഡിയത്തില്‍ ഫുട്‌ബോള്‍ വസന്തം വിരിയിച്ചെങ്കിലും ഗ്യാലറികളില്‍ ആരവമുയര്‍ത്താന്‍ കാണികളുണ്ടായിരുന്നില്ല.
ഇന്ത്യന്‍ ഫുട്‌ബോളിന്റെ തന്നെ ചരിത്രം മാറ്റിയെഴുതുന്ന മത്സരങ്ങളിലൊന്നായിട്ടും കളികാണാന്‍ സ്‌റ്റേഡിയത്തിലെത്തിയത്‌ കുറച്ചു കാണികള്‍ മാത്രം. മൈതാനത്ത്‌ കളി നടക്കുമ്പോള്‍ ഗ്യാലറികളില്‍ ചെണ്ടമേളവും, ആര്‍പ്പു വിളികളുമായി തിങ്ങി നിറഞ്ഞ കാണികള്‍ക്കു പകരം ഒഴിഞ്ഞ കസേരകള്‍ മാത്രം. അനുകൂല കാലാവസ്‌ഥയായിട്ടും കഴിഞ്ഞ ദിവസം കേരളാ ബ്ലാസ്‌റ്റേഴ്‌സിന്റെ കളികാണാന്‍ എത്തിയവരില്‍ മൂന്നിലൊന്ന്‌ കാണികള്‍ പോലും സ്‌റ്റേഡിയത്തിലെത്തിയില്ല. നല്ല കളികളെ പ്രോത്സാഹിപ്പിക്കാനും സ്വന്തം ടീമിനെ അകമഴിഞ്ഞ്‌ സ്‌നേഹിക്കാനും കൊട്ടിഘോഷിച്ച്‌ രൂപം കൊണ്ട മഞ്ഞപ്പടയുടെയും കാണികള്‍ എത്തിയത്‌ വളരെ കുറവ്‌.
ഗ്യാലറി നിറയ്‌ക്കണമെന്ന്‌ മഞ്ഞപ്പട ഫെയിസ്‌ബുക്കിലൂടെ ആവശ്യപ്പെട്ടിരുന്നെങ്കിലും ആളെത്തിയില്ല. പക്ഷേ എത്തിയ കാണികള്‍ മാനം കാത്തു. ഇരു ടീമുകളുടെയും നല്ല നീക്കങ്ങളെ കൈയടിച്ചു പ്രാത്സാഹിപ്പിച്ചു. ഗോളടിക്കുമ്പോള്‍ ഉള്ള ശക്‌തിക്ക്‌ ആര്‍പ്പു വിളിച്ചു. ഫൗളുകള്‍ നടന്നപ്പോള്‍ കൂകി വിളിച്ച്‌ താക്കീത്‌ ചെയ്‌തു.
അതിനു പക്ഷേ നമ്മുടെ കളി പെരുമയോളം ശബ്‌ദമുണ്ടായിരുന്നില്ല. ഇരു വിദേശ ടീമിലെ കളിക്കാരും ഉള്ളില്‍ കരുതിയിരിക്കണം ഇതാണോ നിങ്ങള്‍ കൊട്ടിഘോഷിച്ച കാണികള്‍ എന്ന്‌...

എം.എസ്‌.സന്ദീപ്‌

Ads by Google
Saturday 28 Jul 2018 02.23 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW